| Friday, 10th November 2023, 5:51 pm

അച്ഛന്‍ ജീവിതം മുഴുവനായിട്ട് നശിപ്പിച്ചു കളഞ്ഞ വ്യക്തിയാണ്, കയ്യിലിരിപ്പ് അങ്ങനെയായിരുന്നു, എല്ലാം വിറ്റുതുലച്ചു: ബൈജു സന്തോഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുകയാണ് നടൻ ബൈജു. തന്റെ അച്ഛൻ അറുപത്തി മൂന്നാമത്തെ വയസിൽ മരിച്ചെന്നും അത് അദ്ദേഹത്തിന്റെ കയ്യിലിരിപ്പുകൊണ്ടാണെന്നും ബൈജു സന്തോഷ് പറഞ്ഞു. അച്ഛൻ അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം പല പല ബിസിനസ്സുകൾ ചെയ്ത് തുലച്ച് കളഞ്ഞതാണെന്നും ബൈജു കൂട്ടിച്ചേർത്തു. അമ്മ 86മത്തെ വയസിലാണ് മരിക്കുന്നതെന്നും അമ്മയുടെ ആയുസിലാണ് താൻ പിടിച്ച് നിൽക്കുന്നതെന്നും ബൈജു സന്തോഷ് പറയുന്നുണ്ട്. കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘അച്ഛൻ 1989ൽ മരിച്ചു പോയി. അറുപത്തി മൂന്നാമത്തെ വയസിലാണ് മരണം. അച്ഛൻ മരിച്ചത് വേറെ ഒന്നും കൊണ്ടല്ല അദ്ദേഹത്തിന്റെ കയ്യിലിരിപ്പുകൊണ്ടാണ് മരിച്ചത്. അച്ഛന്റെ ജീവിതം എന്ന് പറയുന്നത് മുഴുവനായിട്ട് നശിപ്പിച്ചു. കണ്ടമാനം സ്വത്തുക്കൾ ഉണ്ടായിരുന്നു. പുള്ളിക്ക് ചുമ്മാ ദാനമായിട്ട് കിട്ടിയതാണ് അല്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ല. പല ബിസിനസ്സുകൾ ചെയ്ത് തുലച്ചു കളഞ്ഞതാണ്. അങ്ങനെ നശിപ്പിച്ചു കളഞ്ഞതാണ്.

ആ സ്ഥലങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇരുന്നൂറ് കോടിയുടെ ആസ്തി ഉണ്ടായിരുന്നേനെ. നാട്ടുകാർക്കും അച്ഛനെ അറിയാവുന്നവക്കൊക്കെ അറിയാമത്. പിന്നെ അമ്മ 86 വയസിലാണ് മരിച്ചത്. അമ്മയുടെ ആയുസിലാണ് ഞാൻ പിടിച്ച് നിൽക്കുന്നത്. അവരെപ്പോലെ അത്രയും കാലം ജീവിച്ചിലെങ്കിലും 75 വരെയൊക്കെ പോയാമതി.അതിന്റെ മുകളിൽ കടക്കുന്നത് വേസ്റ്റാണ്. നമുക്കും ഭാരം വീട്ടുകാർക്കും ഭാരമായിരിക്കും,’ ബൈജു പറഞ്ഞു.

ഉരുളക്കുപ്പേരി പോലെ മറുപടി പറയാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിന് അത് ജന്മനാ കിട്ടിയതാണെന്നായിരുന്നു ബൈജുവിന്റെ മറുപടി. ‘അത് നമുക്ക് ജന്മനാ കിട്ടിയതാണ് എന്തെങ്കിലും ഒരു കഴിവ് വേണ്ടേ മനുഷ്യന്. ചെറുപ്പത്തിലെ ഈ കഴിവുണ്ട്.

എന്റെ അമ്മ ഇതുപോലെ തഗ്ഗടിക്കുന്ന ആളായിരുന്നു. അതായിരിക്കും എനിക്കത് ചിലപ്പോൾ കിട്ടിയത്. അമ്മ മരിച്ചു പോയി അമ്മ ഗവൺമെൻറ് സർവെൻറ് ആയിരുന്നു. നഴ്സ് ആയിരുന്നു. അമ്മയുടെ പേര് തങ്കമ്മ അച്ഛൻ ഭാസ്കരൻ,’ ബൈജു പറയുന്നു.

Content Highlight: Baiju santhosh about his father

Latest Stories

We use cookies to give you the best possible experience. Learn more