കോഴിക്കോട്: ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യു.എ.ഇയില്‍ അറസ്റ്റില്‍. സാമ്പത്തിക ഇടപാട് കേസിലാണ് അറസ്റ്റ്.
രണ്ടു കോടി ദിര്‍ഹം നല്‍കാനുണ്ടെന്ന പരാതിയിലാണ് അറസ്റ്റുണ്ടായത്. തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഒരുമാസമായി ബൈജു ഒമാന്‍ ജയിലിലായിരുന്നു. ഇന്നലെ അജ്മാനിലെ ജയിലിലേക്കു മാറ്റി. അജ്മാനില്‍ രണ്ട് കേസുകളാണ് ബൈജുവിന്റെ പേരിലുള്ളത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അജ്മാനില്‍ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലായിരുന്നു അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍.
ഏകദേശം 19 കോടി രൂപയുടേതാണ് ചെക്ക്. ഒന്നരദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് അദ്ദേഹം ജാമ്യത്തുക കെട്ടിവെച്ച് ജയില്‍മോചിതനായത്.
വ്യവസായി എം.എ യൂസഫലി തുഷാറിന്റെ മോചനത്തിനായി ഇടപെട്ടിരുന്നു. യൂസഫലിയുടെ അഭിഭാഷകനാണ് കോടതിയില്‍ തുഷാറിനായി ഹാജരായത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തുഷാറിന്റെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും അടിയന്തരമായി ഇടപെടണമെന്നുമാവശ്യപ്പെട്ടായിരുന്നു പിണറായി കേന്ദ്രസര്‍ക്കാരിന് കത്തയച്ചത്.
നിയമപരിധിയില്‍ നിന്നുകൊണ്ടുള്ള സഹായങ്ങള്‍ തുഷാറിന് നല്‍കണമെന്നാണ് പിണറായിയുടെ കത്തില്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അജ്മാന്‍ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.