പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന നിലയിൽ തുടക്കം മുതൽ ഹൈപ്പിൽ കയറിയ ചിത്രമായിരുന്നു ലൂസിഫർ. ഒടിയൻ എന്ന പരാജയ ചിത്രത്തിന് ശേഷം മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു ലൂസിഫറിലൂടെ പ്രേക്ഷകർ കണ്ടത്. ബോക്സ് ഓഫീസ് കളക്ഷനൊപ്പം നിരൂപക പ്രശംസ നേടാനും ലൂസിഫറിന് സാധിച്ചു.
ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം രണ്ടാംഭാഗമായ എമ്പുരാനും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍. വിവിധ രാജ്യങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.
എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് നടൻ ബൈജു. ലൂസിഫറിൽ ഒരു ശക്തമായ കഥാപാത്രത്തെ ബൈജു അവതരിപ്പിച്ചിരുന്നു. എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് ബൈജു.
എമ്പുരാന് പ്രമോഷൻ ആവശ്യമില്ലെന്ന് പറയുകയാണ് ബൈജു. ലൂസിഫറിന് ശേഷം തനിക്ക് ഒരുപാട് സിനിമകൾ വന്നെന്നും എന്നാൽ കൊവിഡ് കാരണം അതെല്ലാം മുടങ്ങിപ്പോയെന്നും ബൈജു പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എമ്പുരാന് പ്രൊമോഷന്റെ ആവശ്യമില്ല. ലൂഫിഫർ എന്ന സിനിമ കഴിഞ്ഞ സമയത്താണ് കൊവിഡ് വരുന്നത്. 2020ൽ. ലൂസിഫർ കഴിഞ്ഞ ശേഷം എനിക്ക് ഒരുപാട് സിനിമകൾ വന്നു.
ഒരുപാടെന്ന് പറഞ്ഞാൽ കുറെയധികം. പക്ഷെ കൊവിഡ് കാരണം അതെല്ലാം ഇല്ലാതെയായി. ഇപ്പോൾ ഞാനിരുന്ന് ആലോചിക്കുന്നത് എന്നെ കൊല്ലാൻ വേണ്ടി മാത്രമാണോ ഈ കൊവിഡ് വന്നതെന്നായിരുന്നു,’ബൈജു പറയുന്നു.