മികച്ച അഭിപ്രായങ്ങള്‍ നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ് കിഷ്‌കിന്ധാ കാണ്ഡം. കക്ഷി അമ്മിണിപിള്ളക്ക് ശേഷം ദിന്‍ജിത് അയ്യത്താന്‍ ചെയ്യുന്ന ചിത്രമാണിത്. ആസിഫ് അലിയാണ് നായകന്‍. വേള്‍ഡ്വൈഡായി ഇതിനോടകം 40 കോടിക്കടുത്ത് കിഷ്‌കിന്ധാ കാണ്ഡം നേടിക്കഴിഞ്ഞു.
ആസിഫിന് പുറമെ വിജയരാഘവന്‍, അപര്‍ണ ബാലമുരളി, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴുതടച്ച തിരക്കഥയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്. കക്ഷി അമ്മിണിപിള്ള, മന്ദാരം, ഇന്നലെ വരെ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേശാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചതും ബാഹുല്‍ തന്നെയാണ്.
കിഷ്‌കിന്ധാ കാണ്ഡത്തിലെ ഒരു സീന്‍ എഴുതുമ്പോള്‍ മേഘം സിനിമയിലെ മമ്മൂട്ടിയും നായിക പ്രിയ ഗില്ലും ആയുള്ള രംഗം ഇടക്കിടക്ക് കാണുമെന്ന് പറയുകയാണ് ബാഹുല്‍ രമേശ്. ആ സീന്‍ അതുപോലെ ചെയ്യാന്‍ ഒന്നും തനിക്ക് പറ്റിയിട്ടില്ലെന്നും എന്നാലും എഴുത്തിന്റെ ഇടക്ക് അത് കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാഹുല്‍ രമേശ്.
‘കിഷ്‌കിന്ധാ കാണ്ഡത്തിലെ ഒരു സീന്‍ എഴുന്നതിന് മുന്‍പ് മേഘത്തിലെ മമ്മൂക്കയുടെ ചില സീനെല്ലാം ഞാന്‍ ഇടക്കിടക്ക് കാണുമായിരുന്നു. പ്രത്യേകിച്ച് മമ്മൂക്ക ഷൂട്ടിങ്ങിന് പോകുമ്പോള്‍ ഹീറോയിന് പിന്നാലെ വരും. അപ്പോള്‍ മമ്മൂക്കയും നായികയുമായിട്ടുള്ളൊരു സംസാരമുണ്ട്.
‘ഇങ്ങു വാടി ഇവിടെ, എന്താ പിന്നാലെ വരുന്നത്, അത് അച്ചമ്മ പറഞ്ഞു.., അച്ഛമ്മ പറഞ്ഞോ എന്റെ പിന്നാലെ വരാന്‍, അച്ഛമ്മ പറഞ്ഞു മാപ്പ്.., അച്ഛമ്മ എന്റടുത്ത് മാപ്പ് പറഞ്ഞോ എന്ത് പിണ്ണാക്കിന് തള്ളക്ക് തലക്ക് വല്ല അസുഖമുണ്ടോ..’ എന്നിങ്ങനെ എന്ത് പറഞ്ഞാലും മമ്മൂക്ക വിട്ട് കൊടുക്കുന്നില്ല. ആ ഒരു പ്ലേ പോലെ ഒന്നും നമുക്ക് ചെയ്യാന്‍ പറ്റിയിട്ടില്ല. പക്ഷെ എഴുതുന്നതിന് മുന്‍പ് ഞാന്‍ വെറുതെ ആ സീന്‍ എടുത്തിരുന്നു കാണുമായിരുന്നു,’ ബാഹുല്‍ രമേശ് പറയുന്നു.
അതേസമയം പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മമ്മൂട്ടി, ദിലീപ്, ശ്രീനിവാസന്‍, പൂജ ബത്ര, പ്രിയ ഗില്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച് 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മേഘം. കോമഡിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്.
Content Highlight: Bahul Ramesh Talks About Magham Movie