| Tuesday, 6th August 2019, 5:40 pm

എന്ത് കൊണ്ട് മോദി സര്‍ക്കാര്‍ തീരുമാനത്തിന് ബി.എസ്.പി പിന്തുണ?; മായാവതി നിലപാട് വ്യക്തമാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിക്കാനുള്ള മോദി സര്‍ക്കാര്‍ തീരുമാനത്തെ ബി.എസ്.പി പിന്തുണച്ചത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. എന്ത് കൊണ്ടാണ് ബി.എസ്.പി അത്തരമൊരു തീരുമാനം എടുത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അദ്ധ്യക്ഷ മായാവതി.

ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവ റദ്ദ് ചെയ്ത് രാജ്യത്തെ ഭരണഘടനയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി നടപ്പിലാക്കണമെന്നത് ദീര്‍ഘകാലമായിട്ടുള്ള ആവശ്യമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഗുണം അവിടത്തെ ആളുകള്‍ക്ക് ലഭിക്കുമെന്നാണ് ബി.എസ്.പി പ്രതീക്ഷിക്കുന്നത്. ജമ്മു കശ്മീരിലെ ലേ-ലഡാക്കിനെ പ്രത്യേക കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ചപ്പോള്‍ അവിടത്തെ ബുദ്ധമത സമൂഹത്തിന്റെ ആവശ്യമാണ ഇപ്പോള്‍ നിറവേറിയിരിക്കുന്നത്. ബി.എസ്.പി ഈ തീരുമാനത്തേയും സ്വാഗതം ചെയ്യുന്നു. രാജ്യമെമ്പാടുമുള്ള ആളുകള്‍ പ്രത്യേകിച്ച് ബാബാസാഹേബ് ഭീംറാവു അംബേദ്കറുടെ ബുദ്ധ അനുയായികള്‍. കേന്ദ്ര തീരുമാനത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും മായാവതി പറഞ്ഞു.

ഇന്നലെ രാജ്യസഭയില്‍ ബില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ പൂര്‍ണ്ണ പിന്തുണ എന്നായിരുന്നു ബി.എസ്.പി എം.പി സതീഷ്ചന്ദ്ര പറഞ്ഞത്. യാതൊരു വിധ എതിര്‍പ്പും ബി.എസ്.പി പ്രഖ്യാപിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആംആദ്മി പാര്‍ട്ടിയും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു.

We use cookies to give you the best possible experience. Learn more