| Friday, 28th April 2017, 3:15 pm

ബാഹുബലി; സസ്‌പെന്‍സ് പൊളിക്കാന്‍ സോഷ്യല്‍ മീഡിയ്ക്ക് കഴിയാത്തത് എന്തുകൊണ്ട് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാഹുബലിയെ എന്തിന് കട്ടപ്പ കൊന്നു? ഈ ചോദ്യത്തിന് ഉത്തരം തേടിയാണ് ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകര്‍ ഇന്ന് തിയേറ്ററിലെത്തിയത്. സിനിമ കണ്ടവര്‍ സോഷ്യല്‍മീഡിയ വഴി അതിനുത്തരം പ്രചരിപ്പിക്കരുതെന്ന അപേക്ഷയുമായി പലരും രംഗത്തെത്തി. പലരും ഫേസ്‌ക്ക് അക്കൗണ്ട് വരെ ഡീ ആക്ടിവേറ്റ് ചെയ്തു. എന്നാല്‍ ചിത്രം ഇറങ്ങി രണ്ടോ മൂന്നോ ഷോകള്‍ കഴിഞ്ഞിട്ടും കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ആരും പുറത്തുവിട്ടില്ല.

 അതിന് ഉത്തരം ഇതാണ്. ഒരുവാക്കില്‍ പറഞ്ഞുതീര്‍ക്കാനാകുന്നതല്ല ബാഹുബലിയുടെ മരണകാരണം. ബാഹുബലിയുടെ കാരണം പെട്ടെന്നാര്‍ക്കും ഏതാനും വാക്കുകളില്‍ പറഞ്ഞുതീര്‍ക്കാനാകില്ല.

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു സിനിമയാകെ കൊണ്ടാണ് രാജമൗലി പറഞ്ഞുവെക്കുന്നത്. സിനിമയുടെ ഭൂരിഭാഗവും അമരേന്ദ്രബാഹുബലിയെ കട്ടപ്പയെന്തിന് കൊന്നെന്ന് തന്നെയാണ് വിശദീകരിക്കുന്നത്.

വെറും ഒരു മെസേജ് കൊണ്ട് ആ കാരണം വിശദീകരിക്കാനാകില്ല. 171 മിനുട്ട് ചിത്രത്തിലെ രണ്ടര മണിക്കൂറോളം നേരവും ഈ കാരണമാണ് സിനിമയില്‍ വിശദീകരിച്ചത്.


Dont Miss പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ജീവനോടെ തൊലിയുരിക്കും; യു.പിയിലെ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി ബി.ജെ.പി എം.പി


അതിനാല്‍ തന്നെ ആ രഹസ്യ ഉത്തരം പൊളിക്കാന്‍ നടക്കുന്നവര്‍ക്ക് സിനിമയാകെ പറഞ്ഞുകൊടുക്കേണ്ടിവരുന്ന അവസ്ഥയാണ്. ഒരു സിനിമ മൊത്തമിരുന്ന് കഥ ടൈപ്പ് ചെയ്ത് പ്രചരിപ്പിക്കുകയെന്നത് അത്ര എളുപ്പമല്ലാത്തകൊണ്ട് അതിന് ആരും മുതിര്‍ന്നതുമില്ല.

ചുരുങ്ങിയത് നാല് പേജെങ്കിലും എഴുതാതെ ഇക്കാര്യം വിശദീകരിക്കാനില്ല എന്നതിനാല്‍ തന്നെയാണ് അതിനുത്തരം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കാത്തതും. കണ്ടവരോട് ചോദിച്ചുമനസിലാക്കാം എന്ന് കരുതിയാലും നടപ്പില്ല. ഏതാണ്ട് മൂന്ന് മണിക്കൂര്‍ നീളുന്ന കഥ മൊത്തം വിശദീകരിച്ചാല്‍ ഉത്തരം ലഭിക്കും. അത്ര തന്നെ.

We use cookies to give you the best possible experience. Learn more