സിനിമയെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകളെ പറ്റി സംസാരിക്കുകയാണ് നടന്‍ റാണ ദഗ്ഗുബതി. ബാഹുബലി ഒരിക്കലും തങ്ങളുടെ കരിയര്‍ മാറ്റിയിരുന്നില്ലെന്നും എന്നാല്‍ അത് ഇന്ത്യയില്‍ സിനിമ കാണുന്ന രീതിയെ മാറ്റിമറിച്ചുവെന്നും റാണ പറഞ്ഞു.
സൗത്തില്‍ സിനിമകളുടെ സ്‌കെയില്‍ എത്രയുണ്ടെന്നുള്ളത് പ്രധാനമാണെന്നും എന്നാല്‍ അത് ബിഗ് ബജറ്റിനെ മാത്രം ആസ്പദമാക്കിയുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡേ നടത്തിയ കോണ്‍ക്ലേവ് 2023ല്‍ സംസാരിക്കുകയായിരുന്നു താരം.
‘ബാഹുബലി ഒരിക്കലും ഞങ്ങളുടെ കരിയര്‍ മാറ്റിയിരുന്നില്ല. എന്നാല്‍ അത് ഇന്ത്യയില്‍ സിനിമ കാണുന്ന രീതിയെ മാറ്റിമറിച്ചു. ആ സിനിമ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ പുതിയ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ബോക്‌സ് ഓഫീസിന്റെ ബെഞ്ച്മാര്‍ക്ക് 1000 കോടിയാണ്.
വലിയ സ്വപ്‌നങ്ങളെ കാണാന്‍ ആ സിനിമ ഞങ്ങളെ പഠിപ്പിച്ചു. ഒരു ടീമെന്ന നിലയിലുള്ള സ്പിരിറ്റ് ഉണ്ടായിരുന്നു. കാരണം സിനിമ എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഓരോ ദിവസവും സെറ്റില്‍ പോവുമ്പോള്‍ തോന്നിയിരുന്നത് ആദ്യമായി എന്തോ ചെയ്യുകയാണെന്നായിരുന്നു.
ബെംഗളൂരുവിലെയും ഹൈദരാബാദിലേയും ടെക്‌നോളജി മുംബൈയിലുള്ളതിനെക്കാള്‍ വികസിച്ചതാണ്. നഗര പ്രദേശങ്ങളില്‍ നിന്നുള്ളതല്ലാതെയുള്ള ഭൂരിപക്ഷം വരുന്ന പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സിനിമ എടുക്കുന്നത്.
സൗത്തില്‍ സിനിമകളുടെ സ്‌കെയില്‍ എത്രയുണ്ടെന്നുള്ളത് പ്രധാനമാണ്. എന്നാല്‍ അത് ബിഗ് ബജറ്റിനെ മാത്രം ആസ്പദമാക്കിയുള്ളതല്ല. പുഷ്പയും കാന്താരയും അത്ര ചെലവുള്ള ചിത്രങ്ങളായിരുന്നില്ല. എന്നിട്ടും ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി,’ റാണ പറഞ്ഞു.
Content Highlight: Bahubali never changed our careers, says Rana Daggubati