| Monday, 24th January 2022, 11:45 pm

ഷൂട്ടിംഗിന് ശേഷം ഇഷ്ടപ്പെട്ടില്ല; 150 കോടി മുടക്കിയ ബാഹുബലി സീരിസ് വേണ്ടെന്നു വെച്ച് നെറ്റ്ഫ്‌ളിക്‌സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

150 കോടി നിക്ഷേപിച്ച ബാഹുബലി സീരിസ് വേണ്ടെന്നു വെച്ച് നെറ്റ്ഫ്‌ളിക്‌സ്. രണ്ടു ഭാഗങ്ങളായി ചിത്രീകരിച്ച ബാഹുബലിയുടെ കൂറ്റന്‍ വിജയത്തിന് ശേഷം നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്ന് ഒരു പ്രീക്വല്‍ നിര്‍മിക്കുമെന്ന് സംവിധായകന്‍ രാജമൗലി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ആറ് മാസത്തെ ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും ശേഷം സീരീസ് വേണ്ടെന്ന് വെച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ചിത്രീകരിച്ച വിഷ്വല്‍സ് ഇഷ്ടപ്പെടാത്തതാണ് കാരണം.

ശിവകാമി ദേവിയെ കേന്ദ്രീകരിച്ചായിരുന്നു സീരിസിന്റെ കഥ. ശിവകാമി ദേവിയുടെ യൗവ്വനകാലം അവതരിപ്പിച്ചത് മൃണാള്‍ താക്കൂറായിരുന്നു. ദേവ കട്ടയായിരുന്നു സീരിസിന്റെ സംവിധായകന്‍.

രാഹുല്‍ ബോസ്, അതുല്‍ കുല്‍ക്കര്‍ണി എന്നിവരായിരുന്നു മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹൈദരാബാദില്‍ ഒരുക്കിയ സെറ്റിലായിരുന്നു 100 കോടിയിലധികം ബജറ്റ് കണക്കാക്കിയ സീരിസിന്റെ ചിത്രീകരണം.

പുതിയ സംവിധായകനേയും താരങ്ങളേയും വെച്ച് സീരിസ് വീണ്ടും ചിത്രീകരിക്കാനും നെറ്റ്ഫ്‌ളിക്‌സ് ആലോചിക്കുന്നുണ്ട്.

2021 ല്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷം കുനാല്‍ ദേശ്മുഖ്, റിബു ദസ്ഗുപ്ത എന്നീ സംവിധായകര്‍ക്ക് പകരക്കാരനായിട്ടായിരുന്നു ദേവ കട്ട എത്തിയത്.

എന്തായാലും കൂടുതല്‍ പണം വീണ്ടും നിക്ഷേപിക്കുന്നതിനെക്കാള്‍ സീരിസ് വേണ്ടെന്ന് വെക്കുന്നതാണ് നല്ലതെന്നാണ് നെറ്റ്ഫ്‌ലിക്‌സ് തീരുമാനിച്ചത്. നിക്ഷേപിച്ച 150 കോടി കിട്ടാക്കടമായി കണക്കാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: bahubali-before-the-beginning-netflix-shelves-the-rs-150-crore-film847

We use cookies to give you the best possible experience. Learn more