ബാഹുബലി വീണ്ടും വരുന്നു; ചിലവ് 500 കോടി; കഥ എഴുതുന്നത് മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍
Bahubali
ബാഹുബലി വീണ്ടും വരുന്നു; ചിലവ് 500 കോടി; കഥ എഴുതുന്നത് മലയാളി എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd August 2018, 10:13 am

മുംബൈ: ബാഹുബലി വീണ്ടും വരുന്നു. മലയാളി എഴുത്തുകാരനായ ആനന്ദ് നീലകണ്ഠന്റെ പുസ്തകമായ ദ റൈസ് ഓഫ് ശിവഗാമിയെ ആസ്പദമാക്കിയാണ് ബാഹുബലി വരുന്നത്. എന്നാല്‍ ഇത്തവണ സിനിമയായിട്ടല്ല എന്നു മാത്രം.

വെബ്ബ് സീരിസായി ഒരുങ്ങുന്ന ഈ ബിഗ്ബജറ്റ് പരമ്പര നെറ്റ്ഫ്‌ലിക്‌സിന് വേണ്ടിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. “ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്” എന്ന പേരിലാണ് പരമ്പര ഒരുങ്ങുന്നത്.

“ബാഹുബലി: ബിഫോര്‍ ദ് ബിഗിനിങ്” എന്ന് പേരലൊരുങ്ങുന്ന പരമ്പര സംവിധാനം ചെയ്യുന്നത് രാജമൗലി തന്നെയാണ്. മൂന്ന് ഭാഗമായി ഒരുങ്ങുന്ന് ഈ പരമ്പരയില്‍ ആദ്യഭാഗം ബാഹുബലിയുടെ ജനനത്തിനു മുന്‍പുള്ള ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്.

Also Read അച്ഛന് കാശുണ്ടെങ്കില്‍ എന്തുമാകാമല്ലോ; വോഗ് മാഗസിന്റെ കവര്‍ ഗേളായ ഷാരുഖ് ഖാന്റെ മകള്‍ക്കെതിരെ സൈബര്‍ ആക്രമണം

500 കോടിയോളം ചിലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന് കേരളം ഉള്‍പ്പെടെ ലെക്കേഷനാവും. ആനന്ദ് എഴുതികൊണ്ടിരിക്കുന്ന രണ്ടാമത്തെ പുസ്തകവും എഴുതാനിരിക്കുന്ന പുസ്തകവും രണ്ടും മൂന്നും ഭാഗത്തിന് കഥയാവും.

ഒരു മണിക്കൂര്‍ വീതമുള്ള എട്ടുഭാഗമായാണ് ഒരു സീസണ്‍. നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യയില്‍ നിന്നുള്ള രണ്ടാമത്തെ വെബ്ബ് സീരിസാണിത്.
സംവിധായകരായ അനുരാഗ് കശ്യപും വിക്രമാദിത്യ മോട്വാനിയും ചേര്‍ന്നൊരുക്കിയ സേക്രഡ് ഗെയിംസായിരുന്നു നെറ്റ്ഫിളിക്‌സിലെ ആദ്യ ഇന്ത്യന്‍ വെബ്ബ് സീരിസ്