ലോക സിനിമയില്‍ ഇന്ത്യന്‍ സിനിമയുടെ മേല്‍വിലാസമാണ് ബാഹുബലി. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി ആയിരം കോടി കളക്ഷന്‍ നേടുന്ന സിനിമയും എസ്.എസ് രാജമൗലിയുടെ ബാഹുബലി തന്നെ.
സിനിമയുടെ വന്‍ വിജയത്തിന് ശേഷം സിനിമ പ്രവര്‍ത്തകരുടെ പ്രതിഫലത്തിന്റെ വിവരം പുറത്ത് വന്നിരുന്നു. 230 കോടി മുടക്ക് മുതലില്‍ ഒരുക്കിയ സിനിമയിലെ നായകകഥാപാത്രമായ ബാഹുബലിയെ അവതരിപ്പിച്ച പ്രഭാസിന് 25 കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയത് പ്രഭാസ് അല്ല.
ബാഹുബലി സിനിമക്ക് വേണ്ടി രാജ മൗലിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരിക്കുന്നത്. 28 കോടിയാണ് സംവിധായകന്റെ പ്രതിഫലം. കൂടാതെ ലാഭത്തിന്റെ മൂന്നിലൊരു ഭാഗവും രാജ മൗലിക്ക് ലഭിക്കും.
ചിത്രത്തില്‍ ശ്രദ്ദേയ വേഷമവതരിപ്പിച്ചവരുടെ പ്രതിഫലവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്. വില്ലന്‍ കഥാപാത്രമായ ബല്ലാല ദേവനെ അവതരിപ്പിച്ച റാണ ദഗുബട്ടി 15 കോടിയാണ് പ്രതിഫലം വാങ്ങിയത്. മറ്റ് കഥാപാത്രങ്ങളുടെ പ്രതിഫലം അനുഷ്‌ക (ദേവസേന) 5 കോടി, തമന്ന (അവന്തിക) 5കോടി, രമ്യാ കൃഷ്ണന്‍ (ശിവഗാമി) 2.5 കോടി, സത്യരാജ് (കട്ടപ്പ) 2 കോടി എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രതിഫല തുക.