മനാമ: വില്‍പ്പനയ്ക്ക് വെച്ച ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ ഏറഞ്ഞുടച്ച സ്ത്രീക്കെതിരെ നിയമനടപടിയുമായി ബഹ്‌റൈന്‍. വ്യാപാര സ്ഥാപനത്തില്‍ ഉണ്ടായിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ ഒരു സത്രീ എറിഞ്ഞുടയ്ക്കുന്ന വീഡിയോകള്‍ കഴിഞ്ഞ ദിവസമാണ് വൈറലായത്.
ഇതിന് പിന്നാലെയാണ് നടപടിയുമായി ബഹ്റൈന്‍ പൊലീസ് രംഗത്ത് എത്തിയത്. ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തതിനാണ് പൊലീസ് നിയമ നടപടി സ്വീകരിച്ചത്.
ജുഫൈറിലെ ഒരു കടയിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചു.
സംഭവം ശ്രദ്ധയില്‍പ്പെട്ട പൊലീസ് സ്ത്രീക്കെതിരെ നടപടിയെടുക്കുകയായിരുന്നു. 54 വയസുകാരിയായ ഈ സ്ത്രീക്കെതിരെ നടപടി എടുത്തതായി ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ഞായറാഴ്ച അറിയിച്ചു.
നിലവില്‍ കേസ് പബ്ലിക് പ്രോസിക്യൂഷന് നല്‍കുമെന്നും ഇതിനുള്ള നടപടികള്‍ സ്വീകരിച്ചതായും പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച നടപടികള്‍ വിശദീകരിച്ച് ബഹ്‌റൈന്‍ പൊലീസ് ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Bahrain takes legal action against woman for defaming religion