ബാഗ്ദാദ്: ഇറാഖില്‍ ഇരുന്നൂറോളം വരുന്ന പ്രതിഷേധക്കാര്‍ ബഹ്‌റൈന്‍ എംബസിയില്‍ കയറി കൊടി നശിപ്പിച്ച സംഭവത്തില്‍ അംബാസഡറെ ബഹ്‌റൈന്‍ തിരിച്ചു വിളിച്ചു.
ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ മനാമയില്‍ അമേരിക്കന്‍ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് നടത്തുന്നതിനെതിരെയാണ് ഇറാഖിലെ ബഹ്‌റൈന്‍ എംബസിയ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. പ്രതിഷേധക്കാര്‍ ബഹ്‌റൈന്‍ കൊടിയ്ക്ക് പകരം പലസ്തീന്‍ കൊടി നാട്ടുകയും അമേരിക്കയുടെയും ഇസ്രായേലിന്റെയും പതാകകള്‍ കത്തിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാര്‍ക്ക് എംബസിയുടെ മുറ്റം വരെയാണ് കയറാന്‍ കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ തന്നെ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു.
കോണ്‍ഫറന്‍സ് പലസ്തീന്‍ അതോറിറ്റി ബഹിഷ്‌ക്കരിച്ചിരുന്നു. ബഹ്‌റൈനെ കൂടാതെ സൗദി, യു.എ.ഇ, ഈജിപ്ത്, ജോര്‍ദാന്‍, ഖത്തര്‍ മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും പങ്കെടുത്തിരുന്നു.