ഫോര്‍മുലവണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പിലെ ബഹ്‌റൈന്‍ ഗ്രാന്‍പ്രീ കിരീടം. സീസണില്‍ രണ്ടു മല്‍സരങ്ങള്‍ ജയിച്ച വെറ്റലിന് ഇപ്പോള്‍ 77 പോയിന്റുണ്ട്. []
സാഖിറില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി ടീം ലോട്ടസ് മികവു തുടര്‍ന്നു. കിമി റെയ്‌ക്കോണന്‍ രണ്ടാമതെത്തി; മൂന്നാം സ്ഥാനം സഹഡ്രൈവര്‍ ഗ്രോസ്ജീന്‍ നേടി.
കേടായ ടയറുകളെ വകവെയ്ക്കാതെ മുമ്പിലുള്ള ടീം അംഗങ്ങളെ മറികടന്ന് കുതിച്ചുപാഞ്ഞ വെറ്റല്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വിജയം പിടിച്ചെടുക്കുകയായിരുന്നു.
പോള്‍ പൊസിഷനുലുണ്ടായിരുന്ന നിക്കോ റോസ് ബെര്‍ഗിനെ മൂന്നാം ലാപ്പില്‍ പിന്തള്ളിയ ജര്‍മന്‍താരം 10.9 സെക്കന്റ് മാര്‍ജിനില്‍ സ്വന്തം ടീമംഗങ്ങളായ കിമി റൈക്കോണന്‍,റൊമെയ്ന്‍ ഗ്രോസ്‌ജെന്‍ എന്നിവരെ മറികടന്നാണ് കിരീടം ചൂടിയത്.
2012 ലേതിന് തുല്ല്യമായ പോഡിയവും ജയത്തോടൊപ്പം വെറ്റല്‍ കരസ്ഥമാക്കി. ഗ്രോസ്ജനു പിന്നില്‍ നാലാമതായി ഫിനിഷ് ചെയ്ത ഫോഴ്‌സ് ഇന്ത്യയുടെ പോള്‍ ഡി റെസ്റ്റയ്ക്ക് നേരിയ മാര്‍ജിനില്‍ കരിയറിലെ ആദ്യ പോഡിയം നഷ്ടമായി.