ഫീനിക്സ് എന്ന ഹൊറർ ചിത്രത്തിലെ പ്രധാന കഥാപാത്രം ചെയ്യുന്ന ഒരാളാണ് അജു വർഗീസ്. എന്നാൽ അജുവിന്റെ പേടിയെക്കുറിച്ച് സംസാരിക്കുകയാണ് ഭഗത് മാനുവൽ. അജു വർഗീസ് മണിച്ചിത്രത്താഴിന് ശേഷം കണ്ട പ്രേത പടം കോൺജറിങ് ടു ആണെന്ന് ഭഗത് പറഞ്ഞു. അജുവും താനും ഒരുമിച്ചാണ് കോൺജറിങ് ടു കണ്ടതെന്നും പടം തുടങ്ങിയതിന് ശേഷം തനിക്ക് കോൺജറിങ് ടു ഒരു കോമഡി പടമായിട്ട് തോന്നിയെന്നും ഭഗത് പറഞ്ഞു.
കാരണം ചെറിയ കുട്ടികൾ സിനിമ കാണുന്ന പോലെയാണ് അജു പടം കണ്ടതെന്നും ഭഗത് മാനുവൽ കൂട്ടിച്ചേർത്തു. പടം കണ്ടുകൊണ്ടിരിക്കുമ്പോഴുള്ള അജു വർഗീസിന്റെ രസകരമായ രംഗങ്ങളും ഭഗത് മാനുവൽ കൂട്ടിച്ചേർത്തു. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അജു.
‘ഈ പടത്തിൽ മെയിൻ കഥാപാത്രം ചെയ്തിട്ടുള്ള അജുവർഗീസ് എന്ന വ്യക്തിക്കും ഇതേ പേടിയുള്ളതാണ്. അവൻ മണിച്ചിത്രത്താഴിന് ശേഷം ഒരു പ്രേത പടം കാണുന്നത് കോൺജറിങ് ടു ആണ്. ഒരു ദിവസം രാത്രി അജു വന്നിട്ട് ‘എടാ നമുക്ക് ഒരു പടം കാണാം’ എന്ന് പറഞ്ഞു. ഏതു പടം എന്ന് ചോദിച്ചപ്പോൾ കോൺജറിങ് 2 എന്ന് പറഞ്ഞു.
ഇതുവരെ ഞാൻ ഒരു പ്രേത പടം കാണുമ്പോൾ പോലും അജു എന്റെ അടുത്ത് വന്ന് ഇരുന്നിട്ടില്ല. അവൻ വന്നിട്ട് ‘എല്ലാ ലൈറ്റും ഓഫ് ചെയ്യ്’ എന്ന് പറഞ്ഞു. പടം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ എനിക്ക് ഇതൊരു കോമഡി പടമായി മാറി. എന്തെന്നുവെച്ചാൽ കുഞ്ഞ് പിള്ളേര് തിയേറ്ററിൽ ഇരുന്ന് സിനിമ കാണുന്ന പോലെയാണ്.
ചെറുപ്പത്തിൽ മണിച്ചിത്രത്താഴ് തിയേറ്ററിൽ വെച്ച് കൈകൊണ്ട് കണ്ണ് പൊത്തി പേടിച്ച് കൊണ്ടല്ലേ നമ്മൾ കണ്ടിരുന്നത്. അതേപോലെ ഇരുന്നാണ് അജു പടം കണ്ടത്. ‘ഈ കൊച്ച് ഇത് എങ്ങോട്ടാണ് ഈ പോകുന്നത്, ഈ കൊച്ചിന് അങ്ങോട്ട് പോകേണ്ട കാര്യമുണ്ടോ, ലൈറ്റ് ഇട്, ലൈറ്റിട്’ എന്നായിരുന്നു അജുവിൻ്റെ പ്രതികരണം.
അജു വർഗീസ് ,അനൂപ് മേനോൻ,ചന്തുനാഥ് എന്നിവരോടൊപ്പം ഭഗത് മാനുവലും പ്രധാന വേഷത്തിൽ എത്തിയ ഫീനിക്സ് നവംബർ 17നാണ് തിയേറ്ററിൽ എത്തിയത്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കിയ ചിത്രം നവാഗതനായ വിഷ്‌ണു ഭരതനാണ് സംവിധാനം ചെയ്യുന്നത്.
Content Highlight: Bagth mauel about aju vargees’s fear