ജനുവരി നാലിനായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയെ നാലുപേര്‍ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
ഭഗ്പത്: കൂട്ടബലാത്സംഗത്തെ എതിര്‍ത്തതിന് കൗമാരക്കാരിയുടെ ചെവി അറുത്തുമാറ്റി. രാമാല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അസറ ഗ്രാമവാസിയായ പെണ്‍കുട്ടിയ്ക്കാണ് ഇരുചെവിയും നഷ്ടപ്പെട്ടത്.
അതേസമയം പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ജനുവരി നാലിനായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയെ നാലുപേര്‍ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പെണ്‍കുട്ടി ശ്രമിച്ചതിനെ തുടര്‍ന്നാണ് ചെവി അറുത്തുമാറ്റിയത്.
ഇതിനു പുറമേ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് മാതാവ് വന്നതോടെ അക്രമികള്‍ അവരെയും മര്‍ദ്ദിക്കുകയും പിന്നീട് ഓടി രക്ഷപ്പെടുകയുമായിരുന്നു.
“വെട്ടിമാറ്റിയ ചെവികളും കയ്യിലെടുത്ത് മകളെയും കൊണ്ട് സംഭവദിവസം തന്നെ രാമല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയിരുന്നെങ്കിലും പൊലീസ് ചെവി വലിച്ചെറിയുകയായിരുന്നു. യാതൊരു സഹായവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല.” അവര്‍ പറയുന്നു.
അതേസമയം സംഭവം വിവാദമായതോടെ പെണ്‍കുട്ടിയ്ക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഭഗ്പതില്‍ നിന്നുള്ള ബി.ജെ.പിഎം.പിയും മുന്‍ പൊലീസ് കമ്മീഷണറുമായ സത്യപാല്‍ സിങ്. കൂട്ടബലാത്സംഗ പരാതി ആസൂത്രിതമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
“ഞാന്‍ പൊലീസ് സൂപ്രണ്ടിനോടു സംസാരിച്ചിരുന്നു. ബലാത്സംഗശ്രമം നടന്നിട്ടേയില്ല. ദിവസങ്ങള്‍ കഴിഞ്ഞാണ് പരാതി നല്‍കിയിരിക്കുന്നത്. അതിനര്‍ത്ഥം ഇത് ആസൂത്രിതമാണെന്നാണ്.” അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.