| Sunday, 24th December 2023, 12:49 pm

സഹിക്കാൻ പറ്റുന്നില്ല, ഇനിയെങ്കിലും വിളിക്കുമോ മമ്മൂക്ക; ഒരു പ്രത്യേകതരം ഇഷ്ട്ടമാണ് മമ്മൂക്കയോടുള്ളത്: ഭഗത് മാനുവൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനീത് ശ്രീനിവാസൻ മലർവാടി ആർട്സ് ക്ലബ്ബ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തിച്ച നടന്മാരിൽ ഒരാളാണ് ഭഗത് മാനുവൽ. ശേഷം നിരവധി സിനിമകളിൽ ഭഗത് മാനുവൽ അഭിനയിച്ചിട്ടുണ്ട്. താരത്തിന് മമ്മൂട്ടിയോടുള്ള ആരാധനയും ഇഷ്ടവും ആളുകൾക്ക് സുപരിചിതമാണ്. താൻ അവസരം ചോദിച്ച് മമ്മൂട്ടിക്ക് മെസേജ് അയച്ചിരുന്നെന്ന് ഭഗത് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മമ്മൂട്ടിയോട് തനിക്ക് ഒരു പ്രത്യേക സ്നേഹമാണെന്നും എന്നാൽ ഇവരാരും തന്നെയൊന്നും കൂടെ അഭിനയിക്കാൻ വിളിക്കുന്നില്ലെന്നും ഭഗത് അഭിമുഖത്തിൽ പറഞ്ഞു. സഹിക്കാൻ പറ്റുന്നില്ല, ഇനിയെങ്കിലും വിളിക്കുമോ മമ്മൂക്കയെന്നും ഭഗത് കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഒരു പ്രത്യേക ഇഷ്ട്ടം നമുക്ക് ഒരാളോട് ഉണ്ടാകുമല്ലോ അതാണെനിക്ക് മമ്മൂക്കയോടുള്ളത്. പക്ഷേ ഈ മനുഷ്യന്മാരാരും നമ്മളെ ഒന്നും കൂടെ അഭിനയിക്കാൻ വിളിക്കുന്നില്ല. സഹിക്കാൻ പറ്റുന്നില്ല ഇനിയെങ്കിലും വിളിക്കുമോ മമ്മൂക്ക,’ ഭഗത് പറയുന്നു.

മമ്മൂട്ടി എന്ന നടന്റെ ഈ വർഷത്തെ ചിത്രങ്ങളെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമുള്ള ചോദ്യത്തിനും ഭഗത് മറുപടി പറഞ്ഞു. കണ്ണൂർ സ്‌ക്വാഡിലെ ക്ലൈമാക്സിലെ വണ്ടിയുടെ മുകളിൽ നിന്നുള്ള ഷോട്ട് കണ്ടപ്പോൾ തനിക്ക് എനർജി കിട്ടിയെന്നും ഭഗത് പറഞ്ഞു.

‘റോണി ചേട്ടന്റെ പടത്തിലെ ക്ലൈമാക്സിലെ വണ്ടി എല്ലാം മറഞ്ഞു നിന്നിട്ട് മമ്മൂക്ക അതിന്റെ മുകളിൽ നിൽക്കുന്ന ഒരു ഷോട്ട് ഉണ്ട്. എന്ത് രാസമാണെന്നറിയോ. ഒരു രക്ഷയുമില്ല. ഞാനത് കണ്ടിട്ട് റോണി ചേട്ടനെ വിളിച്ചു പറയുകയും ചെയ്തിരുന്നു. അത് കണ്ടാൽ നമുക്ക് വീണ്ടും ഒരു എനർജി വരും,’ ഭഗത് മാനുവൽ പറയുന്നു.

ആട്, ഡോക്ടർ ലവ്, ആട് 2 എന്നീ സിനിമകളിൽ ഭഗത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അജു വർഗീസ്, അനൂപ് മേനോൻ, ചന്തുനാഥ്‌ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫീനിക്സിലും ഭഗത് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlight: Bagath manuel about his passion to act with mammootty

We use cookies to give you the best possible experience. Learn more