അക്ഷയ് കുമാറിൻ്റെയും ടൈഗർ ഷ്റോഫിൻ്റെയും പ്രഥ്വിരാജിൻ്റേയും ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ചിത്രത്തിൻ്റെ റിലീസ് തിയതിയിൽ മാറ്റമുള്ളതായി അണിയറ പ്രവർത്തകർ. ചിത്രം ഏപ്രിൽ 11ന് ഈദ് റിലീസ് ആയി റിലീസ് ചെയ്യും.
ചിത്രത്തിൻ്റെ ഗാനങ്ങളും ട്രെയ്ലറും ഇതിനകം തന്നെ ആരാധകരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. അക്ഷയും ടൈഗറും തമ്മിലുള്ള സൗഹൃദം പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. താരങ്ങളുടെ പ്രകടനം കാണാൻ കുറച്ചുകൂടെ കാത്തിരിക്കണമെന്നാണ് നിർമാതക്കൾ പറയുന്നത്.
ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.
രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമാണം.
വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
Content Highlight: Bade Miyan Chotte Miyan Movie Released On Eid