മുഖം മൂടി അണിഞ്ഞ് പൃഥ്വിരാജ്; ആക്ഷൻ ചിത്രം 'ബഡേ മിയാൻ ചോട്ടെ മിയാൻ' ട്രെയ്ലർ
Film News
മുഖം മൂടി അണിഞ്ഞ് പൃഥ്വിരാജ്; ആക്ഷൻ ചിത്രം 'ബഡേ മിയാൻ ചോട്ടെ മിയാൻ' ട്രെയ്ലർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th March 2024, 1:13 pm

അക്ഷയും ടൈഗറും നായകവേഷത്തിൽ എത്തുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ൻ്റെ ട്രെയ്ലർ പുറത്തുവന്നു. ഒരു പക്കാ ആക്ഷൻ സിനിമയുടെ ഴോണറിലാണ് ചിത്രം ഒരുക്കിയതെന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്ന പൃഥ്വിരാജ് മുഖം മൂടി അണിഞ്ഞാണ് ട്രെയ്ലറിൽ കാണുന്നത്.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.

രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമാതാക്കൾ.

അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എന്റെർറ്റൈൻ ഗണത്തിലുള്ള ചിത്രത്തിൻ്റെ കൂടുതൽ കാര്യങ്ങൾ ഉടൻതന്നെ വരാനിരിക്കുന്നുവെന്ന് നിർമാതക്കൾ അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഈദ് റിലീസ് ആയി ഏപ്രിൽ പത്തിന് തിയേറ്ററുകളിലെത്തും.

Content Highlight: Bade miyan chote miyan trailer out