| Monday, 19th February 2024, 3:12 pm

പ്ലേലിസ്റ്റ് ഭരിക്കാൻ അക്ഷയ് കുമാറും ടൈഗർ ഷ്രോഫും; ടൈറ്റിൽ ട്രാക്ക് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘ബഡേ മിയാൻ ചോട്ടെ മിയാൻ’ൻ്റെ ടൈറ്റിൽ ട്രാക്ക് റിലീസ് ചെയ്ത് അക്ഷയ്കുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അബുദാബിയിലെ ജെറാഷിലും റോമൻ തിയേറ്ററിൻ്റെ മാസ്മരിക പശ്ചാത്തലത്തിലും ചിത്രീകരിച്ച ആദ്യ ഗാനം കേവലമൊരു ഷോസ്റ്റോപ്പറാണ്.

‘തേരെ പിച്ചെ തേരാ യാർ ഖദാ’ എന്ന ഹുക്ക് ലൈൻ എല്ലാവരുടെയും ചുണ്ടുകളിലെ അടുത്ത ക്യാച്ച്‌ഫ്രെയ്‌സ് ആകാൻ ഒരുങ്ങുകയാണ്. ടൈറ്റിൽ സോംഗ് കൊറിയോഗ്രാഫ് ചെയ്തത് ബോസ്കോ സീസർ, ആലപിച്ചത് അനിരുദ്ധ് രവിചന്ദറും വിശാൽ മിശ്രയും ചേർന്നാണ്. ഡെറാഡൂണിൽ വെച്ചാണ് ഈ ഗാനം ഗാനരചയിതാവ് ഇർഷാദ് കാമിൽ രചിച്ചത്.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജാണ് കബീർ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത് ആദ്യമായാണ് അക്ഷയും ടൈഗറും ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്. മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്‌ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.

രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും ചേർന്ന് അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിൻ്റെ നിർമാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമാതാക്കൾ.

അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ ത്രില്ലർ എന്റെർറ്റൈൻ ഗണത്തിലുള്ള ചിത്രത്തിൻ്റെ കൂടുതൽ കാര്യങ്ങൾ ഉടൻതന്നെ വരാനിരിക്കുന്നുവെന്ന് നിർമാതക്കൾ അറിയിച്ചു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം ഈദ് റിലീസ് ആയി ഏപ്രിലിൽ തിയേറ്ററുകളിലെത്തും. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.

Content Highlight: bade miya chote miya title track

We use cookies to give you the best possible experience. Learn more