|

ബാച്ചിലറായിരിക്കരുത്; യുവാക്കളോട് ഉവൈസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: യുവാക്കള്‍ വിവാഹം കഴിക്കാതിരിക്കരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുംബൈയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബാച്ചിലറായിരിക്കരുത്. ബാച്ചിലേഴ്‌സ് നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. ഒരാള്‍ വീട്ടില്‍ കുടുംബത്തോടൊപ്പമിരിക്കുകയാണെങ്കില്‍ അദ്ദേഹം ശാന്തനായിരിക്കും,’ ഉവൈസി പറഞ്ഞു.

മുസ്‌ലിം യുവാക്കള്‍ക്ക് അവരുടെ കുട്ടികളെ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായി വളര്‍ത്താനാണോ ആഗ്രഹമെന്നും അദ്ദേഹം ചോദിച്ചു.

മഹാരാഷ്ട്രയില്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മുസ്‌ലിങ്ങള്‍ക്ക് പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

‘മഹാരാഷ്ട്രയിലെ മുസ്‌ലിങ്ങളില്‍ 4.9 ശതമാനമാണ് ബിരുദധാരികള്‍. 22 ശതമാനം പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും 13 ശതമാനം പേര്‍ക്ക് സെക്കണ്ടറി വിദ്യാഭ്യാസവുമാണുള്ളത്,’ ഉവൈസി പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്ക് പഠിക്കണമെന്നുണ്ടെങ്കിലും സഹായം ലഭിക്കുന്നില്ലെന്നും മുസ്‌ലിങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്നില്ലെന്ന് ആര്‍.എസ്.എസ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Bachelor mat rehna: AIMIM leader Asaduddin Owaisi tells youngsters in Mumbai