മുംബൈ: യുവാക്കള്‍ വിവാഹം കഴിക്കാതിരിക്കരുതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുംബൈയില്‍ പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബാച്ചിലറായിരിക്കരുത്. ബാച്ചിലേഴ്‌സ് നിരവധി പ്രശ്‌നങ്ങളുണ്ടാക്കും. ഒരാള്‍ വീട്ടില്‍ കുടുംബത്തോടൊപ്പമിരിക്കുകയാണെങ്കില്‍ അദ്ദേഹം ശാന്തനായിരിക്കും,’ ഉവൈസി പറഞ്ഞു.
മുസ്‌ലിം യുവാക്കള്‍ക്ക് അവരുടെ കുട്ടികളെ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായി വളര്‍ത്താനാണോ ആഗ്രഹമെന്നും അദ്ദേഹം ചോദിച്ചു.
മഹാരാഷ്ട്രയില്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മുസ്‌ലിങ്ങള്‍ക്ക് പഠിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
Addressed a very successful #TirangaRally in #Mumbai today. The rally was organised to demand reservations for backward Muslims of Maharashtra & ensure protection of Waqf properties in the state. Must commend everyone in AIMIM Maharashtra for making this rally a huge success. pic.twitter.com/Dk7i1sS69h
‘മഹാരാഷ്ട്രയിലെ മുസ്‌ലിങ്ങളില്‍ 4.9 ശതമാനമാണ് ബിരുദധാരികള്‍. 22 ശതമാനം പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസവും 13 ശതമാനം പേര്‍ക്ക് സെക്കണ്ടറി വിദ്യാഭ്യാസവുമാണുള്ളത്,’ ഉവൈസി പറഞ്ഞു.