70,000 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുമെന്ന് ബക്കാര്‍ഡി; പ്രാഥമികമായി നല്‍കുന്നത് ജില്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്ക്
national news
70,000 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുമെന്ന് ബക്കാര്‍ഡി; പ്രാഥമികമായി നല്‍കുന്നത് ജില്ലാ സര്‍ക്കാര്‍ ആശുപത്രികളിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 3:53 pm

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ 70,000 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മദ്യ നിര്‍മാതാക്കളായ ബക്കാര്‍ഡി. തിങ്കളാഴ്ചയാണ് പ്രസ്താവന പുറത്തിറക്കിയത്.

ജില്ലാ സര്‍ക്കാരാശുപത്രികളിലേക്കായിരിക്കും ആദ്യം സാനിറ്റൈസറുകള്‍ നിര്‍മിച്ച് നല്‍കുകയെന്നും കമ്പനി പറഞ്ഞു. സാനിറ്റൈസറുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ബക്കാര്‍ഡിയുടെ കോ പാക്കിംഗ് സൗകര്യമുള്ള തെലങ്കാനയിലാണ് ആദ്യത്തെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോ പാക്കിംഗ് സൗകര്യമുള്ള മറ്റു സംസ്ഥാനങ്ങളിലും നിര്‍മാണം ആരംഭിക്കുമെന്നും ബക്കാര്‍ഡി വ്യക്തമാക്കി.

‘ബക്കാര്‍ഡി 70,000 ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിച്ച് പ്രധാനമായും ജില്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കും.ആശുപത്രികളിലെത്തിക്കാന്‍ കമ്പനി പ്രാദേശിക ജില്ലാ അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്,’ പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മഹാമാരിയെ ചെറുക്കുന്നതിന്റെ ഭാഗമായി കമ്പനി ആഗോളമായി 1.1 മില്ല്യണ്‍ ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കുന്നുണ്ട്. അതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണിതെന്നും കമ്പനി വ്യക്തമാക്കി.

ബക്കാര്‍ഡിയുടെ ഉടമസ്ഥതയിലുള്ള നിര്‍മാണ സൈറ്റുകളുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ്, മെക്‌സിക്കോ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി, സ്‌കോട്ട്‌ലന്‍ഡ്, പ്യൂര്‍ട്ടോ റിക്കോ എന്നിവിടങ്ങളിലും ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.