സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന്‍ ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോഫിയുടെ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷണത്തോട് ഏറെ അടുപ്പമുള്ള ബാബു എന്ന ബാബുരാജിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയതായിരുന്നു.
ഭക്ഷണവും താനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നുപറയുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബുരാജ്. വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ഉണ്ടാക്കാനും കഴിക്കാനും ഏറെ ഇഷ്ടമുള്ളയാളാണ് താനെന്ന് ബാബുരാജ് പറയുന്നു. ഇന്ത്യ മൊത്തം യാത്ര ചെയ്ത് ഭക്ഷണം കഴിക്കാറുണ്ടെന്നും ഉള്‍ഗ്രാമങ്ങളിലെല്ലാം ചെന്ന് അവരുടെ പാചകക്കൂട്ടുകള്‍ ചോദിച്ചറിയുന്നതും എഴുതിയെടുക്കുന്നതും തന്റെ പതിവാണെന്നും ബാബുരാജ് പറഞ്ഞു.
‘ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് വാണിക്ക് എന്നോട് പ്രണയം തോന്നിയത്. നടി ഷീലാമ്മയെപ്പോലുള്ളവര്‍ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച് കൈപ്പുണ്യത്തെക്കുറിച്ച് വാഴ്ത്തിയിട്ടുണ്ട്. കൊറോണക്കാലത്ത് പാചക പരീക്ഷണങ്ങള്‍ ഒരുപടികൂടി മുന്നോട്ടുകയറി,’ ബാബുരാജ് പറയുന്നു.
കൊറോണക്കാലത്ത് യൂട്യൂബില്‍ നോക്കി തായ്ഫുഡുകള്‍ ഒരുപാട് പഠിച്ചുവെന്നും താനുണ്ടാക്കിയ കായയും കോഴിയും കടച്ചക്കയും ബീഫുമെല്ലാം അടിപൊളിയാണെന്ന് സുഹൃത്തുക്കള്‍ പറയാറുണ്ടെന്നും അഭിമുഖത്തില്‍ ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Baburaj says about his favorite food items