സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടന്‍ ബാബുരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബ്ലാക്ക് കോഫിയുടെ പ്രദര്‍ശനം തിയേറ്ററുകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ സിനിമയിലെ കഥാപാത്രങ്ങളായ കാളിദാസനും ബാബുവും മായയും മൂപ്പനുമെല്ലാം രണ്ടാം ഭാഗത്തിലുമുണ്ട്.
ബാബുവെന്ന കുക്കിന്റെ വേഷമാണ് സിനിമയുടെ രണ്ട് ഭാഗങ്ങളിലും ബാബുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലെ പോലെത്തന്നെ കാളിദാസനായി ലാലും മായയായി ശ്വേത മേനോനും വേഷമിട്ടിരിക്കുന്നു.
എന്നാല്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ഉണ്ടായിരുന്ന ആസിഫ് അലിയുടെയും മൈഥിലിയുടെയും കഥാപാത്രങ്ങള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിരക്കഥ എഴുതിത്തുടങ്ങിയപ്പോള്‍ ആസിഫ് അലിയുടെയും മൈഥിലിയുടെയും വേഷങ്ങള്‍ക്ക് കഥയില്‍ സ്ഥാനമുണ്ടായിരുന്നെന്നും എന്നാല്‍ മൈഥിലി അമേരിക്കയില്‍ താമസമായതിനാല്‍ ആ കഥാപാത്രങ്ങളെയെല്ലാം മാറ്റിനിര്‍ത്തേണ്ടി വന്നതാണെന്നും ബാബുരാജ് പറയുന്നു.
സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ രണ്ടാം ഭാഗം എടുക്കുകയാണെന്ന് അറിയിച്ചപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായെന്നും ആഷിഖും തന്നോട് സന്തോഷം പങ്കിട്ടുവെന്നും ബാബുരാജ് പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ബാബുവെന്ന കഥാപാത്രത്തെപ്പോലെ താനും നന്നായി പാചകം ചെയ്യുമെന്നും ബാബുരാജ് അഭിമുഖത്തില്‍ പറഞ്ഞു.
‘ഞാനുണ്ടാക്കിയ ഫ്രൈഡ് റൈസും ചില്ലിചിക്കനും കഴിച്ചാണ് വാണിക്ക് എന്നോട് പ്രണയം തോന്നിയത്. നടി ഷീലാമ്മയെപ്പോലുള്ളവര്‍ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച് കൈപ്പുണ്യത്തെക്കുറിച്ച് വാഴ്ത്തിയിട്ടുണ്ട്. കൊറോണക്കാലത്ത് പാചക പരീക്ഷണങ്ങള്‍ ഒരുപടികൂടി മുന്നോട്ടുകയറി,’ ബാബുരാജ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Baburaj says about film Black Cofee characters