കോഴിക്കോട്: സെലിബ്രിറ്റികളുടെ പേരില്‍ സമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്നതും അത് പ്രചരിപ്പിക്കുന്നതും പതിവാണ്. ഇങ്ങനെയുള്ള വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ സിനിമാ മേഖലയിലടക്കമുള്ള പ്രമുഖര്‍ രംഗത്തുവരാറുമുണ്ട്.
ഇപ്പോഴിതാ തന്റെ പേരിലുള്ള ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബാബുരാജ്. ഫേസ്ബുക്കിലൂടെ തന്നെയാണ് ബാബുരാജ് ഇക്കാര്യം അറിയിച്ചത്.
തന്റെ പരില്‍ ഒരു വ്യാജ അക്കൗണ്ട് പ്രചരിക്കുന്നുണ്ടെന്നും താന്‍ ആണെന്ന വ്യാജേന അക്കൗണ്ട് വഴി പലരുമായി ഇടപെടുന്നുണ്ടെന്നും ബാബുരാജ് പറഞ്ഞു. വ്യാജ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.
‘ഇങ്ങനെ ഒരുവന്‍ ഫേസ്ബുക്കില്‍ വന്നിട്ടുണ്ട്, അവനെ കണ്ടുപിടിക്കാന്‍ നോക്കുന്നുണ്ട്. ഞാന്‍ ആണെന്ന വ്യാജേന പലരുമായി ഇടപെടുന്നുണ്ട്. ഇത് എന്റെ അക്കൗണ്ട് അല്ല. നോക്കാം,’ ബാബുരാജ് പറഞ്ഞു.
ഫേസ്ബുക്കിന് പുറമേ സമൂഹ്യ മാധ്യമങ്ങളുടെ കൂട്ടത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ക്ലബ്ഹൗസിലും വ്യാജന്‍മാര്‍ സജീവമാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍പോളി, പ്രഥ്വിരാജ്, സുരേഷ് ഗോപി തുടങ്ങിയവര്‍ തങ്ങളുടെ പേരിലുള്ള വ്യാജ ക്ലബ്ഹൗസ് അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ക്ലബ്ബ് ഹൗസില്‍ തന്റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ വ്യക്തിക്കെതിരെ കടുത്ത വിമര്‍ശനവുമായാണ് പൃഥ്വിരാജ് രംഗത്തെത്തിയിരുന്നത്. തന്റെ പേരില്‍ അക്കൗണ്ട് ഉണ്ടാക്കി തന്റെ ശബ്ദം അനുകരിച്ചു സംസാരിക്കുന്ന വ്യക്തിയുടെ വിശദവിവരങ്ങളടക്കം പങ്കുവെച്ചിരുന്നു.
ഇതിനുപിന്നാലെ പൃഥ്വിരാജിനോട് മാപ്പുചോദിച്ച് വ്യാജ ഐഡി ഉണ്ടാക്കിയ സൂരജ് എന്നയാള്‍ രംഗത്തെത്തുകയായിരുന്നു.
പൃഥ്വിരാജിന്റെ കടുത്ത ആരാധകനാണു താനെന്നും ക്ലബ്ബ് ഹൗസില്‍ അക്കൗണ്ട് തുടങ്ങിയ ശേഷം മാത്രമാണ് അതില്‍ പേരും യൂസര്‍ ഐഡിയും മാറ്റാന്‍ പറ്റില്ല എന്നു താന്‍ അറിഞ്ഞതെന്നുമാണ് സൂരജ് പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Baburaj against his fake on Facebook