ഭുവനേശ്വര്‍: മുട്ടയെറിയുന്ന പ്രതിഷേധക്കാരോട് താന്‍ അതുപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കുമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ. ഒഡീഷ സന്ദര്‍ശനത്തിനിടെ തനിക്കെതിരെയുണ്ടായ പ്രതിഷേധങ്ങളോടാണ് ബംഗാളില്‍ നിന്നുള്ള ബി.ജെ.പി എം.പിയായ ബാബുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.
ബി.ജെ.ഡി പ്രവര്‍ത്തകരായിരുന്ന മന്ത്രിയുടെ വാഹനത്തിലേക്ക് മുട്ട എറിഞ്ഞത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുകയും ചെയ്തു. ഇതിനെതിരെ പ്രതികരിക്കവേയാണ് മന്ത്രി താന്‍ വെജിറ്റേറിയന്‍ അല്ലെന്നും മുട്ടയെറിഞ്ഞാല്‍ അതുപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കുമെന്നും പറഞ്ഞത്.
“ബി.ജെ.ഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എനിക്കു നേരെ മുട്ടയെറിഞ്ഞതായി കേട്ടു. ഞാനൊരു വെജിറ്റേറിയനല്ല. ഞാന്‍ അവ ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കി കഴിക്കും” സുപ്രിയോ പറഞ്ഞു.
Dont miss സിനിമയിലെ ആണുങ്ങളോട് കളിച്ചതിന്റെ പേരില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുന്നു: റിമ കല്ലിങ്കല്‍