1993ല്‍ പുറത്തിറങ്ങിയ തമിഴ് കോമഡി ചിത്രമാണ് കിളിപ്പേച്ച് കേട്ട്ക്കവാ. മമ്മൂട്ടി, കനക എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രത്തിലെ പാട്ട് രംഗം ഷൂട്ട് ചെയ്യാനായി കാട്ടില്‍ ലൊക്കേഷന്‍ തിരഞ്ഞ് പോയതിനെക്കുറിച്ച് പറയുകയാണ് ബാബു ഷാഹിര്‍.
പാട്ട് സീനിനായി നടി കനകക്ക് കാട്ടില്‍ നിന്നും ഡ്രസ് മാറേണ്ടി വന്നെന്നും കാരവന്‍ ഒന്നുമില്ലാത്ത സമയമായതിനാല്‍ ഡ്രസ് കാട്ടില്‍ നിന്നും മാറേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. സഫാരി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു ഷാഹിര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മമ്മൂക്ക. നാസര്‍, കനക എന്നിവരെ വെച്ച് ഒരു സിനിമ ചെയ്തിരുന്നു. കിളിപ്പേച്ച് കേട്ട്ക്കവാ എന്നായിരുന്നു തമിഴ് ചിത്രത്തിന്റെ പേര്. ആ സമയത്ത് കാരവന്‍ ഒന്നുമില്ലായിരുന്നു. പല ഇടത്തായി ഷൂട്ടിങ്ങ് കഴിഞ്ഞ് പാട്ടിന് വേണ്ടി ഒരു കാട്ടില്‍ ഞങ്ങള്‍ ഷൂട്ടിങ്ങിനായി പോയി.
ശിവകാമി എന്നൊക്കെ തുടങ്ങുന്ന തമിഴ് പാട്ട് ഷൂട്ട് ചെയ്യാന്‍ വേണ്ടിയാണ്. ആ പാട്ടില്‍ കനകക്ക് ഡ്രസ് ചേഞ്ച് ചെയ്യണം. അതിന്റെ പരിസരത്താണെങ്കില്‍ ഒരു വീടുപോലുമില്ല. ഓപ്പണായിട്ട് മാറാന്‍ കഴിയില്ലല്ലോ.
ഞങ്ങള്‍ കുറേ നോക്കി നടന്നു. അടുത്ത സീനില്‍ വേറെ ഡ്രസ് ഇട്ടിട്ടാണ് കനകയെ കൊണ്ടുവരേണ്ടത്. മമ്മൂക്ക അവിടെ വളരെ കൂളായി ഡ്രസ് ഒക്ക മാറി നിന്നു. കനക ഒരു പെണ്ണല്ലേ. സെറ്റില്‍ കുറേ സാരികള്‍ ഉണ്ട്. അതെല്ലാം എടുത്ത് കൊണ്ടുവരാന്‍ ഒടുവില്‍ ഞാന്‍ പറഞ്ഞു.
എല്ലാരും രണ്ട് മൂന്ന് സാരികള്‍ എടുത്ത് കൊണ്ട് വന്നു. നടുവഴിയില്‍ അതിനുള്ളില്‍ നിന്നുകൊണ്ട് കനക ഡ്രസ് മാറി. മുഴുവന്‍ സാരിയും ബ്ലൗസും മാറ്റി കനകയെ സെറ്റിലേക്ക് കൊണ്ടുവന്നു. സെറ്റില്‍ ചെന്നപ്പോള്‍ ഇതെങ്ങനെ മാറ്റിച്ചുവെന്ന് എല്ലാരും ചോദിച്ചു. അത് കാട്ടിനുളളില്‍ നിന്ന് തന്നെ മാറ്റിയെന്ന് പറഞ്ഞു. പുറമെ വെച്ചിട്ടാണോയെന്ന് ഞെട്ടലോട അവര്‍ ചോദിച്ചു.
മറവെച്ചിട്ടാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ആ കാലഘട്ടത്തില്‍ കാരവന്‍ ഇല്ലാത്തത് കൊണ്ട് അത്തരം ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ അനുഭവിച്ചിട്ടുണ്ട്. മണിക്കൂറില്‍ അധികം ഡ്രസ് മാറാന്‍ വേണ്ടിയാണ് പോയത്,” ബാബു ഷാഹിര്‍ പറഞ്ഞു.
content highlight: babu shahir about kilipetchu ketkava movie