| Saturday, 30th August 2014, 2:29 pm

ബാബു സെബാസ്റ്റ്യന്‍ എം.ജി സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] കോട്ടയം: ബാബു സെബാസ്റ്റ്യന്‍ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലറാവും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.

പാല സ്വദേശിയായ ബാബു സെബാസ്റ്റ്യന്‍ നിലവില്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടറാണ്.  16 വര്‍ഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം പാല സെന്റ് തോമസ് കോളേജിലെ മലയാളം വിഭാഗം അധ്യാപകനായിരുന്നു.

ഷീല ദീക്ഷിത് കേരള ഗവര്‍ണര്‍ സ്ഥാനമൊഴിയുന്നതിന് മുമ്പ് ഉത്തരവില്‍ ഒപ്പ് വെച്ചിരുന്നു. കോണ്‍ഗ്രസ് എം നോമിനിയായ ബാബു സെബാസ്റ്റിയന്റെ പേര് നിര്‍ദ്ദേശിച്ചത് ചീഫ് സെക്രട്ടറി കണ്‍വീനറായ സെര്‍ച്ച് കമ്മിറ്റിയാണ്.

Latest Stories

We use cookies to give you the best possible experience. Learn more