| Saturday, 25th January 2014, 3:52 pm

ഒടുക്കം ഗൂഢാലോചനക്കാരും ശിക്ഷിക്കപ്പെടുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേരളത്തിലെ പൊതുസമൂഹത്തിന് നമ്മുടെ നീതി നിര്‍വഹണ വ്യവസ്ഥകളോട് ഏതെങ്കിലും തരത്തില്‍ വിശ്വാസം തോന്നണമെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പൊതുനിരത്തില്‍ ഒരുജനനായകനെ അന്‍പത്തിയൊന്ന് വെട്ടുവെട്ടി നുറുക്കിക്കൊന്നിട്ടും കൊലയാളികള്‍ ആരെന്ന് വ്യക്തമായിട്ടും അവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നുവെങ്കില്‍ നമ്മുടെ നീതിന്യായവ്യവസ്ഥ എത്രത്തോളം വന്ധ്യമാണ്.



എഡിറ്റോ- റിയല്‍/ ബാബു ഭരദ്വാജ്

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ആദ്യത്തെ കോടതി വിധി വന്നുകഴിഞ്ഞു. ഇത് അവസാനത്തെ വിധിയല്ലെന്ന് എല്ലാവര്‍ക്കുമറിയാം. പ്രത്യേക കോടതിയ്ക്ക് മുകളില്‍ ഒരുപാട് കോടതികള്‍ ഉണ്ട്.

അവയിലൂടെയൊക്കെ കേറിയിറങ്ങി അവസാനവിധി വന്നാലും അത് അവസാന വിധി ആയിരിക്കില്ല. വിധിക്കാന്‍ ജനങ്ങള്‍ പുറത്ത് കാത്തിരിപ്പുണ്ട്. അപ്പീലില്ലാത്ത കോടതിയില്‍ കുറ്റവാളിയാണെന്ന് സമൂഹം തിരിച്ചറിഞ്ഞവരെ ഏത് കോടതി നിരപരാധിയായി പ്രഖ്യാപിച്ചാലും പൊതുസമൂഹത്തിന് അവര്‍ കുറ്റവാളികള്‍ തന്നെയായിരിക്കും. ഇത് പറഞ്ഞത് സഖാവ് ഇ.എം.എസ് നമ്പൂതിരിപ്പാടാണ്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഈ ആദ്യത്തെ വിധിപ്രകാരം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെല്ലാം ശിക്ഷിക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യന്‍ നീതിവ്യവസ്ഥയുടെ കാലവിളംബവും അതിന്റെ സാങ്കേതികമായ ഒട്ടനവധി സങ്കീര്‍ണതകളും കാരണം എത്ര കുറ്റവാളികള്‍ തീര്‍ത്തും ശിക്ഷിക്കപ്പെടുമെന്ന് ഈ ഘട്ടത്തില്‍ പോലും ആര്‍ക്കും ഉറപ്പ് പറയാനാവില്ല.

എങ്കിലും ഏതാനും ചില കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. അവര്‍ അര്‍ഹിക്കുന്ന ശിക്ഷ കിട്ടുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പിച്ച് പറയാനായിട്ടില്ല.

കേരളത്തിലെ പൊതുസമൂഹത്തിന് നമ്മുടെ നീതി നിര്‍വഹണ വ്യവസ്ഥകളോട് ഏതെങ്കിലും തരത്തില്‍ വിശ്വാസം തോന്നണമെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. പൊതുനിരത്തില്‍ ഒരുജനനായകനെ അന്‍പത്തിയൊന്ന് വെട്ടുവെട്ടി നുറുക്കിക്കൊന്നിട്ടും കൊലയാളികള്‍ ആരെന്ന് വ്യക്തമായിട്ടും അവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നുവെങ്കില്‍ നമ്മുടെ നീതിന്യായവ്യവസ്ഥ എത്രത്തോളം വന്ധ്യമാണ്.

ആസൂത്രകര്‍ എല്ലാകാലത്തും അരൂപികളായിരിക്കും. അവരൊരിക്കലും പ്രതികളായിരിക്കില്ല.  പ്രതിപട്ടികയില്‍ വരുന്നവരും ശിക്ഷിക്കപ്പെടുന്നവരും യഥാര്‍ത്ഥ പ്രതികളല്ല ബിനാമികളാണ്.

അത്തരം ഒരു അവസ്ഥ ഈ രാജ്യം ഒട്ടും വാസയോഗ്യമല്ലെന്നുള്ളതിന്റെ, ഈ ജനാധിപത്യം ഏറ്റവും നീചമായ സമഗ്രാധിപത്യത്തേക്കാള്‍ നീചമാണെന്നതിന്റെ ഇവിടുത്തെ നീതിന്യായ വ്യവസ്ഥ “”എല്ലാം വിലയ്ക്കുവാങ്ങാം””  എന്നതിന്റെ ഏറ്റവും മ്ലേച്ഛമായ ഉദാഹരണമാണെന്നുള്ളതാണ്.

ഏതായാലും “”മാറാട് കോടതി””  എന്നറിയപ്പെടുന്ന എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതി അത്തരം ആശങ്കകളെ ഒരു പരിധിവരെയെങ്കിലും അകറ്റിയിരിക്കുന്നു. നേരിട്ട് പങ്കെടുത്തുവെന്ന് കരുതപ്പെടുന്ന മുഴുവന്‍ പ്രതികളും കുറ്റവാളികളാണ് എന്ന് കണ്ടെത്തിക്കഴിഞ്ഞു.

ഈ പ്രതികള്‍ “”ബിനാമി”” കളല്ലെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്. ഈ ആശങ്കയ്ക്ക് കാരണം കണ്ണൂരുകാര്‍ ആസൂത്രണം ചെയ്ത്് നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ മിക്കപ്പോഴും പ്രതിപട്ടികയില്‍ വരുന്നവരും ശിക്ഷിക്കപ്പെടുന്നവരും യഥാര്‍ത്ഥ പ്രതികളല്ല ബിനാമികളാണ്.

ആസൂത്രകര്‍ എല്ലാകാലത്തും അരൂപികളായിരിക്കും. അവരൊരിക്കലും പ്രതികളായിരിക്കില്ല. ഇവിടെ കൊലപാതകം നടന്നത് കോഴിക്കോട് ജില്ലയിലാണെങ്കിലും കൊലപാതകികളെ “”സപ്ലൈ”” ചെയ്തത് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയാണ്.

ശിക്ഷിക്കപ്പെട്ട 12 പേരില്‍ 11 പേരും കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയുടെ സമ്പാദ്യമാണ്. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ നഷ്ടമാണ്. അവരുടെ കയ്യിലെ എണ്ണം പറഞ്ഞ ഏഴ് കൊലയാളികളെയാണ് അവര്‍ക്കിങ്ങനെ നഷ്ടമാവുന്നത്.

ഈ പ്രൊഫഷണലുകളുടെ നഷ്ടം പാര്‍ട്ടിയുടെ കൊലപാതകവ്യവസായത്തെ കുറച്ചെങ്കിലും മുരടിപ്പിക്കാതിരിക്കില്ല. ഇവരെപ്പോലെ കൈമിടുക്കും മെയ്മിടുക്കുമുള്ള ഏറെപ്പേര്‍ ഇനിയും പാര്‍ട്ടിയുടെ സ്റ്റോക്കിലുണ്ടോ എന്ന് പറയാനാവില്ല.
അടുത്തപേജില്‍ തുടരുന്നു


കേസന്വേഷണം ഗൂഢാലോചനക്കാര്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ ടി.പി വധം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നും ഇതിലെന്തിനാണിത്ര അന്വേഷണവും കേസുമെന്നുമൊക്കെയുള്ള വിചിത്രമായ വാദഗതിയാണ് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും അവര്‍ നടത്തിയത്. ആ നിലയ്ക്ക് ഈ അന്വേഷണവും വിചാരണയും വിധിയുമൊക്കെ ഒരു പുതുമ തന്നെയായിരുന്നു.


“”പാര്‍ട്ടി രഹസ്യം”” പരമരഹസ്യമാണ്, അത് പുറത്തുപറഞ്ഞുകൂടാ… ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ പാര്‍ട്ടി ലിസ്റ്റും അന്വേഷണ സംഘം ചോദിച്ചുവാങ്ങിയില്ലെന്നും അവര്‍ കേസന്വേഷിച്ചുവെന്നുമാണ് ഞങ്ങള്‍ മനസിലാക്കുന്നത്.

രാഷ്ട്രീയ കൊലപാതകങ്ങളില്‍ വാളെടുക്കുന്നവന്‍ വെളിച്ചപ്പാടായി ഉറഞ്ഞുതുള്ളുന്നവനാണ്. വെളിച്ചപ്പാടന്‍മാര്‍ കുത്തുന്നതും വെട്ടുന്നതും ചോരയെടുക്കുന്നതും കുരുതി നടത്തുന്നതുമൊക്കെ ദേവതയുടെ ആജ്ഞപ്രകാരമാണ്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ ആരാച്ചാരന്‍മാര്‍ കൂലിക്കാരാണ്. കൊല്ലണമെന്ന് വിധിക്കുന്നവനല്ലല്ലോ കൊല്ലുന്നത്. യഥാര്‍ത്ഥ കൊലയാളികള്‍ ആരാച്ചാരന്മാരെ കൂലിക്കെടുത്ത് “”വാഴുന്നവരാണ്””. പുതിയ കാലത്തെ വാഴുന്നവര്‍ രാഷ്ട്രീയനേതാക്കളാണ്. കൊല്ലിനും കൊലയ്ക്കും അധികാരമുള്ളവര്‍.

കേരളത്തിന്റെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തില്‍ ഒരു കാലത്തും കൊലയ്ക്ക് ഉത്തരവ് കൊടുക്കുന്നതും അതിനായി ഗൂഢാലോചന നടത്തിയവരും വിചാരണക്കോടതിയില്‍ എത്താറില്ല. പുതിയ കൊലപാതകങ്ങള്‍ക്ക് ഗൂഢാലോചന നടത്തിക്കൊണ്ടും ഉത്തരവുകള്‍ കൊടുത്തുകൊണ്ടും അവരെന്നും കോടതിയ്ക്കും നിയമത്തിനും പുറത്ത് വിരാജിക്കുന്നു.

ഈ വിധിയെ പൂര്‍ണമാക്കാനുള്ള സംഘടിത ശ്രമങ്ങളേയും സമരങ്ങളേയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അതോടൊപ്പം നീതി ലഭിക്കല്‍ ക്ഷിപ്രസാധ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല.

ടി.പി വധക്കേസിന്റെ അന്വേഷണവും വിചാരണയുമൊക്കെ ഈ രീതികളെ കുറച്ചെങ്കിലും മാറ്റിയെന്നാണ് ഞങ്ങള്‍ കരുതുന്നത്. ടിപി ചന്ദ്രശേഖരന്‍ വധം കേരളത്തിലെ ഏറ്റവും അവസാനത്തെ രാഷ്ട്രീയ കൊലപാതകമായിരിക്കുമെന്നുവരെ പ്രതീക്ഷിക്കുന്ന ഒരു പൊതുസമൂഹത്തിന്റെ സാന്നിധ്യം നമ്മളറിയാന്‍ തുടങ്ങി എന്നതും പ്രധാനമാണ്.

കേരളത്തിലെ ജനങ്ങള്‍ ഇത്രയേറെ പ്രതിഷേധിച്ചതും പ്രതികരിച്ചതുമായ വേറൊരു രാഷ്ട്രീയ കൊലപാതകം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല എന്നതും അറിയേണ്ടത്. കൊലയാളികള്‍ ഇതേപോലെ പ്രതിരോധത്തിലായ രാഷ്ട്രീയ കൊലപാതകങ്ങളും വേറെയില്ല.

ഒരു കൊലപാതകത്തിലൂടെ കേരളത്തിലെ ഏറ്റവും സുസംഘടിതമായ പാര്‍ട്ടിയുടെ അടിത്തറ ഇതുപോലെ പിളര്‍ന്ന കാലവും വേറെയില്ല. ചില ഒട്ടിപ്പ് തട്ടിപ്പ് പരിപാടികളിലൂടെ വിള്ളലുകള്‍ അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാവുന്നില്ല.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് നേരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് ഇതുപോലെ വിചിത്രമായ മറുപടി പറയേണ്ട ഗതികേട് കേരളത്തിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഒരു കാലത്തും ഉണ്ടായിട്ടില്ല. കേസന്വേഷണം ഗൂഢാലോചനക്കാര്‍ക്ക് നേരെ തിരിഞ്ഞപ്പോള്‍ ടി.പി വധം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നും ഇതിലെന്തിനാണിത്ര അന്വേഷണവും കേസുമെന്നുമൊക്കെയുള്ള വിചിത്രമായ വാദഗതിയാണ് പാര്‍ട്ടിയ്ക്കുള്ളിലും പുറത്തും അവര്‍ നടത്തിയത്. ആ നിലയ്ക്ക് ഈ അന്വേഷണവും വിചാരണയും വിധിയുമൊക്കെ ഒരു പുതുമ തന്നെയായിരുന്നു.

പൊതുസമൂഹം ആഗ്രഹിച്ച തലത്തിലേക്കത് ഉയര്‍ന്നില്ല എന്നത് നമ്മുടെ നീതിന്യായ സംവിധാനങ്ങളുടെ ചില ദുഷ്‌കൃതികള്‍ മൂലമാണ്. അതുകൊണ്ട് തന്നെ പരിമിതമായ നീതിമാത്രം ലഭിച്ച ഈ വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

ഈ വിധിയെ പൂര്‍ണമാക്കാനുള്ള സംഘടിത ശ്രമങ്ങളേയും സമരങ്ങളേയും ഞങ്ങള്‍ പിന്തുണയ്ക്കുന്നു. അതോടൊപ്പം നീതി ലഭിക്കല്‍ ക്ഷിപ്രസാധ്യമാണെന്ന് ഞങ്ങള്‍ കരുതുന്നില്ല. കാരണം വ്യക്തമാണ്.

എരഞ്ഞിപ്പാലത്തെ കോടതി വിധി വന്നതിന്റെ തൊട്ടടുത്ത നാളിലാണ് കേരളത്തിലെ ഹൈക്കോടതിയിലെ ഒരു ജഡ്ജി ലാവ്‌ലിന്‍ കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറിയത്.

ഈ കേസില്‍ നിന്ന് ഇങ്ങിനെ പിന്മാറുന്ന മൂന്നാമത്തെ ജഡ്ജിയാണിദ്ദേഹം. ഒരു അഴിമതിക്കേസിന്റെ വിചാരണയില്‍ ജഡ്ജിയായിരിക്കാന്‍ ഭയപ്പെടുന്ന ന്യായാധിപന്‍മാര്‍ ഉള്ള ഈ രാജ്യത്ത് കൃത്യമായ നീതി ആര്‍ക്കാണ് ലഭിക്കുക, എങ്ങനെയാണ് ലഭിക്കുക, എപ്പോഴാണ് ലഭിക്കുക.

നമ്മുടെ രാഷ്ട്രീയപാര്‍ട്ടിക്കാര്‍, കൊലപാതകത്തിന്റെ ഗൂഡാലോചനക്കാര്‍ ന്യായാധിപന്‍മാരെപ്പോലും ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ കെല്‍പുള്ളവരാണ്. ഈ ഭീഷണിയെ നേരിടുക തന്നെ വേണം.

We use cookies to give you the best possible experience. Learn more