ന്യൂദല്‍ഹി: പ്രമുഖ എഴുത്തുകാരനും ഡൂള്‍ ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ബാബു ഭരദ്വാജ് അനുസ്മരണം സംഘടിപ്പിച്ചു. ഡിസ്‌കഷന്‍ ഡസ്‌ക്, കെ.യു.ഡബ്ല്യൂ.ജെ എന്നീ കൂട്ടായ്മകള്‍ ചേര്‍ന്നാണ് ന്യൂദല്‍ഹി കേരളക്ലബ്ബില്‍ വെച്ച് അനുസ്മരണം സംഘടിപ്പിച്ചത്. ബൈജു ചന്ദ്രന്‍ , പി കെ മണികണ്ഠന്‍ , എം എന്‍ ശശിധരന്‍, ഡോ അനില്‍, ജോ മാത്യൂ, പ്രോവിന്റ്, സലിം ദിവാകരാന്‍, ശാലിനി ജോ, എം എസ് സുനില്‍ , ഷിദീഷ് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വളരെ ചെറുപ്പ കാലത്ത് തന്നെ രാഷ്ട്രീയപ്രവര്‍ത്തനവും സാഹിത്യപ്രവര്‍ത്തനവും ആരംഭിച്ച ബാബു ഭരദ്വാജിന് കമ്മ്യൂണിസ്റ്റ് സ്ഥാപക നേതാക്കള്‍ക്കൊപ്പം സംഘടനാ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയതിന്റെ അനുഭവ സമ്പത്തുണ്ടായിരുന്നെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച പി.കെ മണികണ്ഠന്‍ പറഞ്ഞു.
ചിന്തയിലെ എഴുത്ത് ഒരു പ്രത്യേക ജൈവഭാഷയാക്കി മാറ്റാന്‍ ബാബു ഭരദ്വാജിന് സാധിച്ചു. ഒരു മാധ്യമപ്രവര്‍ത്തകന്‍ അല്ലെങ്കില്‍ ഒരു ഇടതുപക്ഷ പ്രവര്‍ത്തകന്‍ എങ്ങനെ സാമൂഹിക പ്രവര്‍ത്തനം നടത്തണമെന്ന് കാണിച്ചു തരാന്‍ ബാബു ഭരദ്വാജിന് സാധിച്ചുവെന്നും പി.കെ മണികണ്ഠന്‍ പറഞ്ഞു.