| Thursday, 25th June 2015, 4:10 pm

പ്രച്ഛഹ്നവേഷത്തിലുള്ള അടിയന്തരാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അടിയന്തരാവസ്ഥയുടെ നാല്പതാം വാര്‍ഷികം ആഘോഷിക്കേണ്ട ഒരു ഭീകരദിനമല്ലിത്, ഭീകരകാലവുമല്ല. എന്നാല്‍ ജനാധിപത്യത്തിന്റെ കരളുറപ്പിന് നമുക്കത് ഓര്‍ക്കാതെ വയ്യ. നല്ലകാലമെന്ന പേരില്‍ ചീത്തക്കാലങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നമ്മള്‍ ചീത്തക്കാലങ്ങളെ ഓര്‍ക്കുക തന്നെ വേണം. ഇന്ത്യന്‍ ജനത മറക്കാന്‍ തീവ്രമായി ആഗ്രഹിക്കുമ്പോഴും ദുരന്തം വിതയ്ക്കുന്ന ഓര്‍മ്മയുടെ ഉരുള്‍പൊട്ടലുകളായി നമുക്കതിനെ സ്വീകരിക്കേണ്ടിവരുന്നു. കാരണം മറക്കുക എന്നതിന്റെ അര്‍ത്ഥം ചരിത്രത്തെ തിരസ്‌കരിക്കുക എന്നതാണ്. അത് രാഷ്ട്രീയത്തിന്റെ ആത്മഹത്യയായിരിക്കും. അടിയന്തരാവസ്ഥ കനംതൂങ്ങിനില്‍ക്കുന്നുണ്ട്.

ഒരു ചരിത്ര സന്ധിയില്‍ മറവി ഒരു ജനതയുടെയും സംസ്‌കാരത്തിന്റെ ഉന്മൂലത്തിലേക്കാണ് നയിക്കുക. ഇനി കൂടെനിന്ന് ആരാച്ചാരന്മാരുടെ വള്ളിന് കഴുത്ത് കാണിക്കാന്‍ ഒരു ജനതയ്ക്കാവില്ല.

1975ല്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തെന്ന് വീമ്പു പറയുന്നവരാണ് 2015ല്‍ അധികാരത്തിലുള്ളത്. കഥാപാത്രങ്ങള്‍ വേഷം മാറി പ്രത്യക്ഷപ്പെടുന്നു. വാദി പ്രതിയാവുന്ന ചരിത്രത്തില്‍ അത്തരം മറിമായങ്ങള്‍ എന്നുമുണ്ട്. അധികാരം എന്നും അധികാരവുമായി ഗാഢമായ അനുരാഗത്തിലാണ്. 1975ലേതിനേക്കാള്‍ ഭീകരമായ രാഷ്ട്രീയ ശൂന്യതയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിലുള്ളത്. അന്നത്തേതിനേക്കാള്‍ അമിതാധികാരത്തിന് പാകപ്പെടുത്തിയെടുത്ത മനസ്സാണ് ഇന്ത്യന്‍ മനസ്സ്.

അധികാരം എന്നും അമിതാധികാരവുമായി ഗാഢമായ അനുരാഗത്തിലാണ്. ഇതൊരുതരം കള്ളനും പോലീസ് കളിയുമാണ്.

1975ല്‍ അടിയന്തരാവസ്ഥയെ എതിര്‍ത്തെന്ന് വീമ്പു പറയുന്നവരാണ് 2015ല്‍ അധികാരത്തിലുള്ളത്. കഥാപാത്രങ്ങള്‍ വേഷം മാറി പ്രത്യക്ഷപ്പെടുന്നു. വാദി പ്രതിയാവുന്ന ചരിത്രത്തില്‍ അത്തരം മറിമായങ്ങള്‍ എന്നുമുണ്ട്. അധികാരം എന്നും അധികാരവുമായി ഗാഢമായ അനുരാഗത്തിലാണ്. 1975ലേതിനേക്കാള്‍ ഭീകരമായ രാഷ്ട്രീയ ശൂന്യതയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിലുള്ളത്. അന്നത്തേതിനേക്കാള്‍ അമിതാധികാരത്തിന് പാകപ്പെടുത്തിയെടുത്ത മനസ്സാണ് ഇന്ത്യന്‍ മനസ്സ്.

എല്ലാ അമിതാധികാരശക്തികളും കാലത്തിനനുസരിച്ച് മാപ്പുസാക്ഷികളാവുന്നു,. മാപ്പുസാക്ഷിയാവുന്നതോടെ കുറ്റവാളിയല്ലാതായി മാറുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ മാത്രം സാധകമാവുന്ന കുറ്റകരമായ തമാശയാണോ എന്നെനിക്കറിയില്ല. ഏതായാലും അടിയന്തരാവസ്ഥയുടെ കുറ്റങ്ങളില്‍ നിന്ന് എത്രതവണ അഗ്നിശുദ്ധി വരുത്തിയാലും കോണ്‍ഗ്രസിന് രക്ഷപ്പെടാനാവില്ല. 1975 ജൂണ്‍ 25 മുതല്‍ 1977 മാര്‍ച്ച് 21 വരെയുള്ള ഒന്നേമൂക്കാല്‍ കൊല്ലത്തിന്റെ കരിനിഴല്‍ ഇപ്പോഴും ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ വീണുകിടക്കുന്നു. ഈ കറുത്തമുറിപ്പാടുകള്‍ എന്നുവേണമെങ്കിലും വീണ്ടും പൊട്ടിയൊലിക്കാം.

ഇന്ത്യന്‍ ജുഡീഷ്യറിപോലും ഏകാധിപതിക്ക് വിടുവേല ചെയ്ത ആ കാലം ഇനി വീണ്ടും പുനരവതരിക്കില്ല എന്ന് കരുതാന്‍ ഒരു ന്യായവുമില്ല. അമിതാധികാരം ഒരു ശീലമാണെന്ന് ഓര്‍ക്കുക. ഒരിക്കല്‍ ഉപയോഗിച്ചാല്‍ എപ്പോഴും ഉപയോഗിക്കാന്‍ തോന്നുന്ന ഒരു ശീലം.

പ്രത്യക്ഷമായ ഒരു അടിയന്തരാവസ്ഥയ്ക്ക് പകരം പ്രച്ഛഹ്നവേഷം ധരിച്ച അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന് മുകളില്‍ ഒരു ഡെമോക്ലീസിന്റെ വാള്‍പോലെ തൂങ്ങിക്കിടക്കുന്നു. അതെപ്പോഴും പൊട്ടിവീഴാം.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുശേഷം ഇന്ദിര പറഞ്ഞത് “ആരും കുരച്ചില്ല” എന്നാണ്. ആ പേരിന്റെ കൂടെ “ഗാന്ധി” എന്ന വിലാസം ചേര്‍ക്കുന്നത് നമ്മുടെയൊക്കെ ജനാധിപത്യ ബോധ്യത്തിന് അപമാനകരമാണ്. കുരയ്ക്കാത്തവരുടെ കൂട്ടത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടിക്കൊപ്പം ജുഡീഷ്യറിയും മാധ്യമങ്ങളും ഉണ്ടായിരുന്നുവെന്നതാണ് പച്ചപ്പരമാര്‍ത്ഥം.

ഇന്ത്യന്‍ ജുഡീഷ്യറിപോലും ഏകാധിപതിക്ക് വിടുവേല ചെയ്ത ആ കാലം ഇനി വീണ്ടും പുനരവതരിക്കില്ല എന്ന് കരുതാന്‍ ഒരു ന്യായവുമില്ല. അമിതാധികാരം ഒരു ശീലമാണെന്ന് ഓര്‍ക്കുക. ഒരിക്കല്‍ ഉപയോഗിച്ചാല്‍ എപ്പോഴും ഉപയോഗിക്കാന്‍ തോന്നുന്ന ഒരു ശീലം.

കെട്ടിയിട്ട നായ്ക്കള്‍പോലും ചങ്ങലപൊട്ടിക്കാന്‍ നോക്കും. എന്നാല്‍ ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കള്‍ അതുപോലും കാണിച്ചില്ല. ഇരിക്കാന്‍ പറഞ്ഞപ്പോള്‍ മുട്ടിട്ട് ഇഴഞ്ഞവരാണവര്‍. നാവടക്കാന്‍ പറഞ്ഞപ്പോള്‍ നാവു പിഴുതു കാഴ്ചവെച്ചവര്‍. “കഴുത്തില്‍ നുകം കെട്ടാന്‍ ആരാണ് കാളയുടെ സമ്മതം ചോദിക്കുക.” എന്നാണ് കെ. കരുണാകരന്‍ പറഞ്ഞത്. എപ്പോഴും കെട്ടാന്‍ പാകത്തിന് ആ നുകം ഇപ്പോഴും ഉണ്ട്. കഴുത്ത് നീട്ടിക്കൊടുക്കാന്‍ ഇന്ത്യന്‍ കാളകളും.

പ്രച്ഛഹ്നമായ അടിയന്തിരാവസ്ഥയില്‍ സംഘപരിവാര്‍ ഭീകരന്മാര്‍ ഇപ്പോള്‍ ജുഡീഷ്യറി അടക്കമുള്ള എല്ലാ ഭരണഘടനാ സ്ഥാപനങ്ങളേയും ഹിന്ദുവര്‍ഗീയതാല്‍പര്യങ്ങള്‍ക്കനുസരിച്ച് വന്ധ്യംകരിച്ചുകൊണ്ടേയിരിക്കുന്നു. വിമതശബ്ദങ്ങളേയും ന്യൂനപക്ഷാവകാശങ്ങളേയും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യരുടെ ഭക്ഷണം, വേഷം, സാംസ്‌കാരികത്തനിമകള്‍ ആചാരങ്ങള്‍, ഭാഷ ചരിത്രം എന്നതെല്ലാം കാവിവല്‍ക്കരിക്കുന്നു.

” ഏറ്റുമുട്ടല്‍ കേസ്സുകള്‍” എന്ന പേരില്‍ പ്രസിദ്ധമായ ഭരണകൂട ഭീകരതയിലെ പ്രതികളായ ഉദ്യോഗസ്ഥന്മാരെ കുറ്റവിമുക്തരാക്കി ജയിലറകളില്‍ നിന്ന് പുറത്തെത്തിക്കുന്നു. ഹിന്ദു ഭീകരതയ്‌ക്കെതിരെയുള്ള കേസ്സുകള്‍ അട്ടിമറിയ്ക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി കൃഷിക്കാരുടെ ഭൂമി കരിനിയമങ്ങള്‍ പടച്ച് തട്ടിയെടുക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇടപെടാനും ജനാധിപത്യാവകാശങ്ങള്‍ പടിപടിയായി ഇല്ലാതാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ചരിത്രത്തെ വികലമാക്കി മാറ്റിയെഴുതുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും സാംസ്‌കാരിക സ്ഥാപനങ്ങളുടേയും തലപ്പത്ത് വിവരം കെട്ട തീവ്രഹിന്ദുത്വവാദികളെ പ്രതിഷ്ഠിക്കുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാവുന്നതിനു പകരം ഒരു അദാനിയുടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പ്രധാനമന്ത്രിയായി മാറുന്നു. കള്ളപ്പണക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നു. അവര്‍ക്ക് ഒത്താശ ചെയ്യാന്‍ മന്ത്രിമാരെ ഏര്‍പ്പെടുത്തുന്നു.

ഇതിനൊക്കെ എതിരെയെത്തുന്ന ജനശബ്ദത്തെ അടിച്ചമര്‍ത്താന്‍ സംഘപരിവാര്‍ സര്‍ക്കാര്‍ എല്ലാതരം കരിനിയമങ്ങളും പുറത്തെടുക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമില്ല.

അതുകൊണ്ടുതന്നെ അടിയന്തിരാവസ്ഥയെക്കുറിച്ച് നമ്മള്‍ പേര്‍ത്തും പേര്‍ത്തും ഓര്‍ക്കണം. ചീത്തകാലത്തെക്കുറിച്ചുള്ള ഓര്‍മകളാണ് ജനാധിപത്യത്തിന്റെ കരുതല്‍.

ഞങ്ങള്‍ കുറേ പേരുടെ അധ്വാനമാണ് ഡൂള്‍ ന്യൂസില്‍ വന്ന ഈ പോസ്റ്റ്. ഇത് ഈ രീതിയില്‍ അടിച്ചുമാറ്റി പോസ്റ്റു ചെയ്യുന്നത് മര്യാദയല്ല. നിങ്ങള്‍ ഇതിനു മുമ്പും ഡൂള്‍ ന്യൂസില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ ഇതുപോലെ അടിച്ചുമാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more