| Monday, 4th May 2015, 3:56 pm

മീന്‍ തീറ്റയുടെ പ്രത്യയശാസ്ത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇറച്ചിയ്ക്കുശേഷം മീനും നിരോധിക്കപ്പെടാന്‍ പോവുകയാണ്. ഇന്ത്യയെ ശുദ്ധപച്ചക്കറി രാജ്യമാക്കാനുള്ള തിരക്കിലാണ് സംഘപരിവാര്‍ സര്‍ക്കാര്‍. ജനങ്ങളുടെ ആരോഗ്യത്തിലുള്ള ശുഷ്‌കാന്തിയല്ല കാരണം. ഏതൊക്കെയോ സാക്ഷിമഹാരാജാക്കന്മാരുടേയും സാധ്വികളുടേയും അജണ്ടയാണത്.



ഇറച്ചിയ്ക്കുശേഷം മീനും നിരോധിക്കപ്പെടാന്‍ പോവുകയാണ്. ഇന്ത്യയെ ശുദ്ധപച്ചക്കറി രാജ്യമാക്കാനുള്ള തിരക്കിലാണ് സംഘപരിവാര്‍ സര്‍ക്കാര്‍. ജനങ്ങളുടെ ആരോഗ്യത്തിലുള്ള ശുഷ്‌കാന്തിയല്ല കാരണം. ഏതൊക്കെയോ സാക്ഷിമഹാരാജാക്കന്മാരുടേയും സാധ്വികളുടേയും അജണ്ടയാണത്. ഏതൊക്കെയോ ചില അഹന്തകളേയും അഹംഭാവങ്ങളേയും പ്രീതിപ്പെടുത്താന്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ശീലങ്ങളിലേക്കുള്ള കടന്നുകയറ്റം.

മുസ്‌ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ  ആരംഭിച്ച ഈ ആഭാസപ്രകടനം ഇപ്പോള്‍ മുഴുവന്‍ ജനങ്ങള്‍ക്കെതിരായും തിരിഞ്ഞിരിക്കുന്നു. ബീഫ് നിരോധനം മുസ്‌ലീം ക്രിസ്ത്യന്‍ ജനസാമാന്യത്തിനുനേരെയുള്ള ആയുധമായിരുന്നെങ്കിലും ഫലത്തില്‍ അത് ഇന്ത്യയിലെ മുഴുവന്‍ ദളിത് ആദിവാസി ജീവിതങ്ങള്‍ക്കെതിരെയുള്ള കടന്നാക്രമണമായിരുന്നു.

മാത്രമല്ല അത് ഹിന്ദുക്കളടക്കമുള്ള എല്ലാ സമാന്യജനങ്ങള്‍ക്കുമെതിരായിരുന്നു. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമെതിരെയായിരുന്നു. അതിനെ ആ അര്‍ത്ഥത്തില്‍ കാണുന്നതില്‍ നിന്നും പ്രതിരോധിക്കുന്നതില്‍ നിന്നും ഇന്ത്യയിലെ പ്രതിപക്ഷങ്ങളും മനുഷ്യത്വം ആഗ്രഹിക്കുന്ന എല്ലാവരും ഒഴിഞ്ഞുനിന്നു. ഇപ്പോള്‍ മീന്‍തീറ്റ കൂടി നിരോധിക്കാനാണ് സംഘപരിവാര്‍ ഭരണകൂടം ഒരുങ്ങുന്നത്.


മീന്‍ തീറ്റക്കാര്‍ ഇപ്പോള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ ഇനി എപ്പോഴാണ് പ്രതിഷേധിക്കുക. ഭക്ഷണശീലങ്ങളിലേക്കുള്ള സംഘപരിവാര്‍ ശക്തികളുടെ കടന്നുകയറ്റത്തെ ഇപ്പോള്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇനി എപ്പോഴാണ് പ്രതിരോധിക്കുക. ഇത് മീന്‍തീറ്റയുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ സംസ്‌കാരത്തെ ചവുട്ടിത്തേയ്ക്കുന്ന പ്രശ്‌നമാണ്.


ബീഫ് നിരോധനത്തിന് ഒരു ആഗോള അജണ്ടയുമുണ്ടായിരുന്നില്ല. അതിനൊരു കോര്‍പ്പറേറ്റ് മുഖവും ഉണ്ടാവണമെന്നില്ല. തോല്‍വ്യവസായവുമായി ബന്ധപ്പെടുന്ന അത്തരം അജണ്ടകള്‍ ഉണ്ടോയെന്നറിയില്ല. എന്നാല്‍ മീനിന് ഒരു കോര്‍പ്പറേറ്റ് മുഖവും അജണ്ടയുമുണ്ട്. പണ്ട് വിദേശികള്‍ കുരുമുളക് തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇന്ത്യയെ കീഴടക്കിയതെങ്കില്‍ ഇനിയവര്‍ മീനിനും വെള്ളത്തിനും വേണ്ടിയാണ് ഇന്ത്യന്‍ ഭരണാധികാരികളെ അധികാരത്തിന്റെ ദല്ലാളുകള്‍ ആക്കാന്‍ പോവുന്നത്.

പണ്ടത്തെപ്പോലെ വിദേശകൊള്ളക്കാര്‍ക്ക് ഇപ്പോള്‍ പട്ടാളത്തെ ഇറക്കി രാജ്യത്തെ കൊള്ളയടിക്കേണ്ടതില്ല. ഭരണത്തില്‍ ചില ദല്ലാളുകളെ പ്രതിഷ്ഠിച്ചാല്‍ ഒരു രാജ്യത്തിന്റെ സമ്പത്ത് മുഴുവനും കൊള്ളയടിക്കാം. അതിന്റെ തെളിവാണ് മീനാകുമാരി സെയ്ദാറാവൂ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളും തുടര്‍ നടപടിയായി മോദി സര്‍ക്കാര്‍ ഇന്ത്യയുടെ കടലായ കടലെല്ലാം വിദേശ കോര്‍പ്പറേറ്റുകള്‍ക്ക് തീരെഴുതിക്കൊടുക്കുന്നതും.

മീന്‍ തീറ്റക്കാര്‍ ഇപ്പോള്‍ പ്രതിഷേധിച്ചില്ലെങ്കില്‍ ഇനി എപ്പോഴാണ് പ്രതിഷേധിക്കുക. ഭക്ഷണശീലങ്ങളിലേക്കുള്ള സംഘപരിവാര്‍ ശക്തികളുടെ കടന്നുകയറ്റത്തെ ഇപ്പോള്‍ പ്രതിരോധിച്ചില്ലെങ്കില്‍ ഇനി എപ്പോഴാണ് പ്രതിരോധിക്കുക. ഇത് മീന്‍തീറ്റയുടെ മാത്രം പ്രശ്‌നമല്ല. നമ്മുടെ സംസ്‌കാരത്തെ ചവുട്ടിത്തേയ്ക്കുന്ന പ്രശ്‌നമാണ്.

കേരളം, ഗോവ, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും പടിഞ്ഞാറന്‍ തീരത്തെ കടലുകളില്‍ ജൂണ്‍ 1 മുതല്‍ ജൂലൈ 3 വരെ 61 ദിവസം മീന്‍പിടുത്തത്തിന് സമ്പൂര്‍ണനിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ 30 ദിവസത്തെ നിരോധനമാണ് വിധിച്ചിരിക്കുന്നത്.

അടുത്തപേജില്‍ തുടരുന്നു


തീരസംരക്ഷണ സേനയോടും നിരോധനം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. യന്ത്രം ഘടിപ്പിച്ചതും അല്ലാത്തതുമായ എല്ലായാനങ്ങള്‍ക്കും നിരോധനം ബാധകമാണ്. ചുരുക്കത്തില്‍ ഏതു തരത്തിലുമുള്ള മത്സ്യബന്ധം നടത്തുന്നതില്‍ നിന്നും ഈ ഉത്തരവ് മത്സ്യത്തൊഴിലാളികളെ വിലക്കുന്നു.


സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട 12 നോട്ടിക്കല്‍ മൈല്‍ തീരക്കടലിലും നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രാലയം പ്രത്യേക നോട്ടീസ് മെമ്മോറാണ്ടത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

തീരസംരക്ഷണ സേനയോടും നിരോധനം നടപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. യന്ത്രം ഘടിപ്പിച്ചതും അല്ലാത്തതുമായ എല്ലായാനങ്ങള്‍ക്കും നിരോധനം ബാധകമാണ്. ചുരുക്കത്തില്‍ ഏതു തരത്തിലുമുള്ള മത്സ്യബന്ധം നടത്തുന്നതില്‍ നിന്നും ഈ ഉത്തരവ് മത്സ്യത്തൊഴിലാളികളെ വിലക്കുന്നു.

സാധാരണ മണ്‍സൂണ്‍ കാലത്ത് 47 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്താറുണ്ട്. അതില്‍നിന്ന് വ്യത്യസ്തമാണ് 61 ദിവസത്തെ സമ്പൂര്‍ണ നിരോധനം. 47 ദിവസത്തെ നിരോധനത്തില്‍ നിന്ന് പരമ്പരാഗതമത്സ്യബന്ധന രീതികളെ ഒഴിവാക്കിയിരുന്നു.

ഈ നിരോധനത്തിന് ഒരു കടുത്ത കോര്‍പ്പറേറ്റ് മുഖമുണ്ട്. നിരോധനകാലത്ത് വിദേശികള്‍ക്ക് കടലില്‍ മീന്‍ പിടിക്കാം. അവര്‍ക്ക് കടല്‍ കോരിയെടുക്കാം. സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം വിദേശക്കപ്പലുകളെ ഈ വിലക്കുകള്‍ ബാധിക്കുകയില്ല. അതാണ് കാര്യം. നമ്മുടെ കടലുകളില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആട്ടിയോടിച്ചശേഷം കടല്‍കോരി എടുത്ത് കൊണ്ടുപോവാന്‍ വിദേശകോര്‍പ്പറേറ്റുകള്‍ക്ക് നമ്മള്‍ വിട്ടുകൊടുക്കുന്നു.

ലോകത്തിലെ കടലായകടലുകളിലെല്ലാം കൂടി 15 മീന്‍ പാടങ്ങളാണുള്ളത്. അതില്‍ 13ഉം അമേരിക്കക്കാരും യൂറോപ്യന്‍ കാരും കൂടി കോരിയെടുത്ത് ഇല്ലാതാക്കി. അവശേഷിക്കുന്ന രണ്ട് പാടങ്ങള്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമാണ്. വിദേശകോര്‍പ്പറേറ്റുകളുടെ കഴുകന്‍ കണ്ണുകള്‍ ഈ മീന്‍കൂട്ടങ്ങള്‍ക്കുമേല്‍ പതിച്ചിട്ട് ഏറെക്കാലമായി.

ഈ കടലുകളില്‍ സര്‍വാധിപത്യം സ്ഥാപിക്കാന്‍ വര്‍ഷങ്ങളായി അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ ദല്ലാളുകളാണ് മന്ത്രാലയങ്ങളിലേയും മത്സ്യഗവേഷണസ്ഥാപനങ്ങളിലേയും മീന്‍ വിദഗ്ധര്‍. അവരാണ്, വിദേശകോര്‍പ്പറേറ്റുകളുടെ ഇംഗിതമനുസരിച്ചുള്ള റിപ്പോര്‍ട്ടുകള്‍് പടയ്ക്കുന്നത്.


നമ്മളെ ആരാണ് ഭരിക്കുന്നത്? ഇപ്പോഴും വിദേശികള്‍ തന്നെയാണോ?. ഭൂമി തുണ്ടുതുണ്ടുകളായി കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റൊഴിക്കാനുള്ള നിയമം വരാന്‍ പോവുന്നു. ആകാശം ലോകത്താകെ പറന്നു നടന്നു മോദി വിറ്റുകൊണ്ടിരിക്കുന്നു. ഒരു വലിയകഷ്ണം ഫ്രാന്‍സിലെ ആരും വാങ്ങാത്ത വിമാനങ്ങള്‍ക്ക് തിറെഴുതിക്കൊടുത്തു കഴിഞ്ഞു.


മീനാകുമാരി റിപ്പോര്‍ട്ട് കൂടുതല്‍ വിദേശകപ്പലുകള്‍ക്ക് ലൈസന്‍സ് കൊടുക്കാന്‍ വേണ്ടിയുണ്ടാക്കിയതാണ്. യു.പി.എ സര്‍ക്കാറിന്റെ കാലത്താണത്. അതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് മത്സ്യത്തൊഴിലാളികളെ ഒരു പാഠം പഠിപ്പിക്കാനായി സെയ്ദാറാവൂ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെ അതിവിചിത്രമായ റിപ്പോര്‍ട്ടുവരുന്നത്. ഈ വിചിത്രജന്തുക്കളെ ഏത് ഗോളത്തില്‍ നിന്നാണ് ഇറക്കുമതി ചെയ്തതെന്നറിയില്ല. ഏതായാലും കോര്‍പ്പറേറ്റുകളെ വക്കാലത്താണ് അവരുടെ റിപ്പോര്‍ട്ടുകള്‍.

നമ്മളെ ആരാണ് ഭരിക്കുന്നത്? ഇപ്പോഴും വിദേശികള്‍ തന്നെയാണോ?. ഭൂമി തുണ്ടുതുണ്ടുകളായി കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റൊഴിക്കാനുള്ള നിയമം വരാന്‍ പോവുന്നു. ആകാശം ലോകത്താകെ പറന്നു നടന്നു മോദി വിറ്റുകൊണ്ടിരിക്കുന്നു. ഒരു വലിയകഷ്ണം ഫ്രാന്‍സിലെ ആരും വാങ്ങാത്ത വിമാനങ്ങള്‍ക്ക് തിറെഴുതിക്കൊടുത്തു കഴിഞ്ഞു.

ഇനി കടലാണ് ബാക്കി. അടുത്ത ജൂണ്‍ 1 മുതല്‍ കടലും വിദേശികളുടേതാവും. ഒരിക്കല്‍ കൂടി കരയും ആകാശവും കടലും നമ്മുടേതാക്കാന്‍ നമ്മള്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങേണ്ടിവരും.

“നെത്തോലി ഒരു ചെറിയ മീനല്ല” എന്ന് നമ്മളിവിടെയെങ്കിലും തിരിച്ചറിയണം. അത് നമ്മുടെ സ്വത്വത്തിന്റെ മുദ്രയാണ്. പടിഞ്ഞാറന്‍ തീരത്തേയും കിഴക്കന്‍ തീരത്തേയും ജനജീവിതം പ്രധാനമായും മീനിനെ ആശ്രയിച്ചാണ് പുലരുന്നത്.

തീരദേശവാസികളില്‍ മഹാഭൂരിപക്ഷവും മീന്‍തീറ്റക്കാരായതുകൊണ്ട് മാത്രമല്ല ഇത്. തീരദേശ സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയെ സംരക്ഷിക്കുന്നത് മീന്‍പിടുത്തവും അനുബന്ധ വ്യവസായങ്ങളുമാണ്. കടലില്‍ പോയി മീന്‍പിടിക്കുന്നവരുടെ ആറിരട്ടി ആള്‍ക്കാര്‍ പുലരുന്നത് മീന്‍ വഴിയോരക്കച്ചവടത്തിലൂടെയും മറ്റുമാണ്. അതിനര്‍ത്ഥം കേരളത്തിലെ 30%ത്തിലേറെ ആള്‍ക്കാരും ഉപജീവനമാര്‍ഗം മീനാണെന്നുള്ളതാണ്. കാര്‍ഷിക വൃത്തിയിലേര്‍പ്പെടുന്നവരുടെ എണ്ണം ഇതിലും താഴെയാണ്.

അടുത്തപേജില്‍ തുടരുന്നു


മണ്‍സൂണ്‍ കാലങ്ങളിലാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ മീന്‍ പിടിയ്ക്കുന്നത്. ഉപരിതല മീനുകളായ മത്തി, അയല, നെത്തോലി തുടങ്ങിയ സാധാരണക്കാരന്റെ മീനുകള്‍ അറബിക്കടലില്‍ ഏറ്റവും കൂടുതലെത്തുന്നത് ഈ കാലത്താണ്. അതുകൊണ്ടും മണ്‍സൂണ്‍ കാല മത്സ്യബന്ധത്തിനാണ് കേരളത്തിലെ മീന്‍പിടുത്തക്കാര്‍ മുന്‍ഗണന നല്‍കാറുള്ളത്.


കേരളത്തെ സംബന്ധിച്ചിടത്തോളം കേരളീയരുടെ ഏറ്റവും പ്രധാനപ്പെട്ട പ്രോട്ടീന്‍ മീനാണ്. ഒരു പാട് രോഗങ്ങളില്‍ നിന്ന് നമ്മളെ അകറ്റി നിറുത്തി മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നത് മീനുകളാണ്. മീന്‍ നമുക്കൊരു ശീലം മാത്രമല്ല ജീവിതരീതി തന്നെയാണ്.നമ്മുടെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്‍േയും അഭിഭാജ്യഘടകമാണ്. ഇന്നത്തെ നിലയില്‍ നമ്മുടെ ഹോട്ടല്‍ വ്യവസായത്തെ നിലനിര്‍ത്തുന്നത് മീനാണ്. ആ മീനാണ് മോദി നമ്മളില്‍ നിന്ന് തട്ടിത്തെറിപ്പിച്ചെടുക്കുന്നത്.

മണ്‍സൂണ്‍ കാലങ്ങളിലാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ മീന്‍ പിടിയ്ക്കുന്നത്. ഉപരിതല മീനുകളായ മത്തി, അയല, നെത്തോലി തുടങ്ങിയ സാധാരണക്കാരന്റെ മീനുകള്‍ അറബിക്കടലില്‍ ഏറ്റവും കൂടുതലെത്തുന്നത് ഈ കാലത്താണ്. അതുകൊണ്ടും മണ്‍സൂണ്‍ കാല മത്സ്യബന്ധത്തിനാണ് കേരളത്തിലെ മീന്‍പിടുത്തക്കാര്‍ മുന്‍ഗണന നല്‍കാറുള്ളത്.

കേരള തീരത്തെ അതിശയിപ്പിക്കുന്ന പ്രത്യേകതയായ ചാകര ഉണ്ടാവുന്നത് ഈ കാലത്താണ്. കേരളത്തിന്റെ അതിര്‍ത്തിക്കടലില്‍ വളരെക്കൂടുതലായി മീന്‍ പെയ്‌തൊഴുകുന്നത് ഈ കാലത്താണ്. കാലവര്‍ഷം കഴിയുന്നതോടെ ഈ മീനുകള്‍ മറ്റുകടലുകള്‍ തേടിപ്പോവും. ഈ നിരോധനത്തിനര്‍ത്ഥം കടലിലെ മുഴുവന്‍ മത്സ്യസമ്പത്തും കേരളത്തിനു നഷ്ടമാവുമെന്നതാണ്.

കാലവര്‍ഷം സ്വപ്നം കണ്ടാണ് കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹം ജീവിതം ചിട്ടപ്പെടുത്തുന്നത്. അലറിത്തുള്ളുന്ന കടലിലേക്ക് ജീവിതം കയ്യിലെടുത്ത് അവര്‍ സാഹസിക യാത്ര നടത്തുന്നത് ഈ ജീവിതാസക്തികള്‍ കൊണ്ടാണ്.


പണ്ട് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി നമ്മള്‍ കടല്‍തീരത്ത് അടുപ്പ് കൂട്ടി ഉപ്പുകുറുക്കി, ഗാന്ധിജിയുടെ നേതൃത്വത്തില്‍. ആ കടല്‍ തന്നെയാണ് ഇക്കാലത്തെ സ്വതന്ത്ര്യ രാഷ്ട്രത്തിലും നമ്മളെ മാടിവിളിക്കുന്നത്. നമുക്ക് കടലില്‍ തോണിയിറക്കി മീന്‍പിടിച്ച് മീന്‍നിരോധനതെത അറബിക്കടലില്‍ മുക്കിത്താഴ്ത്താം. ഉപ്പിനു പകരം മീനാണിനി സമരായുധം.


നാലഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നത് ഒരു വിളംബരമായി എനിക്ക് തോന്നുന്നു. വിദേശികള്‍ കടല്‍ തങ്ങളുടേതാണെന്ന് നേരത്തെ തന്നെ അവകാശം സ്ഥാപിച്ചുകഴിഞ്ഞിരുന്നു. കടലില്‍മീന്‍പിടിക്കാന്‍ പോവുന്ന തദ്ദേശീയരെ ചുട്ടുകൊല്ലാന്‍ നിയമം അനുവദിക്കുന്നുവെന്ന മട്ടിലാണ് കേസ്സിന്റെ നീക്കം.

ഇതൊരു വെറും വാങ്ങലിന്റെയും വില്‍ക്കലിന്റെയും മീനിന്റെയും പ്രശ്‌നമായി എനിക്കു തോന്നുന്നില്ല. ബീഫ് നിരോധനത്തില്‍ നിന്ന് മീന്‍നിരോധനത്തിലേക്കുള്ള ചാട്ടം ഒരു അജണ്ടയാണ്. ബിഫിനെപ്പോലെ മീനും നിരോധിത വസ്തുവായി മാറാന്‍ പോവുന്നു. മയക്കുമരുന്ന് കച്ചവടക്കാര്‍ക്കു കിട്ടുന്നേതിനേക്കാള്‍ കടുത്ത ശിക്ഷയായിരിക്കും ഇനി ചൂണ്ടല്‍ക്കാര്‍ക്ക് കിട്ടാന്‍ പോവുന്നത്. മഹാരാഷ്ട്ര ഹൈക്കോടതി തന്നെ ഭക്ഷണശീലം മൗലികാവകാശമല്ലെന്ന് വിധിച്ചു കഴിഞ്ഞു.

ഇത്തരം ഭീകരമായ ഒരു കാലത്തിലേക്ക് നമ്മള്‍ ക്യൂ നിന്ന് കയറണോ എന്ന കാര്യം തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ്. ആ തീരുമാനം എടുക്കാന്‍ വൈകിയാല്‍ ക്യൂനിന്ന് ഗ്യാസ് ചേമ്പറിലേക്ക് കയറിപ്പോയ ജൂതരെപ്പോലെ ഒരു കെട്ട ജനതയാവും നമ്മള്‍.

പണ്ട് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി നമ്മള്‍ കടല്‍തീരത്ത് അടുപ്പ് കൂട്ടി ഉപ്പുകുറുക്കി, ഗാന്ധിജിയുടെ നേതൃത്വത്തില്‍. ആ കടല്‍ തന്നെയാണ് ഇക്കാലത്തെ സ്വതന്ത്ര്യ രാഷ്ട്രത്തിലും നമ്മളെ മാടിവിളിക്കുന്നത്. നമുക്ക് കടലില്‍ തോണിയിറക്കി മീന്‍പിടിച്ച് മീന്‍നിരോധനതെത അറബിക്കടലില്‍ മുക്കിത്താഴ്ത്താം. ഉപ്പിനു പകരം മീനാണിനി സമരായുധം.

We use cookies to give you the best possible experience. Learn more