ആം ആദ്മി പാര്‍ട്ടിയുടെ ആള്‍ക്കാര്‍ ഭരണമറിയാത്ത പുതിയ ആള്‍ക്കാരല്ലേ? അവര്‍ക്കെങ്ങിനെ ഭരിക്കാന്‍ കഴിയും. തിരഞ്ഞെടുപ്പ് വേറെ, ഭരണം വേറെ. ഭരിക്കാന്‍ ഒരുപാട് തന്ത്രങ്ങള്‍ പഠിക്കണം. ഒരുപാട് കുതന്ത്രങ്ങള്‍ അറിഞ്ഞിരിക്കണം. ഭരണത്തിന്റെ രീതി “” നേരെ വാ നേരെ പോ “” എന്നല്ല. എന്തൊക്കെ നിയമോപദേശങ്ങള്‍ ആണ്. ഭരിക്കാന്‍ വേണ്ടി പിറന്നവര്‍ വേറെയുണ്ടെന്ന് അറിയിക്കാനാണ് ഇങ്ങിനെ പാടുപെടുത്തുന്നത്.
നെഹ്‌റു കുടുംബത്തില്‍ ഇപ്പോള്‍ പെറ്റുവീഴുന്ന കുഞ്ഞിനും ഭരിക്കാറിയാം. രാഷ്ട്രീയം കളിക്കുന്നവരുടെ വീടുകളില്‍ പിറന്നവരെല്ലാം രാഷ്ട്രീയക്കാരാവും. സാധാരണക്കാര്‍ക്ക് പറ്റിയതല്ല അതായത് “”ആം ആദ്മി””കള്‍ക്ക് പറ്റിയതല്ല ഭരണം എന്നാണതിന്റെ നീതിസാരം.
എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്
ദല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പ് ആം ആദ്മി പാര്‍ട്ടി ഗണ്യമായി സീറ്റ് നേടുകയോ പ്രമുഖ ദേശീയ കക്ഷികള്‍ക്ക് ജയിച്ച് ഭരണത്തിലേറാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുകയോ ചെയ്താല്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് അതൊരു മുന്നറിയിപ്പായിരിക്കുമെന്ന് ഞങ്ങള്‍ മുന്‍ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.
മറ്റൊരു കാര്യം കൂടി ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞിരുന്നു. അതിതാണ്- “” സാധാരണ ജനങ്ങള്‍ അവര്‍ക്ക് കിട്ടിയ രാഷ്ട്രീയ സ്വാതന്ത്ര്യം ഉപയോഗിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണെന്ന് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ ബോധ്യപ്പെടുത്തുന്ന ഒന്നായിരിക്കും അത്…. ആ നിലയ്ക്ക് അത് സാധാരണ ജനങ്ങളുടെ രാഷ്ട്രീയമായ തീരുമാനമായിരിക്കും. അത് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നതുപോലെ അത്ര അരാഷ്ട്രീയമല്ല. രാഷ്ട്രീയം മടുത്ത പൊതുജനങ്ങള്‍ പ്രകടിപ്പിക്കുന്ന അരാഷ്ട്രീയമായ പ്രകോപനവുമല്ല. വരും നാളുകളില്‍ നമ്മുടെ ജനാധിപത്യക്രമം അനുശാസിക്കാന്‍ പോവുന്ന അസംഘടിതരുടെ സംഘം ചേരലായിരിക്കും.””
##ആം ആദ്മി പാര്‍ട്ടി വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചുകൊണ്ട് ഭരിക്കുന്നവരേയും ഭരിക്കാന്‍ വെമ്പുന്നവരേയും അങ്കലാപ്പിലും എന്തുചെയ്യണമെന്നറിയാതെയുള്ള പകച്ച് നില്‍പിലും എത്തിച്ചുവെന്ന് കൃത്യമായി കണക്ക്കൂട്ടിക്കൊണ്ടു തന്നെയാണ് ഞങ്ങള്‍ ഈ വിഷയത്തിന്റെ രാഷ്ട്രീയവും അത് നിര്‍വഹിക്കാന്‍ പോവുന്ന ദൗത്യവും വിശകലനം ചെയ്തത്. അതുകൊണ്ട് തന്നെ അര്‍ഥശങ്കക്കിടയില്ലാത്തവിധം അതിന്റെ ഫലസൂചനകളെ കുറിച്ച് ഞങ്ങള്‍ എഴുതിയിരുന്നു.
ഡൂള്‍ന്യൂസ് നേരെത്ത പ്രസിദ്ധീകരിച്ച എഡിറ്റോ റിയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക
“” പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്ക് നേടാന്‍ കഴിയാത്തത്ര ഭീമമായ മുന്നേറ്റം ദല്‍ഹിയില്‍ കഴിഞ്ഞ ആറുമാസം മുന്‍പ് പൊടുന്നനയെ ഉണ്ടായ ആം ആദ്മി പാര്‍ട്ടി നേടും. സീറ്റുകളുടെ എണ്ണം കൊണ്ട് മാത്രമല്ല, വോട്ടുകളുടെ എണ്ണം കൊണ്ടും. ഇതിനെ തടയിടാന്‍ നേതാക്കളും പരിവാരങ്ങളും അനുചരന്മാരും ഫണ്ടും പരസഹായങ്ങളും ഉള്ള പാര്‍ട്ടികള്‍ക്ക് കഴിയുകയില്ല. “”
ഭരണകൂടം ഭരണകക്ഷിക്ക് മാത്രമല്ല പ്രതിപക്ഷത്തിന് കൂടി ഇത്തരമൊരു അപകടത്തെ തരണം ചെയ്യാന്‍ വഴിവിട്ട് സഹായിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു ഈ തിരഞ്ഞെടുപ്പുകാലം. രഹസ്യാന്വേഷണ ഏജന്‍സികളും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും നീതിന്യായ സ്ഥാപനങ്ങളുമൊക്കെ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി വിടുവേല ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷവും അവരത് തുടര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ഈ വിജയം മുന്‍കൂട്ടി കണ്ടുകൊണ്ട് ഞങ്ങള്‍ പ്രവചിച്ചിരുന്നു: “” ഒരു പൊട്ടിത്തെറിയില്‍ അതവസാനിക്കുമെന്നും ഭരണവര്‍ഗങ്ങള്‍ക്ക് കൂടുതല്‍ ചൂഷണങ്ങള്‍ക്കായി ഇവസരം നല്‍കിക്കൊണ്ട് സാമാന്യ ജനവിഭാഗങ്ങളും ഈ അങ്കക്കലി തീരുമെന്നും കരുതുന്നത് മൗഢ്യമാണ്. ഇന്നത്തെ രീതിയില്‍ നിലവിലുള്ള എല്ലാ ബഹുജന സംഘടനകളുടേയും അടിത്തറ തകര്‍ത്തുകൊണ്ടിരിക്കും ഈ മനുഷ്യസുനാമി പിന്‍വാങ്ങുന്നത്. “”
ഈ വാചകത്തില്‍ ഒരു പിന്‍വാങ്ങലിന്റെ സൂചന അറിയാതെ വന്നുപോയതില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു. അത്തരം ഒരു പിന്‍വാങ്ങലിനെ കുറിച്ച് ഞങ്ങള്‍ ആശങ്കപ്പെട്ടിരുന്നില്ല എന്ന് ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു.
ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രസക്തിയെക്കുറിച്ചും ഞങ്ങള്‍ ഉപന്യസിച്ചിരുന്നു: “” ഇതുവരെ രാഷ്ട്രീയത്തോട് ഒരുതരം അകല്‍ച്ച കാണിച്ചിരുന്ന ഒരു വിഭാഗം ജനങ്ങള്‍ ഈ തെരുവുകൂട്ടത്തിലൂടെ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുവെന്നതാണ് ഈ മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഷയം. സ്ത്രീയും യുവാക്കളും വിദ്യാര്‍ത്ഥികളും അവര്‍ക്കൊപ്പം രാഷ്ട്രീയത്തോട് ഒരു തരം ഐത്തം കാണിച്ചിരുന്ന നഗരങ്ങളിലെ മധ്യവര്‍ഗജനവിഭാഗങ്ങളും വോട്ടിങ് ശതമാനത്തിലുണ്ടായിരിക്കുന്ന വര്‍ധന രാഷ്ട്രീയത്തിന് പുറത്തുനിന്നിരുന്ന ഇവര്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനയാണ്. ഭരണകൂടങ്ങളെ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ചുമതലയല്ലെന്നും അത് മുഴുവന്‍ ജനങ്ങളുടേയും ബാധ്യതയാണെന്നും ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു.””
ഇടതുപക്ഷം അവരുടെ ധര്‍മ്മം നിര്‍വഹിക്കുന്നില്ലെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ അടിത്തറയാണ് ആദ്യം ഇളക്കാന്‍ പോവുന്നത്. ആശയറ്റ് രാഷ്ട്രീയം അവസാനിപ്പിച്ച അനേകം പേര്‍, എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഒരുപാട് വ്യക്തികളും ഗ്രൂപ്പുകളും ഇതില്‍ പങ്ക് ചേരാതിരിക്കില്ല.
ഞങ്ങളുടെ രാഷ്ട്രീയ വായന ശരിയായിരുന്നുവെന്നതാണ് വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും ശേഷം നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ഉജ്ജ്വലമായ തിരഞ്ഞെടുപ്പു വിജയത്തെ ലളിതവത്ക്കരിക്കാന്‍ ഒരുപാട് ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇതൊരു പുതിയ സംഭവമല്ലെന്ന് ചില പത്രങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഘോരഘോരം വാദിക്കുന്നു. അതിനവര്‍ തിരഞ്ഞെടുത്തത് അസം ഗണ സംഗ്രാം പരിഷത്തിനേയും തെലുങ്കുദേശം പാര്‍ട്ടിയേയും ഒക്കെയാണ്. ഈ പൊട്ടിത്തെറിയില്‍ എല്ലാം അവസാനിച്ചല്ലോ. വീണ്ടും രാഷ്ട്രീയം പഴയപടി കുതികാല്‍ വെട്ടലിന്റെ തന്ത്രങ്ങളുടെ കലയായില്ലേ എന്നവര്‍ ചോദിക്കുന്നു.
ഒറ്റനോട്ടത്തില്‍ ശരിയെന്ന് തോന്നുന്ന ഈ ചോദ്യം തികഞ്ഞ അസംബന്ധമാണ്. അതുണ്ടായ സാഹചര്യങ്ങള്‍ വേറെയാണ്. ഉപദേശീയതകളോടും പ്രദേശങ്ങളോടും ഭരണകൂടങ്ങള്‍ കാണിച്ച അവഗണന പൊറുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഈ പ്രസ്ഥാനങ്ങള്‍ ഉണ്ടായത്.
എന്തുവന്നാലും ബി.ജെ.പി തന്നെ ദല്‍ഹി ഭരിക്കുമെന്ന് ആദ്യം പലവട്ടം ഉറക്കെ വിളിച്ചുപറഞ്ഞ ബി.ജെ.പി പിന്‍വാങ്ങിയിരിക്കുന്നു.
അവയ്ക്ക് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഘടനാ ക്രമം ഉണ്ടായിരുന്നില്ല. അത് അഴിമതിക്കെതിരായ ജനമുന്നണിയായിരുന്നില്ല. അധികാരത്തിനുവേണ്ടി ഭരണവര്‍ഗങ്ങള്‍ തമ്മില്‍ നടത്തിയ കലാപമായിരുന്നു. എങ്ങനെയെങ്കിലും ഭരണത്തില്‍ കയറുക എന്നതായിരുന്നു ഈ പാര്‍ട്ടികളുടെ കലാപത്തിന്റെ അജണ്ട.
ആം ആദ്മി പാര്‍ട്ടി വ്യത്യസ്തമാകുന്നത് പ്രധാനമായും ഭരണത്തിനുവേണ്ടി അടിസ്ഥാന പ്രമാണങ്ങളില്‍ നിന്ന് വ്യതിചലിക്കില്ലെന്ന നിലപാട് കൊണ്ടാണ്. തങ്ങള്‍ ഭരിക്കാനായി ആരേയെങ്കിലും പിന്തുണയ്ക്കില്ലെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. തങ്ങളെ ആരും പിന്തുണയ്‌ക്കേണഅടെന്നും അവര്‍ പറഞ്ഞു കഴിഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ ആരോഗ്യകരമായ മാറ്റത്തിന്റെ സൂചനകളിലൊന്നാണിത്.
അടുത്ത പേജില്‍ തുടരുന്നു
ആം ആദ്മി പാര്‍ട്ടിയുടെ ഈ നിലപാടും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ ചിന്തകളിലും താല്ക്കാലികമായെങ്കിലും മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ജനങ്ങള്‍ ഈ താരതമ്യത്തിന് മുതിര്‍ന്നേക്കുമെന്ന ഭയം കൊണ്ടായിരിക്കണം അവര്‍ ഇത്തരം ഒരു തീരുമാനത്തിലെത്തിയത്.
ഇനി വരാന്‍ പോവുന്ന വലിയ തിരഞ്ഞെടുപ്പില്‍ അത് ഈ പാര്‍ട്ടികളുടെ രാഷ്ട്രീയ ഭാവിയെ ബാധിച്ചാലോ. അതുകൊണ്ട് കുളിച്ചില്ലെങ്കിലും കളപീനം പുരപ്പുറത്തിടാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നു.
ഒരു നല്ല ഭരണകൂടത്തിനായി ആറ് പതിറ്റാണ്ടിലേറെക്കാലം കാത്തിരുന്ന ജനങ്ങള്‍ക്ക് അതിനായി കുറച്ചുകാലം കൂടി കാത്തിരിക്കാന്‍ മടുപ്പുണ്ടാവില്ലെന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.
എന്തുവന്നാലും ബി.ജെ.പി തന്നെ ദല്‍ഹി ഭരിക്കുമെന്ന് ആദ്യം പലവട്ടം ഉറക്കെ വിളിച്ചുപറഞ്ഞ ബി.ജെ.പി പിന്‍വാങ്ങിയിരിക്കുന്നു. ദല്‍ഹി ഇന്ത്യന്‍ ജനാധിപത്യം കണ്ട ഏറ്റവും വലിയ കുതിരക്കച്ചവടത്തിന് വേദിയാകാന്‍ പോവുകയാണെന്ന് ആദ്യം പറഞ്ഞവരും ഇപ്പോള്‍ മൗനത്തിലായിരിക്കുന്നു.
എന്തേ ഇക്കൂട്ടര്‍ ഇങ്ങിനെയായത് ? “” എന്നവര്‍ അടക്കം പറയുന്നുണ്ട്. കോണ്‍ഗ്രസും ബി.ജെ.പിയും കുതിരക്കച്ചവടത്തിനിറങ്ങാതെ നോക്കിനില്‍ക്കുന്നത് കണ്ട് അവര്‍ അമ്പരക്കുന്നു. റിസോര്‍ട്ടുകളിലും രഹസ്യ സങ്കേതങ്ങളിലും എം.എല്‍.എ മാരെ തെളിച്ചുകൊണ്ടു പോയി പാര്‍പ്പിക്കലായിരുന്നു ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സ്ഥിരം ശൈലി.
എം.എല്‍.എമാര്‍ കൊഴിഞ്ഞുപോകാതിരിക്കാനും മറുകളം ചാടാതിരിക്കാനുമായിരുന്നു ഇത്. എം.എല്‍.എ മാര്‍ക്ക് വിലകെട്ടി കച്ചവടം ഉറപ്പാക്കാന്‍ അന്നൊക്കെ ദല്ലാള്‍ളന്മാരുണ്ടായിരുന്നു. ഈ അവസ്ഥയെ രാഷ്ട്രീയമായി മാറ്റി മറിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞുവെന്നതാണ് ഈ വിഷയത്തിന്റെ രാഷ്ട്രീയ മാറ്റത്തിന് മാറ്റ് കൂട്ടുന്നത്.
ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു ഭരണകൂടം വേണമെന്നും ആകയില്‍ കുതിരക്കച്ചവടം നടത്തിയെങ്കിലും ആരെങ്കിലും ഭരണത്തില്‍ കയറണമെന്നും അല്ലെങ്കില്‍ അത് ജനങ്ങളോട് കാട്ടുന്ന അവിവേകമായിരിക്കുമെന്നും ഒരു വാദഗതി ബോധപൂര്‍വം പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തല്പര കക്ഷികളുടെ ജനങ്ങളോടുള്ള ഈ വാത്സല്യം നിറഞ്ഞ വികാരവായ്പ് ഞങ്ങളെ അമ്പരിപ്പിക്കുന്നില്ല, എന്നാല്‍ രസിപ്പിക്കുന്നുണ്ട്.
അടുത്ത പേജില്‍ തുടരുന്നു
ദല്‍ഹിയിലെ ജനങ്ങള്‍ക്ക് ഒരു ഭരണകൂടം വേണമെന്നും ആകയില്‍ കുതിരക്കച്ചവടം നടത്തിയെങ്കിലും ആരെങ്കിലും ഭരണത്തില്‍ കയറണമെന്നും അല്ലെങ്കില്‍ അത് ജനങ്ങളോട് കാട്ടുന്ന അവിവേകമായിരിക്കുമെന്നും ഒരു വാദഗതി ബോധപൂര്‍വം പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തല്പര കക്ഷികളുടെ ജനങ്ങളോടുള്ള ഈ വാത്സല്യം നിറഞ്ഞ വികാരവായ്പ് ഞങ്ങളെ അമ്പരിപ്പിക്കുന്നില്ല, എന്നാല്‍ രസിപ്പിക്കുന്നുണ്ട്.
ഒരു നല്ല ഭരണകൂടത്തിനായി ആറ് പതിറ്റാണ്ടിലേറെക്കാലം കാത്തിരുന്ന ജനങ്ങള്‍ക്ക് അതിനായി കുറച്ചുകാലം കൂടി കാത്തിരിക്കാന്‍ മടുപ്പുണ്ടാവില്ലെന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. ഭരിക്കാനായി മാത്രം കുതികാല്‍ വെട്ടുകാരുടെ ഒരു നീചസംഘത്തെ പ്രതിഷ്ഠിക്കുന്നതിനോടും ഞങ്ങള്‍ക്ക് യോജിക്കാനാവില്ല.
ജനങ്ങളെ ആശങ്കയിലാഴ്ത്താന്‍ ഒരു പുതിയതരം ഭരണശാസ്ത്രം വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഹരിദല്ലാളന്മാര്‍ മുന്നോട്ട് വെയ്ക്കുന്നത്. കേള്‍ക്കുമ്പോള്‍ അതൊരു നിഷ്‌കളങ്കമായ ചോദ്യമായി തോന്നിയേക്കാം. എന്നാല്‍ അതിനുള്ളില്‍ പത്തിവിടര്‍ത്തിയാടുന്ന ഒരു കാളസര്‍പ്പമുണ്ട്.
അതിതാണ് ആം ആദ്മി പാര്‍ട്ടിയുടെ ആള്‍ക്കാര്‍ ഭരണമറിയാത്ത പുതിയ ആള്‍ക്കാരല്ലേ? അവര്‍ക്കെങ്ങിനെ ഭരിക്കാന്‍ കഴിയും. തിരഞ്ഞെടുപ്പ് വേറെ, ഭരണം വേറെ. ഭരിക്കാന്‍ ഒരുപാട് തന്ത്രങ്ങള്‍ പഠിക്കണം. ഒരുപാട് കുതന്ത്രങ്ങള്‍ അറിഞ്ഞിരിക്കണം. ഭരണത്തിന്റെ രീതി “” നേരെ വാ നേരെ പോ “” എന്നല്ല. എന്തൊക്കെ നിയമോപദേശങ്ങള്‍ ആണ്. ഭരിക്കാന്‍ വേണ്ടി പിറന്നവര്‍ വേറെയുണ്ടെന്ന് അറിയിക്കാനാണ് ഇങ്ങിനെ പാടുപെടുത്തുന്നത്.
നെഹ്‌റു കുടുംബത്തില്‍ ഇപ്പോള്‍ പെറ്റുവീഴുന്ന കുഞ്ഞിനും ഭരിക്കാറിയാം. രാഷ്ട്രീയം കളിക്കുന്നവരുടെ വീടുകളില്‍ പിറന്നവരെല്ലാം രാഷ്ട്രീയക്കാരാവും. സാധാരണക്കാര്‍ക്ക് പറ്റിയതല്ല അതായത് “”ആം ആദ്മി””കള്‍ക്ക് പറ്റിയതല്ല ഭരണം എന്നാണതിന്റെ നീതിസാരം.
[]തന്തയ്ക്ക് പിറക്കണമെന്ന് പറയുന്നതുപോലെ ഭരിക്കാന്‍ ഭരണക്കാര്‍ക്ക് പിറക്കണം. രാജഭരണത്തിന്റേയും നാടുവാഴ്ചയുടേയും അതേ പ്രത്യയ ശാസ്ത്രം തന്നെയാണ് ജനാധിപത്യത്തിന്റേതെന്ന് പറയാതെ പറയലാണിത്. ഭരിക്കാന്‍ ഞങ്ങളില്‍ ചിലര്‍ക്ക് മാത്രമേ കഴിയൂ. മറ്റുള്ളവര്‍ അടിമകളാണ്. വെറും ഏഴാംകൂലികള്‍. ആം ആദ്മി പാര്‍ട്ടി ഈ നീതിശാസ്ത്രങ്ങളാണ് തിരുത്തിക്കുറിക്കാന്‍ പോവുന്നത്.
നിഷ്‌ക്രിയരായി കാഴ്ചകളും കങ്കാണി ചമഞ്ഞും നടക്കുന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ഇടത്തിലേക്കായിരിക്കും ആം ആദ്മി പാര്‍ട്ടി ഇനി ഇടിച്ചുകയറുന്നത്. ഇടതുപക്ഷം അവരുടെ ധര്‍മ്മം നിര്‍വഹിക്കുന്നില്ലെങ്കില്‍ ഇടതുപക്ഷ പാര്‍ട്ടികളുടെ അടിത്തറയാണ് ആദ്യം ഇളക്കാന്‍ പോവുന്നത്.
ആശയറ്റ് രാഷ്ട്രീയം അവസാനിപ്പിച്ച അനേകം പേര്‍, എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ഒരുപാട് വ്യക്തികളും ഗ്രൂപ്പുകളും ഇതില്‍ പങ്ക് ചേരാതിരിക്കില്ല.
എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞത് കോണ്‍ഗ്രസിന്റെ നേതൃത്വം ദുര്‍ബലമായതുകൊണ്ടാണ് കപട സാമൂഹിക പ്രവര്‍ത്തകര്‍ വളര്‍ച്ച നേടിയതെന്നാണ്. ഈ പ്രയോഗത്തിലൂടെ പവാര്‍ ഉദ്ദേശിക്കുന്നത് ആം ആദ്മി പാര്‍ട്ടിയെയാണ്.
ആം ആദ്മി പാര്‍ട്ടി അഴിമതിക്കെതിരെ നില്‍ക്കുന്നതുകൊണ്ടായിരിക്കണം പവാറിന് അവര്‍ കപട സാമൂഹിക പ്രവര്‍ത്തകര്‍ ആയത്. വ്യവസ്ഥാപിത പാര്‍ട്ടികളുടെ ദേശീയ നേതാക്കള്‍ എത്രത്തോളം പരിഭ്രാന്തിയിലാണെന്നാണ് ഇതൊക്കെ കാണിക്കുന്നത്. ഇത്തരം പരിഹാസങ്ങള്‍ ഇനിയും ഉണ്ടാകും. ജനങ്ങള്‍ ശക്തി തെളിയിച്ചുകൊണ്ടാണ് പവാര്‍ അടക്കമുള്ള കടല്‍ക്കിഴവന്മാരെ തൂത്തെറിയേണ്ടത്.