| Thursday, 22nd January 2015, 9:23 am

'ഇസ്‌ലാമിക ഭീകരത' ആരുടെ സൃഷ്ടി?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒസാമാ ബിന്‍ ലാദന്‍ താലിബാന്റെ റിക്രൂട്ടാണ്, സൗദി അറേബ്യയില്‍ നിന്ന് നേരിട്ട്. ഇന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ചാവേറുകളെ റിക്രൂട്ട് ചെയ്യുന്നതുപോലെ. താലിബാന്‍ പിളര്‍ത്തിയ അല്‍-ഖ്വയ്ദയുടെ സ്ഥാപകനാണ് ഒസാമാ ബിന്‍ ലാദന്‍.



| ഫ്രം ദി ചീഫ്‌  എഡിറ്റേഴ്‌സ് നോട്ട് പാഡ്‌ | ബാബു ഭരദ്വാജ്|


പൊള്ളുന്ന ഒരു വിഷയമാണിത്. അതേക്കുറിച്ച് ഒറ്റയ്‌ക്കൊരു അഭിപ്രായം പറയാന്‍ എനിക്കാവില്ല. പക്ഷം പിടിക്കേണ്ടതും വാദിച്ചുറപ്പിക്കേണ്ടതുമായ ഒന്നല്ല ഭീകരത. അത് എതിര്‍ക്കപ്പെടേണ്ടതാണ്. തകര്‍ക്കേണ്ടതാണെന്ന് ഞാന്‍ പറയില്ല, ഇല്ലാതാക്കേണ്ടതാകണം. അതിനൊരു മനുഷ്യമുഖം നല്‍കി സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമാക്കി മാറ്റേണ്ടതാണ്.

ഇസ്‌ലാമിക ഭീകരപ്രസ്ഥാനങ്ങളും അതിന്റെ സംഘടനകളും ഭൂരാഷ്ട്രതന്ത്രങ്ങളുടെയും വന്‍കിട രാഷ്ട്രങ്ങളുടെ ഇടപെടലുകളുടേയും ചില പ്രത്യേക രൂപരേഖകളില്‍ നിന്നാണ് ഉടലെടുക്കുന്നത് എന്നാണ് ഹിന്ദുവിന്റെ റിസര്‍ച്ച് ഗ്രൂപ്പിലെ വസുന്ധരാ സിര്‍നാഥ് അഭിപ്രായപ്പെടുന്നത്.

ഈ പ്രസ്ഥാനങ്ങള്‍ക്ക് ഇസ്‌ലാമിക മുദ്രകുത്തുന്നത് ശരിയല്ല. ഈ ഇസ്‌ലാമിക ലേബല്‍ ഈ പ്രസ്ഥാനങ്ങള്‍ക്കു മേല്‍ ഒട്ടിച്ചത് സാമ്രാജ്യത്വത്തിന്റെ കച്ചവട തന്ത്രങ്ങളാണ്.

1979ല്‍ അഫ്ഗാനിസ്ഥാനില്‍ താലിബാനെ സൃഷ്ടിച്ചത് അമേരിക്കന്‍ സി.ഐ.എയാണ്. ശീതകാലയുദ്ധകാലത്ത് സോവിയറ്റു യൂണിയനെതിരെയാണ് അമേരിക്ക ഈ ഭീകര ജീവിയെ സൃഷ്ടിച്ചത്. അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയ താലിബാന്‍ തന്നെ പിളരുകയോ പിളര്‍ത്തപ്പെടുകയോ ചെയ്തു.

ഒസാമാ ബിന്‍ ലാദന്‍ താലിബാന്റെ റിക്രൂട്ടാണ്, സൗദി അറേബ്യയില്‍ നിന്ന് നേരിട്ട്. ഇന്ന് ഇസ്‌ലാമിക് സ്‌റ്റേറ്റ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ചാവേറുകളെ റിക്രൂട്ട് ചെയ്യുന്നതുപോലെ. താലിബാന്‍ പിളര്‍ത്തിയ അല്‍-ഖ്വയ്ദയുടെ സ്ഥാപകനാണ് ഒസാമാ ബിന്‍ ലാദന്‍.

9/11 നുശേഷം അമേരിക്ക അഫ്ഗാനെ ആക്രമിച്ചു കീഴടക്കിയതോടെ താലിബാനും അല്‍-ഖ്വയ്ദയും യോജിച്ച് അമേരിക്കയ്‌ക്കെതിരെ പോരാടി. താലിബാന്‍ സൃഷ്ടിച്ച രാഷ്ട്രത്തെ അമേരിക്ക തകര്‍ക്കുകയും താലിബാനേയും അല്‍-ഖ്വയ്ദയേയും തുണ്ടുതുണ്ടാക്കുകയും ചെയ്തു. ഈ തുണ്ടുകഷ്ണങ്ങളാണ് പശ്ചിമേഷ്യയിലും ദക്ഷിണേഷ്യയിലും നാശം വിതക്കുന്നത്. ഓരോ ചീളും തങ്ങളാണ് ഉഗ്രപ്രതാപികള്‍ എന്നു തെളിയിക്കാന്‍ കൂടുതല്‍ കൂടുതല്‍ ഭീകരമായ ആക്രമണങ്ങള്‍ നടത്തുന്നു.


ഇന്നത്തെ ഇസിസിന്റെ ആദിമരൂപം അല്‍-ഖ്വയ്ദ ഇറാഖാണ്. ആദ്യം അത് മുജാഹിദ് ശൂറാ കൗണ്‍സില്‍ ആയി. പിന്നീടത് ഐ.എസ്.ഐ.എസും ഉം ഒടുവില്‍ ഇസിസും ആയി.


ഇന്നത്തെ ഇസിസിന്റെ ആദിമരൂപം അല്‍-ഖ്വയ്ദ ഇറാഖാണ്. ആദ്യം അത് മുജാഹിദ് ശൂറാ കൗണ്‍സില്‍ ആയി. പിന്നീടത് ഐ.എസ്.ഐ.എസും ഉം ഒടുവില്‍ ഇസിസും ആയി.

ബൊക്കോഹറാം 1990 ലാണ് നൈജീരിയയില്‍ ശക്തമായത്. ബിയാഫ്രയിലെ യുദ്ധത്തിന്റെ സൃഷ്ടിയാണത്. 1967-70 കളില്‍ ഇരുപതുലക്ഷം മുസ്‌ലീംങ്ങളാണ് ബിയാഫ്രയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. യൂറോപ്യന്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ലോകത്തിലെ പ്രധാനപ്പെട്ട എണ്ണക്കമ്പനികളുമാണ് ഈ കൂട്ടക്കൊലയ്ക്ക് നൈജീരിയന്‍ അഴിമതി ഭരണത്തെ പിന്തുണച്ചത്.

1960 കളിലും 70 കളിലും ആ പ്രസ്ഥാനം മുന്നോട്ടുവെച്ച അടിസ്ഥാന മാനുഷിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ അഴിമതിയില്‍ മുങ്ങിയ നൈജീരിയന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാലാണ് ആ പ്രസ്ഥാനം ഭീകരരൂപം കൈക്കൊണ്ടത്.

ഈ പ്രസ്ഥാനങ്ങളെല്ലാം അഴിമതി നിറഞ്ഞ ഭരണകൂടങ്ങള്‍ക്കെതിരെ രൂപം കൊണ്ട പ്രതിരോധ പ്രസ്ഥാനങ്ങളാണ്. അവരുടെ ആശയത്തിലുള്ള ഒരു മാതൃരാഷ്ട്രത്തിന്റെ നിര്‍മിതിക്കു വേണ്ടിയുള്ള പ്രസ്ഥാനങ്ങളായിരുന്നു.

എന്തുകൊണ്ട് ഇസ്‌ലാം? എങ്ങിനെ ഇസ്‌ലാം? ഈ രാജ്യങ്ങളിലെല്ലാം ജനങ്ങള്‍ക്കു മനസിലാവുന്ന ഒരേയൊരു ആദര്‍ശസംഹിതയും ഒരേയൊരു ജീവിതരീതിയും ഇസ്‌ലാം ആണ്. ഒരേയൊരു ആദര്‍ശലോകം വിഭാവനം ചെയ്യുന്നതുമാണ്. ഈ പ്രസ്ഥാനങ്ങള്‍ക്ക് സുരക്ഷയും ജനകീയതയും നീതിയുക്തിയും നല്‍കുന്നത് ഇസ്‌ലാം എന്ന സാമൂഹികവികാരമാണ്. ഈ ജനതയുടെ ഐഡന്റിറ്റിയും സ്വത്വബോധവും നല്‍കുന്നത് ഇസ്‌ലാമാണ്. ജനങ്ങളെ സംഘം ചേര്‍ത്തു നിര്‍ത്തുന്ന ആശയലോകവും അതാണ്.

ഒരു മതമെന്ന നിലയില്‍ ഇസ്‌ലാം ഉണ്ടാക്കിയെടുത്ത പ്രസ്ഥാനങ്ങള്‍ അല്ല ഇതൊന്നും. ലോകത്തിലെ മുസ്‌ലിം ജനസംഖ്യയുടെ ഭൂരിപക്ഷവും ഇന്ത്യയിലും ബംഗ്ലാദേശിലും മലേഷ്യയിലും ഇന്തോനേഷ്യയിലുമാണ് സമാധാന ചിത്തരായി കഴിഞ്ഞുകൂടുന്നതെന്നു കൂടി ഓര്‍ക്കണം.

We use cookies to give you the best possible experience. Learn more