മനുഷ്യര്‍ക്ക് അന്യമല്ലാത്ത എല്ലാറ്റിനോടും ഞങ്ങള്‍ സംവദിച്ചിട്ടുണ്ട്, രമ്യപ്പെട്ടിട്ടുണ്ട്, ഐക്യപ്പെട്ടിട്ടുണ്ട്. അനുകൂലിക്കേണ്ടതിനെ അനുകൂലിച്ചിട്ടുണ്ട്, എതിര്‍ക്കേണ്ടതിനെ എതിര്‍ത്തിട്ടുണ്ട്, കലഹിക്കേണ്ടെടുത്ത് കലഹിച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങള്‍ തയ്യാറായിരുന്നില്ല എന്നു തന്നെയാണ് വിചാരിക്കുന്നത്. അത്തരമൊരു ആത്മവിശ്വാസമാണ് ഞങ്ങളുടെ നിലനില്‍പ്പിന്റെ ഉറപ്പ്.
[share]
എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്
ഇന്ന് മെയ് ദിനമാണ്, ഡൂള്‍ന്യൂസിന്റെ ജന്മദിനവുമാണ്. അഞ്ചു വര്‍ഷം മുന്‍പ് ഒരു മെയ് ദിനത്തിലാണ് ഡൂള്‍ന്യൂസ് അതിന്റെ സാന്നിധ്യം മാധ്യമ ചരിത്രത്തില്‍ അറിയിച്ചത്. ഇതേ പോലൊരു തിരഞ്ഞെടുപ്പു കാലത്തായിരുന്നു അത്.
കഴിഞ്ഞ അഞ്ചുവര്‍ഷവും ഞങ്ങള്‍ കേരളത്തിന്റെ അതോടൊപ്പം ഇന്ത്യയുടെയും ലോകത്തിന്റെയും വര്‍ത്തമാനകാല രാഷ്ട്രീയസാമൂഹിക ചരിത്രത്തില്‍ ക്രിയാത്മകമായി ഇടപെട്ടു കൊണ്ടിരിക്കുകയായിരുന്നു.
ഗതകാലത്തിന്റെ ഉണ്‍മകളെ ഓര്‍കളില്‍ സജീവമാക്കുകയായിരുന്നു, ആഗതമാവുന്ന കാലത്തിന്റെ പ്രതീക്ഷകളെ ഉല്ലാസത്തോടെ കാത്തിരിക്കുകയായിരുന്നു. ചുരുക്കത്തില്‍ ഒരു മാധ്യമമെന്ന നിലയില്‍ ഞങ്ങള്‍ മനുഷ്യജീവിതത്തിന്റെ നാനാതരം ആവിഷ്‌ക്കാര സാധ്യതകളെ തേടുകയായിരുന്നു.
അതുകൊണ്ട് തന്നെ എന്താണ് ഞങ്ങളുടെ നിയോഗമെന്ന് അറിയുകയും അനുഭവിക്കുകയുമായിരുന്നു. ഒരു മാധ്യമമെന്ന നിലയില്‍ തികച്ചും മാനവികവും മതേതരവും മൗലികവും വിപുലവുമായ ഒരു കര്‍മ്മലോകവും ചിന്താലോകവും ആശയലോകവും വൈകാരിക ലോകവും ഞങ്ങള്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ടെന്നു തന്നെ ഞങ്ങള്‍ക്ക് അവകാശപ്പെടാന്‍ കഴിയും.
മനുഷ്യര്‍ക്ക് അന്യമല്ലാത്ത എല്ലാറ്റിനോടും ഞങ്ങള്‍ സംവദിച്ചിട്ടുണ്ട്, രമ്യപ്പെട്ടിട്ടുണ്ട്, ഐക്യപ്പെട്ടിട്ടുണ്ട്. അനുകൂലിക്കേണ്ടതിനെ അനുകൂലിച്ചിട്ടുണ്ട്, എതിര്‍ക്കേണ്ടതിനെ എതിര്‍ത്തിട്ടുണ്ട്, കലഹിക്കേണ്ടെടുത്ത് കലഹിച്ചിട്ടുമുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങള്‍ തയ്യാറായിരുന്നില്ല എന്നു തന്നെയാണ് വിചാരിക്കുന്നത്.
അത്തരമൊരു ആത്മവിശ്വാസമാണ് ഞങ്ങളുടെ നിലനില്‍പ്പിന്റെ ഉറപ്പ്. ഒരടി പോലും മുന്നോട്ടുവെയ്ക്കാന്‍ കഴിയാത്ത വിധത്തില്‍ പ്രയാസപ്പെട്ടു നിന്ന അവസ്ഥയില്‍ പോലും ഞങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ പ്രേരണ നല്കിയത് ഈ “ഞാനെന്ന ഭാവം” തന്നെയാണ്.
എന്തൊക്കെ സംഭവിച്ചാലും ഞങ്ങള്‍ ഉണ്ടാവുമെന്ന് ഞങ്ങള്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ആ അഹന്തയ്ക്കും അഹങ്കാരത്തിനും വായനക്കാര്‍ മാപ്പു നല്‍കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. നിലനില്‍പിന്റെ പരിമിതമായ ജീവിത പരിസരങ്ങളില്‍ നിന്ന് ഞങ്ങള്‍ ലോകത്തിനു നേരെ ആശയങ്ങളുടെ തീയ്യമ്പ് എയ്തുകൊണ്ടിരിക്കും.
ഞങ്ങള്‍ ഉണ്ടെന്നും, ഉണ്ടായിരുന്നെന്നും, ഉണ്ടായിരിക്കുമെന്നും അനുനിമിഷം ലോകത്തെ ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഡൂള്‍ന്യൂസ് അതിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ദൈനംദിന ജീവിതത്തിന്റെ വാര്‍ത്തകളുമായി എന്നും പ്രസരിച്ചു കൊണ്ടിരിക്കണം.
ഈ മെയ് ദിനത്തിന്‍ നാള്‍ ഞാന്‍ ചിക്കോഗോയിലിരുന്നാണ് ഡൂള്‍ന്യൂസിന്റെ വായനക്കാരുമായി സംവദിക്കുന്നത്. മഹത്തായ മെയ്ദിനം പിറവിയെടുത്ത നാട്ടില്‍ നിന്ന്, തൊഴിലാളി വര്‍ഗ്ഗത്തിന്റെ കൊടിയുടെ നിറം ആദ്യമായി ചോരകൊണ്ട് ചുവന്ന നഗരത്തില്‍ നിന്ന്.
ചിക്കാഗോ നഗരമധ്യത്തില്‍ ഹേ മാര്‍ക്കറ്റില്‍ മെയ്ദിന സ്മാരകമുണ്ടെങ്കിലും തൊട്ടടുത്ത ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ സമരസഖാക്കള്‍ നിത്യമായി ഉറങ്ങുന്നുണ്ടെങ്കിലും ചിക്കാഗോക്കാര്‍ക്കും അമേരിക്കക്കാര്‍ക്ക് പൊതുവേയും ഹേ മാര്‍ക്കറ്റില്‍ 1886 മെയ്മാസം ആദ്യനാളുകളില്‍ എന്തു സംഭവിച്ചുവെന്നും ഈ രക്തസാക്ഷികളുടെ രക്തം ലോകത്തെ എങ്ങിനെ മാറ്റിപ്പണിതുവെന്നും അറിയില്ലെന്നതാണ് സത്യം.
അടുത്ത പേജില്‍ തുടരുന്നു
അമേരിക്കക്കാര്‍ ഇതൊരു തൊഴിലാളി വര്‍ഗദിനമായി ആചരിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മെയ് ഒന്ന് law and order day ആയി ആചരിക്കുന്നു. നിയമവാഴ്ച പുനസ്ഥാപിച്ച ദിവസമായി. ബഹളത്തിനിടയില്‍ കൊല്ലപ്പെട്ട പോലീസ് ഏജന്റിന്റെ ഓര്‍മക്കായിട്ടാണീ ആചരണം.
അക്കാര്യം അമേരിക്കയിലെ കോടിക്കണക്കിന് സാധാരണക്കാരും തൊഴിലാളികളും അറിയരുതെന്നും ഭരണകൂടം ആഗ്രഹിക്കുന്നു. എന്തുകൊണ്ടോ സ്മാരകം അവര്‍ നശിപ്പിച്ചിട്ടുമില്ല. കേടുപാടുകളൊന്നുമില്ലാതെ നിരത്തരുകില്‍ അത് നിലകൊള്ളുന്നു.
“പഥികരോരാതെ കടന്നുപോവും, പെരുവഴിത്തിരുവിലെ വിഗ്രഹം പോല്‍” എന്ന് കവി പാടിയതുപോലെ. വിഗ്രഹമെന്താണെന്ന് അറിയാതെയും ആലോചിക്കാതെയും വഴിപോക്കര്‍ കടന്നു പോകുന്നു. ആരും പോസ്റ്ററുകള്‍ ഒട്ടിച്ചും കുത്തിവരച്ചും സ്മാരകത്തെ വികൃതമാക്കിയിട്ടുമില്ല.
മെയ്ദിനം ഒരു അമേരിക്കന്‍ സൃഷ്ടിയാണെന്ന കാര്യം അമേരിക്കക്കാര്‍ക്ക് അറിയില്ല. അമേരിക്കക്കാര്‍ മാത്രമല്ല ലോകത്തിലെ മറ്റു പല രാജ്യങ്ങളിലേയും തൊഴിലാളി വര്‍ഗ്ഗ പ്രവര്‍ത്തകരും മെയ്ദിനം ഏതെങ്കിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്നിറക്കുമതി ചെയ്ത ഒന്നായിട്ടാണ് കരുതുന്നത്.
അമേരിക്കക്കാര്‍ ഇതൊരു തൊഴിലാളി വര്‍ഗദിനമായി ആചരിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മെയ് ഒന്ന് law and order day ആയി ആചരിക്കുന്നു. നിയമവാഴ്ച പുനസ്ഥാപിച്ച ദിവസമായി. ബഹളത്തിനിടയില്‍ കൊല്ലപ്പെട്ട പോലീസ് ഏജന്റിന്റെ ഓര്‍മക്കായിട്ടാണീ ആചരണം.
ലോക തൊഴിലാളി വര്‍ഗ്ഗത്തിനു മെയ്ദിനം എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്നതിന്റെ സൂചനയാണ് വസ്തുതകളുടെ ഈ തമസ്‌കരണം. തൊഴിലാളി വര്‍ഗ്ഗത്തിന്റെ സ്‌ഫോടന ശക്തിയെ ഭരണകൂടവും മുതലാളിത്തവും എത്രമാത്രം പേടിക്കുന്നുവെന്നതിന്റെ സാക്ഷ്യവുമാണിത്.
ലോകമെങ്ങുമുള്ള തൊഴിലാളികള്‍ ഇന്ന് കര്‍മ്മമേഖലയില്‍ അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങള്‍ക്കും കാരണമായത് 1886ലെ മെയ് ദിനവും കലാപവുമാണ്. ബാക്കിയുള്ളതെല്ലാം അതിനെ തുടര്‍ന്നുണ്ടായതാണ്. ചിക്കാഗോയെക്കുറിച്ചുള്ള യാത്രാ ഗൈഡുകളിലൊന്നും ഹേ മാര്‍ക്കറ്റ് കണ്ടെത്താനായില്ല. മെയ്ദിനത്തെക്കുറിച്ചൊരു വാക്കു പോലും കണ്ടില്ല.
മെയ് ദിനം നമ്മളെ ഓര്‍മിപ്പിക്കുന്നത് ഓര്‍മകള്‍ ഉണ്ടായിരിക്കണമെന്നതാണ്. യഥാര്‍ത്ഥ ഓര്‍മ്മകളെ അയഥാര്‍ഥമാക്കാനുള്ള ശ്രമങ്ങള്‍ ലോകചരിത്രത്തില്‍ എന്നും ഉണ്ടായിട്ടുണ്ട്. പ്രധാനകാര്യങ്ങളെ മറച്ചുവെച്ചുകൊണ്ട് അപ്രധാനകാര്യങ്ങളില്‍ ഊന്നല്‍. എല്ലാത്തരം ഏകാധിപത്യവും കള്ളങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികളാണ്. പാടിപ്പുകഴ്ത്തപ്പെടുന്ന ജനാധിപത്യം പോലും കള്ളങ്ങളുടെ അസ്ഥിവാരങ്ങളിലാണ് പടുത്തുയര്‍ത്തപ്പെടുന്നത്.
ഹേ മാര്‍ക്കറ്റിന് തൊട്ടടുത്ത് ഫോറസ്റ്റ് പാര്‍ക്ക് ശ്മശാനത്തില്‍ തൂക്കിലേറ്റിയ അഞ്ച് കലാപകാരികളുടെ കുഴിമാടത്തില്‍ ഇങ്ങിനെ എഴുതി വെച്ചിട്ടുണ്ട്: “ഞങ്ങളുടെ മൗനം ഇന്ന് നിങ്ങളുടെ വായിട്ടലക്കുന്നതിനെക്കാള്‍ ശക്തമായി മുഴങ്ങുന്ന ഒരു കാലമുണ്ടാകും.” അതൊരു കുറ്റപത്രം കൂടിയാണ്. വിപ്ലവം വായാടിത്തമാക്കിയവര്‍ക്കെതിരെയുള്ള കുറ്റപത്രം.
1886ല്‍ ചിക്കാഗോവില്‍ എന്താണ് സംഭവിച്ചതെന്നതിന്റെ ഒരു ലഘുവിവരണം ആവശ്യമാണെന്ന് തോന്നുന്നു. എന്താണ് മെയ് ദിനം എന്നെങ്കിലും അറിയേണ്ടേ? ഒരു കാര്യം എല്ലാവര്‍ക്കും അറിയാം. മെയ്ദിനം തൊഴിലാളികള്‍ എട്ട് മണിക്കൂര്‍ തൊഴില്‍ ജന്മാവകാശമാണെന്ന് പ്രഖ്യാപിച്ച് നടത്തിയ സമരമാണെന്ന്. എട്ടുമണിക്കൂര്‍ തൊഴില്‍, എട്ടു മണിക്കുര്‍ വിശ്രമം, എട്ടു മണിക്കൂര്‍ വിനോദം.
1884ല്‍ ചിക്കാഗോയില്‍ വെച്ച് ചേര്‍ന്ന അമേരിക്കയിലെ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രെയ്ഡ് ആന്‍ഡ് ലേബര്‍ യൂണിയനുകള്‍ 1886 മെയ് 1 മുതല്‍ എല്ലാ തൊഴിലിടങ്ങളിലും തൊഴിലാളികള്‍ക്ക് 8 മണിക്കൂര്‍ ജോലി സമയം നിജപ്പെടുത്തണമെന്ന അവകാശം ഉന്നയിച്ചു.
അടുത്ത പേജില്‍ തുടരുന്നു
ഹേ മാര്‍ക്കറ്റിന് തൊട്ടടുത്ത് ഫോറസ്റ്റ് പാര്‍ക്ക് ശ്മശാനത്തില്‍ തൂക്കിലേറ്റിയ അഞ്ച് കലാപകാരികളുടെ കുഴിമാടത്തില്‍ ഇങ്ങിനെ എഴുതി വെച്ചിട്ടുണ്ട്: “ഞങ്ങളുടെ മൗനം ഇന്ന് നിങ്ങളുടെ വായിട്ടലക്കുന്നതിനെക്കാള്‍ ശക്തമായി മുഴങ്ങുന്ന ഒരു കാലമുണ്ടാകും.” അതൊരു കുറ്റപത്രം കൂടിയാണ്. വിപ്ലവം വായാടിത്തമാക്കിയവര്‍ക്കെതിരെയുള്ള കുറ്റപത്രം.
അമേരിക്കയിലാകമാനം വിവിധ തൊഴിലാളികളില്‍ 1886 മെയ് ഒന്നിന് മൂന്നു ലക്ഷം തൊഴിലാളികള്‍ തൊഴിലിടങ്ങള്‍ വിട്ടിറങ്ങി. ചിക്കാഗോയില്‍ മാത്രം നാല്‍പതിനായിരം തൊഴിലാളികള്‍ പണിമുടക്കി. മെയ് മൂന്നാം തീയതി ആകുമ്പോഴേക്കും ചിക്കാഗോയിലെ തെരുവുകളില്‍ തൊഴിലാളികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.
പോലീസ് മുതലാളിമാര്‍ക്കുവേണ്ടി ജനക്കൂട്ടത്തിനിടയില്‍ കയറി പ്രകോപനം സൃഷ്ടിച്ചു. പോലീസും പണിമുടക്കിയവരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് തൊഴിലാളികള്‍ പോലീസിന്റെ കിരാതനയങ്ങള്‍ക്കെതിരെ ഹേ മാര്‍ക്കറ്റില്‍ ഒരു പൊതുയോഗം ചേര്‍ന്നു. പോലീസിന്റെ ഏജന്‍സികള്‍ ജനക്കൂട്ടത്തിനിടയില്‍ കയറി പ്രകോപനം ഉണ്ടാക്കുകയും ബോംബെറിയുകയും ചെയ്തു.
അരാജകവാദികളായ പ്രക്ഷോഭകര്‍ ബോംബെറിഞ്ഞെന്നാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന് നടന്ന വെടിവെയ്പ്പില്‍ എത്രപേര്‍ മരിച്ചെന്നതിന് കണക്കൊന്നുമില്ല. എട്ടുപേര്‍ മരിച്ചെന്നും നാല്‍പത് പേര്‍ക്ക് പരിക്കേറ്റെന്നുമാണ് പറയുന്നത്. എല്ലാത്തിനും കാരണക്കാര്‍ അരാജകത്വവാദികളായ പ്രക്ഷോഭകരാണെന്നും പോലീസ് വാദിച്ചു.
പിന്നീടത് തെളിവുകള്‍ പ്രകാരം ബോംബേറില്‍ കൊല്ലപ്പെട്ടത് ഒരു പോലീസുകാരന്‍ മാത്രമാണെന്ന് ലോകം അറിഞ്ഞു. ബാക്കിയുള്ളവരെ കൊന്നു തള്ളിയത് നിയമപാലകര്‍ തന്നെയാണ്. ബോംബെറിഞ്ഞത് ആരാണെന്ന് തെളിയിക്കാന്‍ നിയമത്തിനു കഴിഞ്ഞതുമില്ല.
എട്ടു തൊഴിലാളി നേതാക്കള്‍ തടവിലാകുകയും കുറ്റവിചാരണ നേരിടുകയും ചെയ്തു. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് ഹേ മാര്‍ക്കറ്റിംഗ് സംഭവം നടക്കുമ്പോള്‍ ചിക്കാഗോയില്‍ ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ അവരെ അറസ്റ്റു ചെയ്തതും കുറ്റ വിചാരണ നടത്തിയതും ശിക്ഷിച്ചതും കര്‍മ്മത്തിന്റെ പേരിലായിരുന്നില്ല. അവരുടെ രാഷ്ട്രീയവും സാമൂഹികവുമായ വിശ്യാസങ്ങളുടെ പേരിലായിരുന്നു. അവര്‍ തീര്‍ത്തും നിരപരാധികളായിരുന്നു.
1887 നവംബര്‍ 11ാം തീയതി ഇതില്‍ അഞ്ചുപേരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഈ വിധിയും നടത്തിപ്പുമൊക്കെ നീതിന്യായ കോടതി നടത്തിയ നടത്തിയ ഒരു ത്യാഗനാടകമായിരുന്നു. നവംബര്‍ 11ാം തീയതി പാര്‍സണ്‍സും(parsons), സ്‌പെയിസും(speiies), ഏംഗലും(engel), ഫിഷറും(fisher) തൂക്കിലേറ്റപ്പെട്ടു.
അഞ്ചാമന്‍ ലൂയിലിംഗ്(louis link) തൂക്കിലേറ്റുന്നതിന് തലേന്ന് തന്നേ വായില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തു പ്രയോഗിച്ച് ആത്മഹത്യ ചെയ്തു. ഈ അഞ്ചുപേരെയാണ് ഫോറസ്റ്റ് പാര്‍ക്ക് ശ്മശാനത്തില്‍ സംസ്‌കരിച്ചിരിക്കുന്നത്.
ബാക്കിയുള്ള മൂന്നുപേര്‍ ആറു വര്‍ഷത്തിനുശേഷം കുറ്റവിമുക്തരായി. അവരിവരാണ്, സാമുവല്‍ ഫില്‍സണ്‍(smuel fieldon),ഓസ്‌ക്കാര്‍ നീബെ(oscar neebe )മിഖായേല്‍ ഷാബ്(michael schwab). അവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് ഇല്ലിനോസ് സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഇറക്കിയ ഉത്തരവില്‍ കോടതിയെ വിമര്‍ശിക്കുകയും പരിഹരിക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും മെയ് 1 തൊഴിലാളിവര്‍ഗ ദിനമായി ആചരിക്കപ്പടെരുതെന്ന് അമേരിക്കക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് നിയമപരിപാലന ദിനമായി മാത്രമല്ല സര്‍ക്കാര്‍ അടയാളപ്പെടുത്തുന്നത്. ആയിരത്താണ്ടുകള്‍ പഴക്കമുള്ള ഒരു വസന്തോത്സവ ദിനമായി മെയ്മാസം പ്രചരിപ്പിക്കപ്പടുന്നു. അതിനവര്‍ യൂറോപ്യന്‍ ചരിത്രത്തില്‍ ഒരുപാട് ഗവേഷണം നടത്തിയിരിക്കുന്നു.
വിവരവിനിമയത്തിന് പകരം വിവരമില്ലായ്മയുടെ വിനിമയം നടത്തുന്നതിന്റെ ലോകസാക്ഷ്യമാണ് മെയ്ദിനത്തിന്റെ ഈ തമസ്‌ക്കരണം. ഇങ്ങനെയുള്ള തമസ്‌ക്കരണങ്ങളെ നേരിടാനാണ് ഡൂള്‍ന്യൂസ് ഉണ്ടായതും ഉണ്ടായിരുന്നതും. ലോകത്തിന്റെ അതിജീവനത്തിന്റെ കാര്യത്തില്‍ പോലും കുറ്റകരമായ അനാസ്ഥയും തെറ്റായ വിധര പ്രചരണവുമാണ് നടന്നു കൊണ്ടിരിക്കുന്നത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോലും ഈ തെറ്റായ വിവരവിനിമയത്തിന്റെ ഭാഗത്താണെന്ന് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സംഭവങ്ങളും സൂചിപ്പിക്കുന്നു. അഴിമതിയും അഹങ്കാരവും നിറഞ്ഞ ഭക്തിയുടെ വിനിമയ കാര്യത്തിലും ഇന്ന് പക്ഷവ്യത്യാസമില്ല. ആള്‍ ദൈവങ്ങളുടെ കാര്യത്തില്‍ സംഭവിക്കുന്നത് അതാണ്. അഴിമതിയുടെയും മാഫിയവല്‍ക്കരണത്തിന്റെയും മേഖലകളില്‍ ഇന്ന് ഭരണ പ്രതിപക്ഷ കക്ഷികള്‍ ഐക്യമുന്നണിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഇത്തരമൊരു അവസ്ഥയില്‍ സത്യം പറയാനായി ഡൂള്‍ന്യൂസ് ഉണ്ടായിരിക്കണമെന്നു തന്നെയാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. തമസ്‌ക്കരിക്കപ്പെടുന്ന സത്യത്തെ തിരിച്ചു പിടിക്കാന്‍ ആരെങ്കിലും ചില ചെറിയ എളിയ ശ്രമങ്ങള്‍ നടത്തേണ്ടേ?
ഹേ മാര്‍ക്കറ്റിലെ സ്മാരകത്തില്‍ ഇറാഖിലെ തൊഴിലാളികള്‍ ഒരു ഫലകം സ്ഥാപിച്ചിട്ടുണ്ട്. അമേരിക്ക ഇറാഖ് ആക്രമിക്കുന്നതിനു മുമ്പുള്ള കാലത്ത് ഇറാഖിലെ തൊഴിലാളികള്‍ സ്ഥാപിച്ചതാണത്. സത്യത്തിന്റെ വേദനിപ്പിക്കുന്ന ചിരിയാണത്. ഒടുക്കം ഞങ്ങള്‍ പറഞ്ഞു വെച്ചതില്‍ ചിലതെങ്കിലും ബാക്കിയാവാതിരിക്കില്ലെന്ന പ്രത്യാശയാണ് ഞങ്ങള്‍ക്കുള്ളത്.