തോറ്റത് മോദിയല്ലെന്ന് സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംഘപരിവാറും ഹിന്ദുത്വശക്തികളും കേരളത്തിലെ ബി.ജെ.പി നേതാക്കളും സംസ്ഥാനങ്ങളിലെ ബി.ജെ.പിക്കാരും. ഇതിനു മുമ്പേ ചില സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയങ്ങളൊക്കെ മോദിയുടേതാണെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയാഭിപ്രായമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദല്‍ഹിയിലെ തെരഞ്ഞെടുപ്പു മാത്രം എങ്ങിനെ മോദിയുടേതല്ലാതാവും.
ഈ എല്ലാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ പ്രധാന നടന്‍ മോദി തന്നെയായിരുന്നു. ജയിക്കുമ്പോള്‍ മോദി, തോല്‍ക്കുമ്പോള്‍ ബേദി എന്നത് ഒരു ജനാധിപത്യ വിരുദ്ധസമവായമാണ്. എല്ലാകാലത്തേയും ഫാസിസ്റ്റുകളുടെ ശൈലിയും അതു തന്നെയാണ്. നേതാവ് അപരാജിതനാണ്, വിമര്‍ശനങ്ങള്‍ക്ക് അതീതനാണ്, അജയ്യനാണ്, തോല്‍പ്പിക്കപ്പെടാന്‍ പാടില്ലാത്തവനാണ്. നേതാവിനുവേണ്ടി തോറ്റുകൊടുക്കാനും ബലിയര്‍പ്പിക്കപ്പെടാനുമുള്ളവരാണ് അനുയായികള്‍. അതുകൊണ്ട് മോദിയൊഴിച്ച്, ബേദിയടക്കം എല്ലാവരും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു.
ബി.ജെ.പിയുടെ മാത്രം സ്ഥിതിയല്ല ഇത്. കോണ്‍ഗ്രസ്സിന് പിന്നെയൊരു രാജവംശം ഉണ്ടല്ലോ? രാജ്ഞിയും യുവരാജാവും പരിവാരങ്ങളും അനുചരന്മാരുമൊക്കെയായി. പി.സി ചാക്കോ അടക്കമുള്ള കോണ്‍ഗ്രസ്സുകാരും തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നു. എല്ലാ കുറ്റങ്ങളില്‍ നിന്നും രാജ്ഞിയേയും യുവരാജാവിനേയും മുക്തരാക്കിയിരിക്കുന്നു.
ഈ “ആപ്” എന്താണ്? അതൊരുതരം രാഷ്ട്രീയ പാര്‍ട്ടിയാണോ? ഇടത്താണോ? വലത്താണോ? അതിന്റെ ഇടം ഇടത്തും വലത്തുമല്ലാത്തൊരിടമാണോ? അതേതെങ്കിലും സാമ്പത്തിക താല്‍പര്യങ്ങളുടെയോ അധീശവികാരങ്ങളുടേയോ ജാരസന്തതിയാണോ?
ഇന്ത്യന്‍ ആചാരപ്രകാരം അമ്മദൈവങ്ങള്‍ നിത്യ കന്യകകളാണ്. ഗാന്ധികുടുംബത്തിലും ഭരണത്തിന്റെ ശീലായ്മകള്‍ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു കന്യാ ദൈവമുണ്ട്. വിളിച്ചാല്‍ വിളിപ്പുറത്താണവള്‍ എന്ന് നാട്ടിന്‍ പുറത്തെ ചിലര്‍ അമ്പലങ്ങളിലെ ഭഗവതിമാരെ മറ്റി പറയാറുണ്ട്. അതുപോലെ കോണ്‍ഗ്രസ് തോറ്റമ്പുപോഴൊക്കെ ഉയരുന്ന വിളി ആ കന്യാ ദൈവത്തെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ വെന്നാണ്.
എ.ഐ.സി.സി ആസ്ഥാനത്തെ ഒരു സ്ഥിരം സംവിധാനമാണ് ഈ വെളിച്ചപ്പാടുകള്‍. സ്ഥിരമായി കുറേ ബാനറുകളും അവര്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. എ.ഐ.സി.സി ശമ്പളം കൊടുത്ത് നിലനിര്‍ത്തിയതായിരിക്കുമോ ഇവരെ. സംപൂജ്യരായിരിക്കുന്ന കോണ്‍ഗ്രസ്സിനെക്കുറിച്ച് ഇതില്‍ കൂടുതലൊന്നും പറയുന്നില്ല. ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോണ്‍ഗ്രസ്സ്. ഒരുനൂറ്റാണ്ടിലേറെ ഈ പ്രസ്ഥാനം ഒരു രാജവംശത്തിന്റെ തണലില്‍ നിന്നു വെന്നതു തന്നെ ഒരത്ഭുതമാണ്.
മഹാത്മാഗാന്ധിയെന്നൊരു പരംപൊരുളിന്റെ പ്രകാശത്തിലാണ് കോണ്‍ഗ്രസ് നിലകൊണ്ടത്. കോണ്‍ഗ്രസ് എന്തൊക്കെ പാതകങ്ങള്‍ ചെയ്തിട്ടും ആ ബിംബത്തെ തകര്‍ത്തെറിയാനില്ല. ഹിന്ദുവര്‍ഗീയതക്കും വിചാരിച്ചത്ര ആഴത്തില്‍ വേരൂന്നാന്‍ പറ്റാതിയിരുന്നതും ഗാന്ധിയുടെ മാസ്മരിക പ്രഭാവം നിലനില്‍ക്കുന്നതുകൊണ്ടാണ്. അതുകൊണ്ടുമാത്രമാണ് സംഘപരിവാര്‍ ശക്തികള്‍ ഗാന്ധി ഘാതകനെ ദൈവമായി വാഴിക്കാനൊരുമ്പെടുന്നത്. ഗാന്ധിയെ വെറും തൂപ്പുകാരനും അതുവഴി ചണ്ഡാലനുമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്.
കോണ്‍ഗ്രസ് തോറ്റതിനേക്കാള്‍ തോറ്റമ്പിയത് മോദിയാണ്. മോദിയുടെ പടിയിറക്കം ഇവിടെ നിന്നാരംഭിക്കുന്നു. ഇതൊക്കെ ദിവാസ്വപ്‌നമല്ലെന്ന് ചരിത്രം തെളിയിക്കും. അതല്ലാതെ ആപ്പിന്റെ ദര്‍ശന പരിസരങ്ങളെപ്പറ്റി ഞാനിപ്പോള്‍ ആലോചിക്കുന്നില്ല.
ഒരു പക്ഷേ ഇടതുപക്ഷ മുന്നേറ്റത്തിനു തടസ്സം നില്‍ക്കുന്നതും ഗാന്ധി തന്നെയായിരിക്കണം. രാഷ്ട്രീയ നിഘണ്ടുവില്‍ നിന്നും ബലപ്രയോഗവും ചോരയീന്തലുമൊക്കെ എടുത്തുകളഞ്ഞത് ഗാന്ധിയാണല്ലോ. ഒരു സമ്പൂര്‍ണ ഹിന്ദുവെന്ന നിലയില്‍ സംഘപരിവാറിനു ഉയര്‍ത്തിക്കാട്ടാന്‍ പറ്റുന്ന പരിവേഷമുള്ള ബിംബം ഗാന്ധിജി തന്നെയാണ്. അതിനവര്‍ തയ്യാറാവാത്തത് അവരുടെ അജണ്ടയില്‍ ഗാന്ധിജി ഉയര്‍ത്തിക്കാട്ടിയ സവിശേഷമായ ഇന്ത്യന്‍ പാരമ്പര്യമായ “സഹിഷ്ണുത” ഇല്ല എന്നതുതന്നെയാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും ഈ സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ്. ദല്‍ഹി അതൊരിക്കല്‍ കൂടി ലോകത്തിനു കാണിച്ചുകൊണ്ടിരിക്കുന്നു.
അത്ഭുതകരം തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യം. ആര്‍ക്കും അതിനെ തോല്‍പ്പിക്കാനോ ഹൈജാക്കു ചെയ്യാനോ ആവില്ല. അതിന് ശ്രമിക്കുന്നവരെ സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങള്‍ പരാജയപ്പെടുത്തും. ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ അതിന്റെ ദര്‍ശന ബഹുസ്വരതകളെ, ഉള്‍ക്കരുത്തിനെ, ജീവിത വൈവിധ്യങ്ങളെ, ദര്‍ശനങ്ങളുടേയും ആചാരങ്ങളുടേയും അവനുഷ്ഠാനങ്ങളുടേയും പഴമകളെ നിസ്സാരവല്‍ക്കരിക്കാനും ഇല്ലാതാക്കാനും ഒരു മോദിയ്ക്കും ഷായ്ക്കും ഭഗവതിനും നൂറുകണക്കിനുള്ള അവരുടെ ആള്‍ദൈവ വേതാളങ്ങള്‍ക്കും കഴിയില്ലെന്നതാണ് ദല്‍ഹി നല്‍കുന്ന പാഠം.
രാഷ്ട്രീയ അരക്ഷിതാവസ്ഥകള്‍ അടിയന്തിരാവസ്ഥകളായി മാറാന്‍ അധികം കാലതാമസം വേണ്ട. രാഷ്ട്രീയ മൗനങ്ങള്‍ മരണമായിമാറാനും ഞൊടിയിട മതി. ഇന്ത്യയിലെ മുഖ്യധാരാ, ജനാധിപത്യ പ്രസ്ഥാനങ്ങളും മതേതരശക്തികളും ഇടതുപക്ഷങ്ങളും ഒരു രാഷ്ട്രീയമാറ്റത്തിനായി മൂകരായി കാത്തിരിക്കുമ്പോള്‍ ഒരു കെജ്‌രിവാളും ആം ആദ്മി പാര്‍ട്ടിയും ജനാധിപത്യത്തിന്റെ രാഷ്ട്രീയ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നുവെന്നതു തന്നെയാണ് പ്രധാനം.
അടുത്ത പേജില്‍ തുടരുന്നു
ആപ്പിനെ തെരഞ്ഞെടുത്ത തെരഞ്ഞെടുപ്പ് ആപ്പിനെതിരായ ചരിത്രപാഠം കൂടിയാണ്. ജനാധിപത്യത്തിന്റെ മഹത്തായപാഠം. ഓരോ ഊക്കന്‍ വിജയവും വിജയിച്ച കക്ഷിക്കെതിരെയുള്ള ഒരു താക്കീതാണ്.
ദില്ലിയിലെ തെരഞ്ഞെടുപ്പ് ഇനി മുതല്‍ ചരിത്രത്തിലെ ഒരു വെറും തെരഞ്ഞെടുപ്പല്ല. അത് ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന വിശാലമായ രാഷ്ട്രീയ “പരിസ്ഥിതി”യാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പുതിയൊരു “ഇക്കോസിസ്റ്റം”. ദൗത്യനിര്‍വഹണത്തിനുശേഷം അവതരിച്ച് പിന്‍വാങ്ങിയാലും അതുണ്ടാക്കുന്ന പ്രഭാവം ചെറുതായിരിക്കില്ല. അതൊരുതരം വീണ്ടെടുക്കലോ പുനരുല്പാദനമോ ആണ്.
ഈ “ആപ്” എന്താണ്? അതൊരുതരം രാഷ്ട്രീയ പാര്‍ട്ടിയാണോ? ഇടത്താണോ? വലത്താണോ? അതിന്റെ ഇടം ഇടത്തും വലത്തുമല്ലാത്തൊരിടമാണോ? അതേതെങ്കിലും സാമ്പത്തിക താല്‍പര്യങ്ങളുടെയോ അധീശവികാരങ്ങളുടേയോ ജാരസന്തതിയാണോ? കുരുടന്മാര്‍ ആനയെ കാണുന്നതുപോലെ ആപ് പലര്‍ക്കും പലതാണ്. സത്യത്തില്‍ “ആപ്” എന്താണന്ന് ചരിത്രമാണ് അറിയിക്കേണ്ടത്. എത്രകാലത്തെ നീണ്ട കാത്തിരിപ്പിലൂടെയാണ് ഇന്ത്യന്‍ ജനത ഇതുവരെ കടന്നുപോയത്! ഈ രാഷ്ട്രീയ പരീക്ഷണത്തിന്റെ ഫലപ്രാപ്തിയ്ക്കുവേണ്ടിയും പരിണാമത്തിനുവേണ്ടിയും നമുക്കു കാത്തിരുന്നുകൂടെ.
എല്ലാവരാലും വഞ്ചിക്കപ്പെട്ടതും അവഹേളിക്കപ്പെട്ടതും ചവിട്ടിത്താഴ്ത്തപ്പെട്ടതുമായ ഒരു ജനതയ്ക്ക് ഇത്തരം ഒരു കാത്തിരിപ്പിനുകൂടി കഴിയണമെന്നാണ് എനിക്ക് ബോധിപ്പിക്കാനുള്ളത്. അതുകൊണ്ട് ചിലര്‍ക്കൊക്കെയുള്ള “ജാരശങ്ക” എനിക്കില്ല.
ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ ഇച്ഛാശക്തിയെ അതിന്റെ ദര്‍ശന ബഹുസ്വരതകളെ, ഉള്‍ക്കരുത്തിനെ, ജീവിത വൈവിധ്യങ്ങളെ, ദര്‍ശനങ്ങളുടേയും ആചാരങ്ങളുടേയും അവനുഷ്ഠാനങ്ങളുടേയും പഴമകളെ നിസ്സാരവല്‍ക്കരിക്കാനും ഇല്ലാതാക്കാനും ഒരു മോദിയ്ക്കും ഷായ്ക്കും ഭഗവതിനും നൂറുകണക്കിനുള്ള അവരുടെ ആള്‍ദൈവ വേതാളങ്ങള്‍ക്കും കഴിയില്ലെന്നതാണ് ദല്‍ഹി നല്‍കുന്ന പാഠം.
എല്ലാപാരമ്പര്യവാദികളായ രാഷ്ട്രീയക്കാരും പാര്‍ട്ടികളും എല്ലാ കോര്‍പ്പറേറ്റ് യജമാനന്മാരും എല്ലാ ഫാസിസ്റ്റുശക്തികളും ആപ്പിന്റെ ഭരണത്തെ തകര്‍ത്തെറിയാന്‍ അരയും തലയും മുറുക്കി ഇറങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനെയൊക്കെ അതിജീവിക്കാന്‍ ആപ്പിനു കഴിയുമോ എന്നതാണ് കാതലായ രാഷ്ട്രീയ പ്രശ്‌നം.
ആപ്പിനെ തെരഞ്ഞെടുത്ത തെരഞ്ഞെടുപ്പ് ആപ്പിനെതിരായ ചരിത്രപാഠം കൂടിയാണ്. ജനാധിപത്യത്തിന്റെ മഹത്തായപാഠം. ഓരോ ഊക്കന്‍ വിജയവും വിജയിച്ച കക്ഷിക്കെതിരെയുള്ള ഒരു താക്കീതാണ്. അതുകൊണ്ടാണ് ഈ വിജയം തന്നെ ഭയപ്പെടുത്തുന്നുവെന്ന് കെജ്‌രിവാള്‍ പറയുന്നത്.
വിജയം ഒരു താക്കീതാണെന്ന് മനസ്സിലാവാതെ പോകുമ്പോഴാണ് ജനാധിപത്യം കാലിടറുന്നത്. അതുകൊണ്ടാണ് വിജയത്തില്‍ ഉന്മാദം കൊള്ളുന്ന അണികളോട് അഹങ്കരിക്കാത്തതിരിക്കാന്‍ കെജ്‌രിവാള്‍ അഭ്യര്‍ത്ഥിക്കുന്നത്. വിജയം തലയ്ക്ക് പിടിക്കാതിരിക്കൂ. തലയ്ക്ക് പിടിച്ചവര്‍ തലസ്ഥാനത്തുതന്നെ തകര്‍ന്നുപോയതിന്റെ ചരിത്രപാഠവും അതാണ്.
കോണ്‍ഗ്രസ് തോറ്റമ്പുപോഴൊക്കെ ഉയരുന്ന വിളി ആ കന്യാ ദൈവത്തെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ വെന്നാണ്. എ.ഐ.സി.സി ആസ്ഥാനത്തെ ഒരു സ്ഥിരം സംവിധാനമാണ് ഈ വെളിച്ചപ്പാടുകള്‍. സ്ഥിരമായി കുറേ ബാനറുകളും അവര്‍ ഉണ്ടാക്കിവെച്ചിട്ടുണ്ട്. എ.ഐ.സി.സി ശമ്പളം കൊടുത്ത് നിലനിര്‍ത്തിയതായിരിക്കുമോ ഇവരെ.
ദല്‍ഹി എന്നും ചരിത്രത്തിന്റെ ചവറ്റുകുട്ടയായിരുന്നു. സാമ്രാജ്യങ്ങളാണ് ആ ചവറ്റുകുട്ടയിലെ അന്തേവാസികള്‍. ദല്‍ഹി രാജാക്കന്മാര്‍ സ്മാരകശിലകളാവുന്ന നഗരമാണ്. നിരത്തുകള്‍ ആള്‍ക്കാര്‍ ചവിട്ടിനടക്കുന്ന രാജാക്കന്മാരായി പുനര്‍ജനിക്കുന്ന സ്ഥലമാണ്. ഒരു പക്ഷെ, നാളെ മോദിയും ദല്‍ഹിയെ സംബന്ധിച്ചിടത്തോളം ഈ വെറും ഇടത്തെരുവിന്റെ പേരു മാത്രമായി മാറിയേക്കാം. അത്തരം സ്ഥലങ്ങളിലേക്ക് സാധാരണക്കാരെ നയിക്കാന്‍ ഈ ചരിത്രവിജയത്തിന് കഴിയുന്നുവെന്നത് ചെറിയൊരു കാര്യമല്ല. സാധാരണക്കാരുടെ ഈ അസാധാരണ പാര്‍ട്ടി എല്ലാ രാഷ്ട്രീയ സമവാക്യങ്ങളേയും അപ്രസക്തമാക്കിക്കഴിഞ്ഞു.
കോണ്‍ഗ്രസ് തോറ്റതിനേക്കാള്‍ തോറ്റമ്പിയത് മോദിയാണ്. മോദിയുടെ പടിയിറക്കം ഇവിടെ നിന്നാരംഭിക്കുന്നു. ഇതൊക്കെ ദിവാസ്വപ്‌നമല്ലെന്ന് ചരിത്രം തെളിയിക്കും. അതല്ലാതെ ആപ്പിന്റെ ദര്‍ശന പരിസരങ്ങളെപ്പറ്റി ഞാനിപ്പോള്‍ ആലോചിക്കുന്നില്ല. ആപ്പിന്റെ കാലത്തെ അതിജീവിക്കാനുള്ള കരുത്ത് നല്‍കുന്ന പ്രത്യയശാസ്ത്രമുണ്ടോ എന്ന കാര്യം പിന്നീടാലോചിക്കാം.