ഫേസ് ടു ഫേസ്/ബാബു ബജ്‌റംഗി
മൊഴിമാറ്റം/ഷഫീക്ക് എച്ച്
“ആര്‍.എസ്.എസ് ശാഖകളിലെ വ്യായാമം കൊണ്ടുള്ള ഒരു ഗുണം, സൈനീകരണത്തിന്റെ ഒരു ഗുണം, അത് മനുഷ്യന്റെ ഇച്ഛയെ ഇല്ലാതാക്കിയിട്ട് മനുഷ്യ ശരീരത്തിന്റെ ചലനങ്ങളില്‍ കൂടി ചിന്തയെ യാന്ത്രികമാക്കുകയും ചിന്തയെ നിയന്ത്രിക്കുന്ന ഒരു ഏജന്‍സിയെ പുറത്തു സ്ഥാപിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്. നിങ്ങള്‍ അനുസരിക്കുക മാത്രമേ ചെയ്യുന്നുള്ളു….. നിങ്ങള്‍ ചെയ്യുന്നതൊന്നിനും നിങ്ങള്‍ ഉത്തരവാദിയല്ല എന്നു വരുന്നു. ഇത് പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ തെറ്റു ചെയ്യുന്നില്ല. നിങ്ങള്‍ പുണ്യവും പാപവും ചെയ്യുന്നില്ല. നിങ്ങള്‍ ധര്‍മ്മം മാത്രമേ ചെയ്യുന്നുള്ളു. ധര്‍മ്മത്തിന്റെ സ്വിച്ച് ബോര്‍ഡ് പുറത്ത് വെയ്ക്കുകയും ധര്‍മ്മം ചെയ്യാന്‍ നിങ്ങളെ നിയോഗിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന് കുറ്റബോധം ഉണ്ടാവില്ല. … ഇറച്ചി വെട്ടുകാരന്‍ താന്‍ ഒരു ഹിംസ ചെയ്തു എന്ന് വിചാരിക്കാറില്ല. താന്‍ ഇറച്ചി വെട്ടി എന്നേ വിചാരിക്കാറുള്ളു. മനുഷ്യന്റെ ഇറച്ചി വെട്ടുമ്പോഴും അങ്ങനെ തന്നെ വിചാരിക്കാറുള്ളൂ..
-എം.എന്‍. വിജയന്‍ മാഷ്
“The bigger the lie, the more people believe it.”
-Adolf Hitler
ബാബു ബജ്‌റംഗി: എന്റെ പങ്ക് ഞാന്‍ പറയാം. (നരോദ) പാടിയാ ഓപ്പറേഷന്‍ ആദ്യം ആരംഭിക്കുന്നത് ഞാനാണ്. ഞങ്ങളും പ്രദേശവാസികളും അപ്പോള്‍ ഒരുമിച്ചുണ്ടായിരുന്നു. എന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയാണ് പാടിയ. ഗോധ്ര സംഭവം നടന്നപ്പോള്‍ ഞാന്‍ കാണാന്‍ പോയിരുന്നു. എനിക്കത് കണ്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. അടുത്ത ദിവസം തന്നെ അര്‍ഹമായ മറുപടി ഞങ്ങള്‍ നല്‍കി..
ഇത് ഗുജറാത്ത് കലാപത്തിനു നേതൃത്വം നല്‍കിയ വിശ്വ ഹിന്ദു പരിഷദ് പ്രവര്‍ത്തകനായ ബാബു ബജ്‌റംഗിയുടെ വാക്കുകള്‍. 2007 തെഹല്‍ക സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ട നഗ്‌ന യാഥാര്‍ത്ഥ്യം. നമ്മുടെ തലച്ചോറിനെ ഒരു ശീമപ്പന്നിയെ പോലെ ഉഴുതു മറിച്ച് ഭയം വിതയ്ക്കുന്ന വാക്കുകള്‍. വായിക്കുന്തോറും ഞരമ്പുകളില്‍ ഭയം വര്‍ദ്ധിക്കുന്നു. അഹമ്മദാബാദ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ വന്ന ചരിത്രപരമായ വിധിയുടെ പശ്ചാത്തലത്തില്‍ ബജ്‌റംഗിയുമായി തെഹല്‍ക നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു..
ബാബു ബജ്‌റംഗി/തെഹല്‍ക
ബാബു ബജ്‌റംഗി: ഞങ്ങളും ചഹ്‌റാസും ചേര്‍ന്നാണ് പാടിയ കൂട്ടകക്കൊല നടത്തിയത്. അതിനുശേഷം ജയിലില്‍ പോയി. ജനങ്ങള്‍ ഞങ്ങള്‍ക്ക് ധാരാളം പണം തന്നു. ഞാന്‍ ഒരു ധനികനാണ്. അതുകൊണ്ട് എനിക്ക് ഒരു പേടിയുമില്ലായിരുന്നു. പക്ഷേ വിശ്വ ഹിന്ദു പരിഷദ് പണമില്ലാത്ത പാവപ്പെട്ടവരെ ഗൗനിച്ചില്ല. ജയിലില്‍ വച്ച് ഞാന്‍ അവരോട് പറഞ്ഞിരുന്നു ധനികരല്ലാത്ത കുറ്റവാളികള്‍ക്കുവേണ്ടി, അവരുടെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍. 6 മാസത്തോളം അവര്‍ക്ക് വി.എച്ച്.പി എന്തൊക്കെയോ ചെയ്തു. പിന്നെ ആ സഹായം നിന്നു.
തെഹല്‍ക: നിങ്ങള്‍ക്ക് ജയദീപ് ഭായിയുമായി മാത്രമേ ബന്ധമുണ്ടായിരുന്നുള്ളോ?
ബാബു ബജ്‌റംഗി: വി.എച്ച്.പിയുടെ ഭാഗത്തുനിന്ന് ജയദീപാണ് സംസാരിച്ചത്.
തെഹല്‍ക: മുസ്‌ലീംകളെ കൊന്ന ദിവസം……….
ബാബു ബജ്‌റംഗി: ഞാന്‍ ജയദീപ് ഭായിയോട് 11-12 തവണ സംസാരിച്ചിരുന്നു. ഞങ്ങള്‍ ഞങ്ങള്‍ക്കിഷ്ടാനുസരണം കൊന്നു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇനിയും അവസരം ലഭിച്ചാല്‍ ഒരുപാടു പേരെ ഞാന്‍ കൊല്ലും.
***
തെഹല്‍ക: മുസ്‌ലീംകളെ കഷ്ണങ്ങളായി വെട്ടി നുറുക്കി കൊന്നോ?
ബാബു ബജ്‌റംഗി: വെട്ടി നുറുക്കി. കത്തിച്ചു. അങ്ങനെ പലതും ചെയ്തു. പലതും… അവരെ ചുടണമെന്നാണ് ഞങ്ങള്‍ കരുതുന്നത്. കാരണം ആ തെണ്ടികള്‍ (bastards) പറയുന്നത് അവരെ ചുടാന്‍ പാടില്ലെന്നാണ്. അതവര്‍ ഭയക്കുന്നു. അതവര്‍ പറയുന്നതുകൊണ്ട് അവര്‍ക്കതുതന്നെ സംഭവിക്കണം…
എനിക്ക് ഒരാഗ്രഹമേ ഉള്ളു. അവസാനമായി ഒരാഗ്രഹം.. എനിക്ക് വധശിക്ഷ തന്നോട്ടെ. എന്നെ തടവിനു വിധിക്കുന്നോ എന്നത് ഒരു വിഷയമല്ല. തൂക്കിക്കൊന്നാലും വിരോധമില്ല. തൂക്കുന്നതിനും മുമ്പ് 2 ദിവസം എനിക്ക് നല്‍കൂ. ഞാന്‍ ജുഹാപുരയില്‍ (മുസ്‌ലീംകള്‍ ധാരാളമുള്ള സ്ഥലം) പോകും. അവിടെ 78 ലക്ഷം പേര്‍ ഇവരാണ്. അവരെ മുഴുവന്‍ ഞാന്‍ അവസാനിപ്പിക്കും. കുറഞ്ഞത് 25000-50000 എണ്ണത്തിനെയെങ്കിലും വകവരുത്തണം.
****
തെഹല്‍ക: മറ്റൊരു രീതിയില്‍ നിങ്ങള്‍ അവരെ കൊന്ന വഴി ചരിത്രത്തില്‍ നിഷ്പ്രഭമാകും…
ബാബു ബജ്‌റംഗി: ഹേയ്…. അത് എന്റെ എഫ്.ഐ.ആറില്‍ തന്നെ എഴുതിയിട്ടുണ്ട്. അവിടെ ഒരു ഗര്‍ഭിണി ഉണ്ടായിരുന്നു. ഞാന്‍ അവളുടെ വയര്‍ ചീന്തിയെറിഞ്ഞു. എന്നിട്ട് എല്ലാവരെയും എല്ലാം കാണിച്ചുകൊടുത്തു. ഞങ്ങളിലുള്ളവരോട് കളിച്ചാല്‍ ഞങ്ങള്‍ എന്തു ചെയ്യുമെന്ന് കാണിച്ചു കൊടുത്തു. ഞാന്‍ ഇപ്പോഴും പറയുന്നു. അവര്‍ ആരോ ആയിക്കൊള്ളട്ടെ. കുഞ്ഞുങ്ങളോ സ്ത്രീകളോ ആരുമായിക്കൊള്ളട്ടെ. അരിഞ്ഞു വീഴ്ത്തണം. കഷ്ണമാക്കണം. കത്തിക്കണം. ഹിന്ദുക്കള്‍ക്ക് ചീത്തയാകാന്‍ കഴിയും. കാരണം അവരെ പോലെത്തന്നെ ഹിന്ദുക്കളും ദുഷ്ടരാണ്.
തെഹല്‍ക: എസ്.ആര്‍.പി.എഫ് കാര്‍ എങ്ങനെയാണ് ജനങ്ങളെ സഹായിച്ചതെന്ന് പറയാമോ?
ഞന്‍ പറയുന്നത്; വി.എച്ച്.പി, ഒരു സംഘടനയാണ്. ഒരു ഹിന്ദു സംഘടന. ഞങ്ങളുടെ രാഷ്ട്രീയം എന്നത് മുസ്ലീങ്ങളെ കൊല്ലുക എന്നതു മാത്രമാണ്…
ബാബു ബജ്‌റംഗി: അവിടെ ഒരു മുസ്‌ലീമേ ഉണ്ടായിരുന്നുള്ളു. ഒരു എസ്.ആര്‍.പി.എഫ്.കാരന്‍. സയീദ്.
തെഹല്‍ക: അദ്ദേഹം ഒരു ഉദ്യോഗസ്ഥനല്ലേ……
ബാബു ബജ്‌റംഗി: അതേ.. ഈ കൊലപാതകങ്ങളെല്ലാം നടന്നത് എസ്.ആര്‍.പി.എഫ് ക്യാമ്പിന്റെ പിറകിലായിരുന്നു. അവര്‍ അങ്ങോട്ടേക്ക് ഓടി. എസ്.ആര്‍.പി.എഫ് ജവാന്‍മാര്‍ അവരെ അവിടെ നിന്നും തുരത്തി. ഒരു ഉദ്യോഗസ്ഥന്‍ വന്ന് അവരെ അകത്ത് പ്രവേശിപ്പിക്കാന്‍ പറഞ്ഞു. അദ്ദേഹം കമാന്ററായിരുന്നു. അങ്ങനെ ഒരുപാടുപേര്‍ രക്ഷപ്പെട്ടു. കുറഞ്ഞത് 500 പേര്‍.. ആ ഉദ്യോഗസ്ഥന്‍ വെടിവെച്ചു. എനിക്കെതിരെയുള്ള ഒരു സാക്ഷി അദ്ദേഹമാണ്..
തെഹല്‍ക: പക്ഷേ അദ്ദേഹത്തിന് നരേന്ദ്ര മോഡി പ്രമോഷന്‍ കൊടുത്തു….
ബാബു ബജ്‌റംഗി: അയാളെ നിശബ്ദനാക്കി.. ഞന്‍ പറയുന്നത്; വി.എച്ച്.പി, ഒരു സംഘടനയാണ്. ഒരു ഹിന്ദു സംഘടന. ഞങ്ങളുടെ രാഷ്ട്രീയം എന്നത് മുസ്‌ലീംകളെ കൊല്ലുക എന്നതു മാത്രമാണ്…
തെഹല്‍ക: മുസ്‌ലീംകളെ കൊന്നപ്പോള്‍ താങ്കള്‍ക്ക് എന്താണ് അനുഭവപ്പെട്ടത്…..?
ബാബു ബജ്‌റംഗി: മാസാ ആത്താ ഹെ നാ, സാഹെബ്… (ഞാന്‍ ആസ്വദിക്കുകയായിരുന്നു സുഹൃത്തേ). ഞാന്‍ അവരെ കൊന്നതിനു ശേഷം തിരികെ വന്നു.. ആഭ്യന്തരമന്ത്രിയെ വിളിച്ചു. എന്നിട്ട് ഉറങ്ങാന്‍ പോയി.. എനിക്ക് റാണാ പ്രതാപിനെപ്പോലെ തോന്നി.. റാണാ പ്രതാപ് എന്താണോ ചെയ്തത് അതുപോലെ തോന്നി… ഞാന്‍ അദ്ദേഹത്തിന്റെ കഥകള്‍ കേട്ടിട്ടുണ്ട്.. ഇപ്പോള്‍ അദ്ദേഹം ചെയ്യേണ്ടതെന്താണോ അത് ഞാന്‍ സ്വയം ചെയ്തതു പോലെ തോന്നി.
കടപ്പാട്:തെഹല്‍ക