ഒരിടവേളക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ ബാബു ആന്റണി. മലയാളത്തിന് പുറമെ തമിഴിലും രണ്ടാം വരവില്‍ സജീവമാണ് അദ്ദേഹം. അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചതിന്റെ കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി. ബെംഗളൂരുവില്‍ താമസിക്കുന്ന കാലത്താണ് അഞ്ജലി എന്ന ചിത്രത്തിലേക്ക് അഭിനയിക്കാന്‍ മണിരത്‌നം വിളിക്കുന്നതെന്ന് ബാബു ആന്റണി പറയുന്നു.
സിനിമയുടെ കഥ കേട്ട് തനിക്ക് ഇതില്‍ ചെയ്യാന്‍ ഒന്നും ഇല്ലെന്ന് പറഞ്ഞെന്നും എന്നാല്‍ കൊമേര്‍ഷ്യല്‍ സിനിമകളില്‍ ഇത്തരം എലമെന്റുകള്‍ വേണമെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ആ ചിത്രം ചെയ്തുവെന്നും ബാബു ആന്റണി പറഞ്ഞു. ആ സൗഹൃദമാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം വരെ എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തമിഴില്‍ ‘കാക്കമുട്ടെ’ എന്ന സിനിമയിലേക്ക് സംവിധായകന്‍ മണികണ്ഠന്‍ വിളിച്ചപ്പോള്‍ എന്തുകൊണ്ടാണ് ഈ കഥാപാത്രത്തിലേക്ക് എന്നെ ആലോചിച്ചത്, എന്ന് ചോദിച്ചു. അവന്‍ പറഞ്ഞ മറുപടി രസകരമായിരുന്നു. ‘പൂവിഴി വാസലിലേ’ പാത്ത് രണ്ടുവാരം ജ്വരമായി. ഞാന്‍ അത്രയും അവനെ പേടിപ്പിച്ചിരുന്നത്രേ! അവിടെയും നമ്മളെ സ്‌നേഹിക്കുന്നവരുടെ സിനിമയിലേക്കാണ് അവസരം വരുന്നത്. അതുപോലെ ഞാന്‍ ബെംഗളൂരുവില്‍ താമസിക്കുന്ന കാലത്താണ് ‘അഞ്ജലി’യില്‍ അഭിനയിക്കാന്‍ മണിരത്‌നം സാര്‍ വിളിച്ചത്.
ചിത്രത്തിന്റെ കഥ പറഞ്ഞശേഷം എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘കഥ സൂപ്പറാണ്. പക്ഷേ, എന്റെ കഥാപാത്രത്തിന്റെ ആവശ്യം ഇല്ലായിരുന്നു. ആര്‍ട്ട് സിനിമകളെ സ്‌നേഹിച്ചിരുന്ന ഒരു കാലമായിരുന്നു അത്. എന്റെ അഭിപ്രായംകേട്ട് മണിരത്‌നം പൊട്ടിച്ചിരിച്ച് പറഞ്ഞു, ‘ബാബു, ഇത് എന്റെമാത്രം സിനിമയല്ല. കോമേഴ്‌സ്യല്‍ സിനിമ ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെയുള്ള ചേരുവകള്‍ വേണം. അതെന്റെ സിനിമാസങ്കല്പങ്ങളെ തിരുത്തിക്കുറിച്ച കൂടിക്കാഴ്ചയായിരുന്നു.
പിന്നീട്, ജനങ്ങളുടെ ഇഷ്ടം നോക്കുക എന്നത് മാത്രമാണ് ഞാന്‍ ചിന്തിച്ചത്. ആ സൗഹൃദമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’വരെ എത്തിച്ചത്. അതുപോലെ തികച്ചും യാദൃച്ഛികമായാണ് അടുത്തിടെ പുറത്തിറങ്ങിയ വിജയ്യുടെ ‘ലിയോ’യിലെത്തിയത്. ആര്‍.ഡി.എക്‌സ് സിനിമയുടെ ഫൈറ്റ് മാസ്റ്റര്‍ അന്‍പറിവാണ് ‘ലിയോ’യ്ക്ക് ഫൈറ്റ് ഒരുക്കിയത്,’ ബേബി ആന്റണി പറഞ്ഞു.
Content Highlight: Babu Antony Talks About Tamil Cinema And Manirathnam