മമ്മൂട്ടിയെ നായകനാക്കി പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാര്‍ണിവല്‍. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ ബാബു ആന്റണിയും അവതരിപ്പിച്ചിരുന്നു. കാര്‍ണിവലില്‍ കാണിക്കുന്ന മരണക്കിണര്‍ രംഗങ്ങള്‍ താന്‍ ഡ്യൂപ്പില്ലാതെയാണ് ചെയ്തതെന്ന് പറയുകയാണ് ബാബു ആന്റണി. സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ണിവല്‍ ചിത്രത്തെ പറ്റി ബാബു ആന്റണി സംസാരിച്ചത്.
‘എനിക്ക് നന്നായി ബൈക്ക് ഓടിക്കാന്‍ അറിയാം. ഇത് ചെയ്യുന്നവരുടെ ബോഡി ലാംഗ്വേജ് കണ്ട് മനസിലാക്കിയതാണ്. ഓടിച്ച് പഠിക്കാന്‍ പറ്റില്ല. അതുകൊണ്ട് ബോഡി ലാംഗ്വേജ് കണ്ട് കണ്ട് മനസിലാക്കി. ആ ബൈക്കിന് ഒരു ഗിയര്‍ മാത്രമേ ഉള്ളൂ. ഒരു ഗിയര്‍ ഇട്ടിട്ട് ലോക്ക് ചെയ്യും.
പിന്നെ ബ്രേക്കില്ല. ബ്രേക്ക് അറിയാതെ എങ്ങാനും ചിവിട്ട് കഴിഞ്ഞാല്‍ താഴെ പോവും. സ്പീഡും വളരെ പ്രധാനപ്പെട്ടതാണ്. സ്പീഡ് കുറഞ്ഞാലും താഴെ പോവും. ആ സിനിമയില്‍ എട്ട് പ്രാവശ്യം മരണക്കിണറിലൂടെ ബൈക്ക് ഓടിച്ചിട്ടുണ്ട്. അടുത്ത നിമിഷം ചിലപ്പോള്‍ മരിച്ച് പോകാം. അതുകൊണ്ടാണ് മരണക്കിണര്‍ എന്ന് പേരിട്ടിരിക്കുന്നത്.
മമ്മൂക്കക്ക് ഡ്യൂപ്പാണ് ഓടിച്ചത്. താഴെ നില്‍ക്കാമോ എന്ന് മമ്മൂക്കയോട് ചോദിച്ചിരുന്നു. ഏയ് ഞാനെങ്ങും നില്‍ക്കത്തില്ല എന്ന് പറഞ്ഞു( ചിരിക്കുന്നു ). ക്യാമറയും താഴെ വെച്ചില്ല. മുകളില്‍ നിന്നുമാണ് എടുത്തത്. അവിടെ ഇത് ചെയ്യുന്ന ആളുകള്‍ വന്ന് അഭിനന്ദിച്ചു. അവര്‍ക്ക് വലിയ സന്തോഷമായി. അവരൊക്കെ ആറ് മാസവും ഒരു വര്‍ഷവും ട്രെയ്ന്‍ ചെയ്തിട്ടാണ് ഇത് ചെയ്യുന്നത്.
അന്നത്തെ കാലത്ത് പേടിയില്ലായിരുന്നു. ഇന്ന് പേടിയുണ്ട്. ഇനി ഇങ്ങനെയുള്ള പരിപാടി കാണിക്കരുത്, രണ്ട് പിള്ളേരുണ്ട് എന്ന് ഭാര്യ എന്നോട് പറഞ്ഞു,’ ബാബു ആന്റണി പറഞ്ഞു.
Content Highlight: babu antony talks about mammootty and carnival movie