| Tuesday, 3rd January 2023, 8:30 am

ലിവിങ് ടുഗദര്‍ അത്ര മോശമൊന്നുമല്ല, വിവാഹത്തിന് മുമ്പ് ഞാനും ലിവിങ് റിലേഷനിലായിരുന്നു: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിവിങ് ടുഗദറിനെ കുറിച്ച് മോശമായി ഒന്നും പറയാന്‍ കഴിയില്ലെന്ന് നടന്‍ ബാബു ആന്റണി. കാരണം താനും വിവാഹത്തിന് മുമ്പ് ഇത്തരത്തില്‍ ലിവിങ് ടുഗദര്‍ റിലേഷനിലായിരുന്നു എന്നും ബാബു ആന്റണി പറഞ്ഞു. ഒരു പരിചയവുമില്ലാത്ത ആളുകള്‍ എങ്ങനെയാണ് ജീവിതകാലം മുഴുവന്‍ ഒരുമിച്ച് ജിവിക്കുന്നതെന്ന് അമേരിക്കയിലുള്ളവര്‍ ചോദിക്കാറുണ്ടെന്നും താരം പറഞ്ഞു. കൈരളി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അമേരിക്കയിലും ഇന്ത്യയിലുമായി കറങ്ങി നടക്കുകയാണിപ്പോള്‍. കാരണം ഫാമിലി അവിടെയാണ്. അമേരിക്ക അല്ലെങ്കില്‍ ഇന്ത്യ എന്ന മട്ടിലാണ് ഇപ്പോഴത്തെ യാത്രകള്‍. കൊറോണയ്ക്ക് മുമ്പ് ഞങ്ങള്‍ യൂറോപ്പ് ട്രിപ്പ് നടത്തിയിരുന്നു. പൊതുവെ യാത്രകള്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. ലിവിങ്ങ് റ്റടുഗദറിനെക്കുറിച്ച് എനിക്ക് മോശം പറയാനൊന്നുമില്ല. കാരണം വിവാഹത്തിന് മുമ്പ് ഞങ്ങളും ലിവിങ് ടുഗദറായിരുന്നു.

ഓരോ രാജ്യത്തും ഓരോ സംസ്‌കാരമല്ലേ. ഒരു പരിചയവുമില്ലാത്ത ആളുകള്‍ പരസ്പരം കാണുന്നു, കല്യാണം കഴിച്ച് ജീവിതകാലം മുഴുവനും താമസിക്കുന്നു. ഇതെങ്ങനെയാണ് സാധിക്കുന്നതെന്ന് അമേരിക്കയിലുള്ളവര്‍ ചോദിക്കാറുണ്ട്. ഇന്ത്യയിലും ഇപ്പോള്‍ ലിവിങ് ടുഗദര്‍ കോമണായി മാറിയിരിക്കുകയാണ്,’ ബാബു ആന്റണി പറഞ്ഞു.

മുടിയൊക്കെ നീട്ടി വളര്‍ത്തി മലയാളത്തിന് പുതിയൊരു സ്റ്റൈല്‍ സമ്മാനിച്ച താരംകൂടിയായിരുന്നു ബാബു ആന്റണി. താന്‍ മുടി നീട്ടി വളര്‍ത്തിയ സമയത്ത് മോശം കമന്റുകളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും സ്റ്റൈലിന് വേണ്ടിയല്ല അങ്ങനെ താടിയും മുടിയും വളര്‍ത്തിയതെന്നും ബാബു ആന്റണി പറഞ്ഞു. സിനിമയിലേക്ക് വരുമ്പോള്‍ ആളുകള്‍ക്ക് തന്റെ സ്‌റ്റൈല്‍ ഇഷ്ടപ്പെടുമോ എന്ന പേടിയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ മുടി നീട്ടി വളര്‍ത്തിയിരുന്ന സമയത്ത് മോശം കമന്റുകളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാന്‍ താമസിച്ചത് പുനൈയിലാണ് അവിടെ പൊതുവെ നല്ല തണുപ്പാണ്. കുറച്ച് മുടിയും താടിയുമൊക്കെയുണ്ടെങ്കില്‍ വാമപ്പായിരിക്കും. ഡെയ്ലി ഷേവ് ചെയ്യാനൊക്കെ തുടങ്ങിയാല്‍ ഫേസ് ഡ്രൈയാവും. ഞാന്‍ അങ്ങനെ സ്‌റ്റൈലായി വളര്‍ത്തിയതൊന്നുമല്ല. പക്ഷേ എനിക്കിഷ്ടമാണ് താടിയും മുടിയും ഇങ്ങനെ വളര്‍ത്തുന്നത്. ആ സമയത്തൊന്നും ആരും കമ്മലൊന്നും ഇടില്ലായിരുന്നു. സിനിമയില്‍ അഭിനയിക്കാനായി ചെന്നൈയിലെത്തിയപ്പോള്‍ എന്റെ ഈ സ്റ്റൈല്‍ അവര്‍ക്കിഷ്ടമാകുമോ എന്ന് എനിക്ക് ആശങ്കയുണ്ടായിരുന്നു.

ഭരതേട്ടന്‍ നല്ല ദീര്‍ഘവീക്ഷണമുള്ളയാളാണ്. അദ്ദേഹത്തിനിത് എന്റെ ലുക്ക് ഇഷ്ടപ്പെട്ടു. അതുപോലെ തന്നെ ജനങ്ങള്‍ക്കും അത് ഇഷ്ടമായി. അന്ന് ജനങ്ങള്‍ക്ക് ആ ലുക്ക് ഇഷ്ടപ്പെട്ടില്ലായിരുന്നു എങ്കില്‍ എനിക്ക് മൊത്തത്തില്‍ പ്രശ്‌നമായേനെ. അന്നൊക്കെ ഒരുപാട് കുട്ടികള്‍ ആ സ്‌റ്റൈല്‍ അനുകരിക്കാനായി ശ്രമിച്ച് പ്രശ്നങ്ങളുണ്ടായതായി വാര്‍ത്ത വന്നിരുന്നു. ഇന്‍ഡസ്ട്രിയിലുള്ളവരൊക്കെ ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ബാബുച്ചേട്ടന്റെ സ്‌റ്റൈല്‍ അന്ന് ഞങ്ങള്‍ ഫോളോ ചെയ്തിരുന്നുവെന്ന് പലരും പറഞ്ഞിട്ടുണ്ട്,’ ബാബു ആന്റണി പറഞ്ഞു.

content highlight: babu antony talks about his relation

We use cookies to give you the best possible experience. Learn more