ആ സീന്‍ കഴിഞ്ഞ് രജിനികാന്ത് എന്നെ വന്ന് കെട്ടിപിടിച്ചു: ബാബു ആന്റണി
Entertainment news
ആ സീന്‍ കഴിഞ്ഞ് രജിനികാന്ത് എന്നെ വന്ന് കെട്ടിപിടിച്ചു: ബാബു ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th July 2023, 5:13 pm

രജിനികാന്തിനൊപ്പം സിനിമ ചെയ്‌പ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടന്‍ ബാബു ആന്റണി. രജിനികാന്ത് വളരെ സിമ്പിള്‍ ആണെന്നും ഒരിക്കല്‍ തന്നെ കണ്ട് ഇങ്ങോട്ട് വന്ന് സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രജിനികാന്തുമായി അഭിനയിച്ചപ്പോള്‍ ഞാനൊരു ഫൈറ്റ് സ്വീക്വന്‍സ് ചെയ്തിരുന്നു. അത് കഴിഞ്ഞ് അദ്ദേഹം എന്നെ വന്ന് കെട്ടിപ്പിടിച്ചു. സൂപ്പര്‍ ടൈമിങ് ആണെന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു. ഞാന്‍ ബെംഗളൂരു താമസിച്ചിരുന്നു. ആ സമയത്ത് രജിനികാന്ത് ഏതോ ഒരു ഇംഗ്ലീഷ് പടം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഒരു ദിവസം ഞാന്‍ നോക്കുമ്പോള്‍ പുള്ളി കോറിഡോറിലോട്ട് കടന്ന് പോകുന്നത് കണ്ടു. ഞാന്‍ പുള്ളി തിരക്കല്ലേ പൊക്കോട്ടെയെന്ന് വിചാരിച്ചു. പക്ഷെ പുള്ളി തിരിച്ചുവന്നിട്ട് എന്തൊക്കെയുണ്ടെന്ന് ചോദിച്ചു. അത്രക്കും സിമ്പിള്‍ ആണ് പുള്ളി. കമല്‍ ഹാസന്‍ ആണെങ്കിലും പടം ചെയ്യുന്ന സമയത്ത് നല്ല പെരുമാറ്റമായിരുന്നു,’ അദ്ദേഹം പറഞ്ഞു.

അഭിമുഖത്തില്‍ വിജയ്‌യോടൊപ്പം സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വിജയ് ശാന്തനായ വ്യക്തിയാണെന്നും അധികം സംസാരിക്കില്ലെന്നും ബാബു ആന്റണി പറഞ്ഞു.

‘വിജയ് ഞാന്‍ വന്നപ്പോള്‍ എന്തോ ഹിയര്‍ ഫോണ്‍ വെച്ച് കണ്ടുകൊണ്ടിരിക്കുകയാണ്. പുള്ളി ഭയങ്കര ശാന്തനാണ്. അധികം ആരോടും സംസാരിക്കാറില്ല. അന്ന് കശ്മീരില്‍ വെച്ചായിരുന്നു ഷൂട്ട്, ഞാന്‍ കശ്മീരൊക്കെ കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു. അപ്പോള്‍ പെട്ടെന്ന് പുറകില്‍ വന്നാരോ തൊട്ടു. ഞാന്‍ നോക്കുമ്പോള്‍ വിജയ് സാര്‍ ആണ്. ഞാന്‍ കണ്ടില്ല സോറി എന്നെന്നോട് വിജയ് പറഞ്ഞു. ഞാന്‍ സാരമില്ലെന്ന് പറഞ്ഞു. എന്നോട് എന്തൊക്കെയുണ്ട്, എപ്പോഴാണ് വന്നത് എന്നൊക്കെ ചോദിച്ചു. ഇപ്പോ വന്നേ ഉള്ളുവെന്ന് ഞാന്‍ പറഞ്ഞു.

പൂവിഴി വാസലിലെ, സൂര്യന്‍, വിണൈ താണ്ടി വരുവായ, കാക്കമുട്ടൈ, ഐ ലൗ ഇന്ത്യ ഒക്കെ സൂപ്പറാണെന്ന് എന്നോട് പറഞ്ഞു. അതുകേട്ട് ഞാന്‍ സാറിതെല്ലാം കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ താങ്കളുടെ വലിയ ഫാന്‍ ആണെന്ന് വിജയ് പറഞ്ഞു. ഞാനാകെ കിടുങ്ങിപോയി. പൂവിഴിവാസലിലെ കണ്ടിട്ട് ബാബു ആന്റണി സാറിനെ ഇപ്പോഴും ഭയമാണെന്ന് ഈയിടെ കാര്‍ത്തി പറഞ്ഞു. അങ്ങനെ എല്ലാവര്‍ക്കും നല്ല സ്‌നേഹമാണ്,’ ബാബു ആന്റണി പറഞ്ഞു.

Content Highlight: Babu antony share his experience with rajini kanth