| Saturday, 21st May 2022, 12:05 pm

ലാലേട്ടന്റെ പിറന്നാള്‍ അല്ലേ, പോസ്റ്റ് ഇടുന്നില്ലേ എന്ന് ആരാധകന്‍; എന്റെ പിറന്നാളിന് ആരും ഇട്ട് കണ്ടില്ലെന്ന് ബാബു ആന്റണി 

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായി തിരിച്ച് വരാന്‍ ഒരുങ്ങുകയാണ് നടന്‍ ബാബു ആന്റണി. സോഷ്യല്‍ മീഡിയയിലും താരം ഇപ്പോള്‍ സ്ഥിര സാന്നിധ്യമാണ്. ഇപ്പോഴിതാ ഒരു കമന്റ് കൊണ്ട് വിണ്ടും വൈറല്‍ ആയിരിക്കുകയാണ് താരം.

ഫേസ്ബുക്കില്‍ പങ്കുവെച്ച അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന് താഴെ വന്ന ഒരു കമന്റിലാണ് സംഭവങ്ങളുടെ തുടക്കം. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിവസമായ ഇന്ന് പോസ്റ്റ് ഇടില്ലേ എന്ന ഒരു ആരാധകന്റെ കമന്റിന് ‘എന്റെ പിറന്നാളിന് ആരും പോസ്റ്റ് ഇട്ട് കണ്ടില്ല’ എന്നാണ് ബാബു ആന്റണി മറുപടി നല്‍കിയത്.

കുറുക്ക് കൊള്ളുന്ന മറുപടി ആയതിനാല്‍ തന്നെ ബാബു ആന്റണിയുടെ മറുപടി നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. കമന്റിനെ അനുകൂലിച്ചും പ്രതികുലിച്ചും തുടര്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

പിറന്നാള്‍ പോസ്റ്റ് ഇടുന്നത് ഒക്കെ വ്യക്തിപരമായ ഇഷ്ടങ്ങളാണെന്ന് ബാബു ആന്റണിയെ അനുകൂലിക്കുന്നവര്‍ പറയുമ്പോള്‍ എല്ലാവരും ആശംസകള്‍ നേരുമ്പോള്‍ ഇയാള്‍ക്ക് മാത്രം എന്താ എന്ന് ചോദിക്കുന്ന മോഹന്‍ലാല്‍ ആരാധകരുമുണ്ട്.

ഒമര്‍ ലുലുവിന്റെ  സംവിധാനത്തില്‍ പുറത്ത് വരാന്‍ ഇരിക്കുന്ന പവര്‍സ്റ്ററാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം ആക്ഷന്‍ ത്രില്ലറായിയാണ് ചിത്രം ഒരുങ്ങുന്നത്.
ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കന്നഡ യുവ താരം ശ്രേയസ് കെ മഞ്ജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യയിലെ കൊക്കൈന്‍ അധോലോകമാണ് ചിത്രത്തിന്റെ പ്രമേയം. നായികയോ പാട്ടുകളോ ഇല്ലാതെ വരുന്ന ആദ്യ ഒമര്‍ ലുലു ചിത്രം ആയിരിക്കും ‘പവര്‍സ്റ്റാര്‍’. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍.

Content Highlight: Babu Antony Controvecial Reply on Mohanlal Birthday

We use cookies to give you the best possible experience. Learn more