|

ജനറേഷന്‍ ഗ്യാപ്പില്‍ വിശ്വാസമില്ല; അച്ഛന്റെയും മകന്റെയും സ്‌ക്രിപ്റ്റില്‍ അഭിനയിക്കുക എന്നത് ഭാഗ്യം: ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് ഹിറ്റുകള്‍ സമ്മാനിച്ച മലയാളികള്‍ക്ക് ഏറെ സുപരിചിതനായ തിരക്കഥാകൃത്താണ് കല്ലൂര്‍ ഡെന്നീസ്. തിരക്കഥ, കഥ, സംഭാഷണം എന്നിവയുള്‍പ്പെടെ നൂറിലധികം മലയാള സിനിമകളില്‍ കലൂര്‍ ഡെന്നീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകനും സംവിധായകനുമായ ഡീനോ ഡെന്നീസിന്റെ ഏറ്റവു പുതിയ ചിത്രമാണ് ബസൂക്ക.

ഡീനോയുടെ ആദ്യ സംവിധാന സംരംഭമാണ് ബസൂക്ക. സിനിമയില്‍ ബാബൂ ആന്റണി ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോള്‍ തനിക്ക് ജനേറഷന്‍ ഗ്യാപ്പില്‍ വിശ്വാസമില്ലായെന്നും കല്ലൂര്‍ ഡെന്നീസിന്റെയും അദ്ദേഹത്തിന്റെ മകന്റെയും സിനിമകളില്‍ അഭിനിക്കാന്‍ കഴിഞ്ഞുവെന്നും പറയുകയാണ് ബാബു ആന്റണി.

ജനറേഷന്‍ ഗ്യാപ്പില്‍ തനിക്ക് വിശ്വാസമില്ലായെന്നും അങ്ങനെയൊന്ന് തനിക്ക് ഫീല്‍ ചെയ്യാറില്ലെന്നും ബാബു ആന്റണി പറയുന്നു. ഏത് തലമുറയിലുള്ള മനുഷ്യന്‍ന്മാരാണെങ്കിലും ഗുണങ്ങളും ദോഷങ്ങളും അവരിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കല്ലൂര്‍ ഡെന്നീസിന്റെ സിനിമകളിലും അദ്ദേഹത്തിന്റെ മകന്‍ ഡീനോയുടെ സിനിമയിലും അഭിനയിക്കാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും ബാബു ആന്റണി പറയുന്നു.

‘കല്ലൂര്‍ ഡെന്നീസിന്റെ ഉപ്പുകണ്ടം ബ്രദേഴ്‌സ്, കമ്പോളം എന്നീ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ജനറേഷന്‍ ഗ്യാപ്പ് ഒരിക്കലും ഫീല്‍ ചെയ്തിട്ടില്ല. നമ്മള്‍ ഒരുപാട് ആളുകളെ കാണുന്നു, സംസാരിക്കുന്നു പരസ്പ്പരം ഇന്‍ട്രാക്റ്റ് ചെയ്യുന്നു. അപ്പോള്‍ നമ്മള്‍ ഈ ലോകം കണ്ട് കൊണ്ട് തന്നെ ഇരിക്കുകയാണ്. ഒരു ജനറേഷന്‍ എന്നിങ്ങനെ തുടങ്ങുന്നില്ല.

എനിക്ക് തോന്നുന്നത് ഏത് ജനറേഷനാണെങ്കിലും മനുഷ്യന്റെ സൈക്കോളജി എന്ന് പറയുന്നത് എപ്പോഴും അവന്റെ മനസില്‍ സ്‌നേഹവും സെന്റിമെന്റ്‌സും, വാത്സല്യവും വിദ്വേഷവും, വെറുപ്പും അങ്ങനെ എല്ലാ നല്ല ഗുണങ്ങളും, ദോഷവും ഉണ്ടാകും. അത് ഏത് തലമുറയിലും ഉണ്ടാകും. അതുകൊണ്ട് ഞാന്‍ ജനറേഷന്‍ ഗ്യാപ്പില്‍ വിശ്വസിക്കുന്നില്ല. എനിക്ക് അങ്ങനെ ഫീല്‍ ചെയ്യാറില്ല.

പടത്തിന്റെ സംവിധായകന്‍ ഡീനോ ആണെങ്കിലും ഇപ്പോഴത്തെ പുതിയതലമുറയില്‍ ഉള്ള പല ഭാഷകളിലുള്ള സംവിധായകരാണെങ്കിലും നമ്മുടെ സിനിമ കണ്ട് വളര്‍ന്നിട്ടുള്ള ആളുകളാണ്, അവര്‍ക്ക് ആ ഒരു സ്‌നേഹവും ബഹുമാനവും ഇപ്പോഴും ഉണ്ട്. പിന്നെ അച്ഛന്റെ മകന്റെയും സ്‌ക്രിപ്റ്റില്‍ അഭിനയിക്കാന്‍ കഴിയുന്നത് ഒരു വലിയ ഭാഗ്യമാണ്,’ ബാബു ആന്റണി പറഞ്ഞു.

Content Highlight: Babu antony  babu  says that he is lucky to work with kaloor dennies and his son