| Saturday, 1st January 2022, 4:44 pm

നെറ്റ്ഫ്‌ളിക്സ് ആദ്യമായി വാങ്ങിയ മലയാള ചിത്രം; കാസ്റ്റില്‍ തന്റെ പേരും ഉള്‍പ്പെടുത്തി; സന്തോഷം പങ്കുവെച്ച് ബാബു ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012ലാണ് ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി ഗ്രാന്‍ഡ്മാസ്റ്റര്‍ റീലീസ് ചെയ്തത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ബാബു ആന്റണിയും എത്തിയിരുന്നു. ഇപ്പോഴിതാ പുതുവര്‍ഷ ദിനത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സിനിമയെ പറ്റിയുള്ള സന്തോഷം പങ്കുവെക്കുകായാണ് ബാബു ആന്റണി.

മലയാളത്തില്‍ നിന്ന് ആദ്യമായി നെറ്റ്ഫ്‌ളിക്സ് വാങ്ങിയ ചിത്രമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ എന്നും ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രം പോപ്പുലര്‍ ഓണ്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്റര്‍നാഷണല്‍ എന്ന വിഭാഗത്തില്‍ ഉണ്ടെന്നും അതോടൊപ്പം തന്റെ പേരും കാസ്റ്റ് ലിസ്റ്റില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തി എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കൂടാതെ അദ്ദേഹവും കുടുംബവും ന്യൂ ഇയര്‍ ചിത്രമായി ഗ്രാന്‍ഡ് മാസ്റ്റര്‍ വീണ്ടും കണ്ടു എന്നുള്ള കാര്യവും ബാബു ആന്റണി പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്.

ചിത്രത്തില്‍ നെഗറ്റീവ് ഷേഡുല്‌ള കഥാപാത്രമാണ് ബാബു ആന്റണി അവതരിപ്പിച്ചത്. നീണ്ട ഇടവേളക്ക് ശേഷം വലിയ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബാബു ആന്റണി.

ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്ന പവര്‍ സ്റ്റാര്‍ ആണ് താരത്തിന്റെ വരാന്‍ ഇരിക്കുന്ന വലിയ ചിത്രം. അതിനോടൊപ്പം ‘കടമറ്റത്ത് കത്തനാര്‍’ എന്ന ചിത്രത്തിലും നായക വേഷത്തില്‍ എത്തുന്നത് ബാബു ആന്റണിയാണ്.

സിനിമകളില്‍ സജീവം അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ ഇറങ്ങാന്‍ ഇരിക്കുന്ന ദി ഗ്രേറ്റ് എസ്‌കേപ്പ് എന്ന ചിത്രത്തില്‍ മകനായ ആര്‍തര്‍ ആന്റണിയും പ്രധന വേഷത്തില്‍ എത്തുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Babu Antony About Grand Master Movie

We use cookies to give you the best possible experience. Learn more