ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായി തിരിച്ച് വരാന്‍ ഒരുങ്ങുകയാണ് നടന്‍ ബാബു ആന്റണി. സോഷ്യല്‍ മീഡിയയിലും താരം ഇപ്പോള്‍ സ്ഥിര സാന്നിധ്യമാണ്. മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ബാബു ആന്റണി.
ബിഹൈയിന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മമ്മൂട്ടിയുമായുള്ള അനുഭവം പങ്കുവെച്ചത്.
‘എനിക്ക് അറിയുന്ന മമ്മൂക്ക സീരിയസ് ആണ്. ‘ബ്ലാക്ക്’ സെറ്റില്‍ വെച്ച് ഒരു തവണ മമ്മൂക്ക എന്നോട് ചോദിച്ചു ബാബു എന്താണ് ഒറ്റക്ക് ഇരിക്കുന്നത് എന്ന്. ഞാന്‍ മറുപടിയായി പറഞ്ഞു എല്ലാവരും തിരക്കില്‍ ആയത് കൊണ്ടാണ് എന്ന്. അപ്പോള്‍ വിണ്ടും എന്നോട് ചോദിച്ചു
ബാബുവിന് വേറെ എന്തെങ്കിലും ബിസിനസ് ഉണ്ടോ എന്ന് ?
ഞാന്‍ ഇല്ല എന്ന് പറഞ്ഞു. അപ്പോള്‍ അടുത്ത ചോദ്യം വന്നു
അങ്ങനെ അധികം സിനിമകള്‍ ഒന്നും ചെയ്യുന്നില്ലല്ലോ. പിന്നെ എങ്ങനെയാണ് കാര്യങ്ങള്‍ ഒക്കെ മുന്നോട്ട് പോകുന്നത് എന്ന്.’ – ബാബു ആന്റണി പറയുന്നു.
പിന്നീട് ഒരിക്കല്‍ മമ്മൂക്ക തനിക്ക് അധികം മേക്കപ്പ് ചെയ്തതിന് തന്റെ മേക്കപ്പ് മാനോട് ചൂടായി എന്നും അഭിമുഖത്തില്‍ പറഞ്ഞു ‘അയാള്‍ സീനിയര്‍ ആര്‍ട്ടിസ്റ്റ് ആണ് നല്ല പോലെ മേക്കപ്പ് ചെയ്യൂ’ എന്നായിരുന്നു മമ്മൂക്ക മേക്കപ്പ് മാനോട് പറഞ്ഞത് എന്നും ബാബു ആന്റണി ഓര്‍ത്തെടുക്കുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്ക് ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാറാണ് പുറത്തിറങാന്‍ ഇരിക്കുന്ന ബാബു ആന്റണിയുടെ ഏറ്റവും പുതിയ ചിത്രം.
മുടി നീട്ടി മാസ് ലുക്കില്‍ നില്‍ക്കുന്ന പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്.
ഡ്രഗ് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മുഴുനീള ആക്ഷന്‍ ചിത്രമായൊരുക്കുന്ന പവര്‍ സ്റ്റാര്‍ റോയല്‍ സിനിമാസും ജോയ് മുഖര്‍ജി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് അവതരിപ്പിക്കുന്നത്. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചത്.
റിയാസ് ഖാന്‍, ഷമ്മി തിലകന്‍, അബു സലിം, ശാലു റഹീം, അമീര്‍ നിയാസ്, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡി.ഓ.പി: സിനു സിദ്ധാര്‍ഥ്, ആക്ഷന്‍ മാസ്റ്റര്‍ ദിനേശ് കാശി, എഡിറ്റിംഗ്: ജോണ്‍ കുട്ടി, സ്പോട് എഡിറ്റര്‍ : രതിന്‍ രാധാകൃഷ്ണന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സ്വപ്‌നേഷ് കെ. നായര്‍, ആര്‍ട്ട്: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: ലിബിന്‍ മോഹനന്‍, കോസ്റ്റ്യും: ജിഷാദ് ഷംസുദ്ധീന്‍, പ്രൊഡക്ഷന്‍ എക്സികുട്ടീവ്: ഗിരീഷ് കറുവാന്തല, മാനേജര്‍: മുഹമ്മദ് ബിലാല്‍, ലൊക്കേഷന്‍ മാനേജര്‍: സുദീപ് കുമാര്‍, സ്‌ക്രിപ്റ്റ് അസ്സിസ്റ്റന്റ്സ്: ഹൃഷികേശ്, സയ്യിദ്, സ്റ്റീല്‍സ്: അജ്മല്‍, അസിസ്റ്റന്റ് ഡയറക്ടേഴ്സ്: ദിയ സന, റൊമാരിയോ പോള്‍സണ്‍, ഷിഫാസ്, ഷിയാസ്, ടൈറ്റില്‍ ഡിസൈന്‍: ജിതിന്‍ ദേവ് , പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍.
Content Highlight : Babu Anony about his experince with Mammooty