ബാബരി ജയിക്കും; രാമക്ഷേത്ര ഭൂമി പൂജാ ചടങ്ങിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബാബരി സിന്ദാഹേ ക്യാംപെയ്ന്‍
Social Tracker
ബാബരി ജയിക്കും; രാമക്ഷേത്ര ഭൂമി പൂജാ ചടങ്ങിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബാബരി സിന്ദാഹേ ക്യാംപെയ്ന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th August 2020, 1:14 pm

ന്യൂദല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശിലാസ്ഥാപന ചടങ്ങ് നടക്കുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബാബരിസിന്ദാഹേ ക്യാംപെയ്ന്‍. അയോധ്യയിലെ ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ ഏകപക്ഷീയമായാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററില്‍ ക്യാംപെയ്ന്‍.


ബാബരി മസ്ജിദ് പള്ളിയായിരുന്നെന്നും അത് പള്ളിയായി തന്നെ തുടരുമെന്നും അടുത്ത തലമുറയോട് തങ്ങള്‍ അത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും ഫൈസല്‍ നദീം എന്ന ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്യുന്നു.


രാമക്ഷേത്ര നിര്‍മ്മാണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനേയും ക്യാംപെയ്‌നില്‍ വിമര്‍ശിക്കുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും ഹിന്ദുത്വത്തിന് വഴങ്ങി മതേതരത്വത്തെക്കുറിച്ച് വാചാലരാകുന്നുവെന്ന് അമീര്‍ ബാബു ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ അയോധ്യയിലെ ഭൂമിപൂജാ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ