ഹൈദരാബാദ്: ബാബരി മസ്ജിദ് ഇന്ത്യൻ മുസ്‌ലിങ്ങളിൽ നിന്ന് കൈക്കലാക്കിയത് ആസൂത്രിതമായി എന്ന് അസദുദ്ദീന്‍ ഒവൈസി.രാമ ജന്മഭൂമി ക്ഷേത്രത്തിൻറെ പ്രാൻ പ്രതിഷ്ഠയുടെ കഥയെ അദ്ദേഹം വെല്ലുവിളിച്ചു.
ഹൈദരാബാദ്: ബാബരി മസ്ജിദ് ഇന്ത്യൻ മുസ്‌ലിങ്ങളിൽ നിന്ന് കൈക്കലാക്കിയത് ആസൂത്രിതമായി എന്ന് അസദുദ്ദീന്‍ ഒവൈസി.രാമ ജന്മഭൂമി ക്ഷേത്രത്തിൻറെ പ്രാൻ പ്രതിഷ്ഠയുടെ കഥയെ അദ്ദേഹം വെല്ലുവിളിച്ചു.
‘അഞ്ചു നൂറ്റാണ്ടോളം മുസ്‌ലിങ്ങളുടെ ആരാധനാലയം ആയിരുന്നു ബാബരി മസ്ജിദ്. അതാണ് ആസൂത്രിതമായി സംഘപരിവാർ കൈക്കലാക്കിയത്. വിശ്വഹിന്ദു പരിഷത്ത് രൂപീകരിക്കുന്ന സമയത്ത് അങ്ങനെ ഒരു ക്ഷേത്രം പോലും അവിടെ ഉണ്ടായിരുന്നില്ല. ബാബരി മസ്ജിദ് 1992 തകർക്കപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്ത്യൻ മുസ്‌ലിങ്ങളുടെ അവസ്ഥ ഇങ്ങനെയാകുമായിരുന്നില്ല. അതെന്റെ മസ്ജിദാണ് അത് അങ്ങനെ തന്നെയായിരിക്കും.’ അദ്ദേഹം പറഞ്ഞു.
‘കോൺഗ്രസിന്റെ ജി.വി. പന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മസ്ജിദിനുള്ളിൽ പ്രതിഷ്ഠ സ്ഥാപിക്കപ്പെട്ടത്. അന്ന് അയോധ്യയുടെ കളക്ടർ ആയിരുന്ന കെ.കെ. നായരാണ് ഇതിന് നേതൃത്വം കൊടുത്തത്. അദ്ദേഹം മസ്ജിദ് അടക്കുകയും അവിടെ ആരാധന നടത്താൻ തുടങ്ങുകയും ചെയ്തു.
രാമ ഭക്തനായിരുന്ന മഹാത്മാഗാന്ധി പോലും രാമമന്ദിരത്തെക്കുറിച്ച് എവിടെയും സൂചിപ്പിച്ചിട്ടില്ലെന്നും വിശ്വഹിന്ദു പരിഷത്ത് രൂപീകരിക്കുന്ന സമയത്ത് അവിടെ അങ്ങനെ ഒരു ക്ഷേത്രമില്ലെന്നും ഒവൈസി പറഞ്ഞു.
വളരെ ആസൂത്രിതമായി ബാബരി മസ്ജിദ് ഇന്ത്യൻ മുസ്‌ലിങ്ങളുടെ കയ്യിൽ നിന്ന് തട്ടിയെടുക്കുകയായിരുന്നുവെന്നും പിന്നീട് അവിടെ നിന്ന് ജി.വി. പന്ത് പ്രതിഷ്ഠ തിരിച്ചെടുത്തെങ്കിലും 1992 ൽ മസ്ജിദ് തകർക്കപ്പെടുകയായിരുന്നുവെന്നും ഒവൈസി ചൂണ്ടിക്കാട്ടി.
‘ ഇന്ത്യാ (I.N.D.I.A ) സഖ്യത്തിന്റെ ഭാഗമായ അരവിന്ദ് കെജ്‌രിവാൾ ഹനുമാൻ ചാലിസ സംഘടിപ്പിക്കുമെന്നും സുന്ദർകേത് പാത ഒരുക്കുമെന്നും പറഞ്ഞിട്ടുണ്ട്.ആരും അതിനെ കുറിച്ച് സംസാരിക്കില്ല. കാരണം എല്ലാവർക്കും ഭൂരിപക്ഷവോട്ടുകൾ വേണം.’അദ്ദേഹം പറഞ്ഞു.
Content Highlight: Babri Masjid taken away from Indian Muslims systematically’: Owaisi on Ram temple ‘pran-pratishtha