ഉത്തര്‍പ്രദേശ്: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ ഫാസ്റ്റ്- ട്രാക്ക് വാദം കേള്‍ക്കല്‍ വേണമെന്ന സുപ്രീം കോടതിയുടെ 2017ലെ വിധി കേസിലെ ജഡ്ജിയുടെ കരിയറിന് വിലങ്ങ് തടിയായി.
രണ്ട് വര്‍ഷം കൊണ്ട് വാദം കേള്‍ക്കണം എന്നുള്ളത് കൊണ്ട്, സി.ബി.ഐ സ്‌പെഷ്യല്‍ ജഡ്ജ് എസ്.കെ യാദവിനെ സ്ഥലം മാറ്റരുത് എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ കാരണം കാണിച്ച് ജില്ലാ ജഡ്ജിയായി സ്ഥാനകയറ്റം തേടിക്കൊണ്ടുള്ള യാദവിന്റെ അപേക്ഷ അലഹബാദ് ഹൈക്കോടതി തള്ളി.
തുടര്‍ന്ന് യാദവ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, ബാബ്‌റി മസ്ജിദ് കേസിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റിസ് ആര്‍.എഫ് നരിമാനും, ഇന്ദു മല്‍ഹോത്രയും അംഗങ്ങളായ ബെഞ്ച് നിര്‍ദേശിച്ചത്.
2107 ഏപ്രിലില്‍ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാർ, ഉമാ ഭാരതി, സാധ്വി റിതംബര, വിഷ്ണു ഹരി തുടങ്ങിയവരുടെ വാദം കേള്‍ക്കല്‍ റായ്ബരേലി കോടതിയില്‍ നിന്നും ലഖ്‌നൗ കോടതിയിലേക്ക് മാറ്റിയിരുന്നു. ഈ വാദം കേള്‍ക്കുന്നത് വരെ യാദവിന്റെ സ്ഥാനമാറ്റം തടഞ്ഞ് വെയ്ക്കാനാണ് സുപ്രീം കോടതി നിര്‍ദേശം.
ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ അഭിപ്രായം വിഷയത്തില്‍ തേടിക്കൊണ്ട് ജസ്റ്റിസ് നരിമാന്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ബാബ്‌റി മസ്ജിദ് കേസിലെ മുന്‍ സുപ്രീം കോടതി ഉത്തരവുകള്‍