ന്യൂദല്‍ഹി: ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവ് എല്‍.കെ അദ്ധ്വാനി ഉള്‍പ്പെടെ ഒന്‍പത് പ്രതികളുടെ മൊഴി രേഖപ്പെടുത്താന്‍ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി തീരുമാനിച്ചു. ജൂണ്‍ 22 നും ജൂലൈ 2 നും ഇടയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരിക്കും മൊഴിയെടുക്കുക.
ജൂണ്‍ 22 ന് ആര്‍.എന്‍ ശ്രീവാസ്തവ, ജൂണ്‍ 23 ന് മഹാന്ത് നൃത്യ ഗോപാല്‍ ദാസ്, ജൂണ്‍ 24 ന് ജയ് ഭഗവാന്‍ ഗോയല്‍, ജൂണ്‍ 25 ന് അമര്‍ നാഥ് ഗോയല്‍, ജൂണ്‍ 26 ന് സുധീര്‍ കക്കര്‍, ജൂണ്‍ 29 ന് ആചാര്യ ധര്‍മേന്ദ്ര ദിയോ, ജൂണ്‍ 30 ന് അദ്വാനി എന്നിവരുടെയും ജൂലൈ 1ന് മുരളി മനോഹര്‍ ജോഷി, ജൂലൈ 2 ന് കല്യാണ്‍ സിംഗ് എന്നിവരുടേയും മൊഴിയെടുക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സെക്ഷന്‍ 313 പ്രകാരം, വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ജഡ്ജി പ്രതിയെ ചോദ്യം ചെയ്യാം. ഒപ്പം പ്രതികള്‍ക്കെതിരെയുള്ള സാഹചര്യങ്ങളും ആരോപണങ്ങളും വിശദീകരിക്കാന്‍ അവസരം നല്‍കുകയും ചെയ്യും.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി,രാജസ്ഥാന്‍ മുന്‍ ഗവര്‍ണര്‍ കല്ല്യാണ്‍ സിംഗ്, ബിജെപി എംപി വിനയ് കത്യാര്‍, സാധ്വി റിംതബര എന്നിവരാണ് ബാബ്‌രി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനക്കേസിലെ പ്രധാന പ്രതികള്‍.
രാഷ്ട്രീയ പ്രധാന്യമുള്ള കേസാണെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ കേസ് പൂര്‍ത്തിയാക്കാണമെന്നും 2017ല്‍ സുപ്രീ കോടതി നിര്‍ദേശിച്ചിരുന്നു. ഗൂഢാലോചനക്കേസില്‍ പ്രതികളെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി സ്പെഷ്യല്‍ കോടതി റദ്ദാക്കിയിരുന്നു.