കായിക താരങ്ങളായ ബബിത ഫോഗട്ടിനും യോഗേശ്വര്‍ ദത്തിനും സന്ദീപ് സിങ്ങിനും ടിക്കറ്റ്; ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആദ്യഘട്ട പട്ടിക പുറത്തിറക്കി
ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി.ജെ.പി പുറത്തിറക്കി. 78 പേരാണ് പട്ടികയിലുള്ളത്. അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്തിനും ബബിത ഫോഗട്ടിനും ഇന്ത്യന്‍ മുന്‍ നായകന്‍ സന്ദീപ് സിങ്ങിനും മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ 2014ല്‍ ജയിച്ച കര്‍ണാല്‍ സീറ്റില്‍ തന്നെ മത്സരിക്കും.
യോഗേശ്വര്‍ ദത്ത് ബറോഡയിലും ബബിത ഫോഗട്ട് ദാദ്രിയില്‍ നിന്നും സന്ദീപ് സിങ് പെഹോവയില്‍ നിന്നും മത്സരിക്കും.
രണ്ട് മുസ്‌ലിം സ്ഥാനാര്‍ത്ഥികളും ഒമ്പത് വനിതകളും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ട്. 38 എം.എല്‍.എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കിയിട്ടുണ്ട്. ഏഴ് പേരെ ഒഴിവാക്കിയെന്നും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനായി ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നടന്നിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരിയാനയില്‍ 90 സീറ്റുകളാണുള്ളത്. 2014 തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റുകളാണ് നേടിയിരുന്നത്. കോണ്‍ഗ്രസ് 15, ഐ.എന്‍.എല്‍.ഡി 19, ബാക്കി സീറ്റുകളില്‍ ചെറു കക്ഷികളുമാണ് വിജയിച്ചിരുന്നത്.